Wednesday, September 8, 2010

128 ജി.ബി സംഭരണശേഷിയുമായി
ബ്ളൂറേ ഡിസ്ക്കുകള്‍


ഫ്ളോപ്പി ഡിസ്ക്കുകള്‍ ചരിത്രമായത് ഈയടുത്തകാലത്താണ്. സംഭരണശേഷിയില്‍ ഫ്ളോപ്പിയെ കടത്തിവെട്ടിക്കൊണ്ടാണ് കോംപാക്ട് ഡിസ്ക്കുകള്‍ രംഗത്തെത്തിയത്. 12 സെന്റിമീറ്റര്‍ വ്യാസമുള്ള ഡിസ്ക്കില്‍ 700 മെഗാബൈറ്റായിരുന്നു ഇതിന്റെ സംഭരണശേഷി. എന്നാല്‍ വൈകാതെ അതിനെ കവച്ചുവയ്ക്കുന്ന ഡി.വി.ഡികള്‍ വിപണി കയ്യടക്കി. ഒരു ലെയര്‍ മാത്രമുള്ള ഡി.വി.ഡിയില്‍ 4.7 ജിഗാബൈറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുവെക്കാനാവും. വൈകാതെ ഇതിന്റെ ഡബിള്‍ ലെയര്‍ പതിപ്പുകളും വിപണിയിലെത്തി. ഒരേസമയം വിവിധ സംഭരണശേഷിയുള്ള ഡിസ്ക്കുകള്‍ വിപണിയിലെത്തിയത് കടുത്ത മത്സരം തന്നെയാണ് സൃഷ്ടിച്ചത്. 25 ജിഗാബൈറ്റ് ശേഷിയുള്ള ബ്ളൂറേ ഡിസ്ക്കുകള്‍ കൂടി മാര്‍ക്കറ്റിലെത്തിയതോടെ മത്സരം കടുപ്പമേറിയതായി. വൈകാതെ ഇരുലെയറുകളിലായി 50 ജിഗാബൈറ്റ് വിവരസംഭരണശേഷിയും ഡി.വി.ഡി കൈവരിച്ചു. ഇനിയതും ഓര്‍മ്മയാകുമോ? അതിന് നിമിത്തമാകാന്‍ ഹൈ ഡഫനിഷന്‍ ബ്ളൂറേ ഡിസ്ക്കുകള്‍ എത്തിക്കഴിഞ്ഞു.
128 ജിഗാബൈറ്റ്സ് വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന ഹൈ-ഡഫനിഷന്‍ റീഡ് ഓണ്‍ലി ഡിസ്ക്കുകള്‍ താമസിയാതെ പുറത്തിറങ്ങുമെന്ന് ബ്ളൂറേ ഡിസ്ക്ക് അസോസിയേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ചെറുകിട ഉപയോക്താക്കളെ ലക്ഷ്യം വെച്ച് റീറൈറ്റ് ചെയ്യാന്‍ സാധിക്കുന്ന 100 ജിഗാബൈറ്റ് ശേഷിയുള്ള ഡിസ്ക്കുകളും പുറത്തിറക്കാന്‍ ധാരണയായി. ഉയര്‍ന്ന ശേഖരണശേഷിയുള്ളതും റീറൈറ്റ് ചെയ്യാന്‍ പറ്റുന്നതുമായ ആഉണഗ ഫോര്‍മാറ്റും ചെറുകിട ഉപയോക്താക്കള്‍ക്കായി ഇന്‍ട്രാ ഹൈബ്രിഡ് ഡിസ്ക്സ് (Iഒആഉ) എന്ന ഫോര്‍മാറ്റുമാണ് അവതരിപ്പിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ്, മെഡിക്കല്‍, ഡോക്യുമെന്റ് ഇമേജിംഗ് തുടങ്ങിയ മേഖലകള്‍ക്കാണ് ഉയര്‍ന്ന ശേഷിയുള്ള ബ്ളൂറേഎക്സല്‍ ഫോര്‍മാറ്റ് അനുഗ്രഹമാവുക.
ബ്ളൂറേ എക്സല്‍ സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമാക്കിയാല്‍ ഒരു ഡിസ്ക്കില്‍ നാല് ലെയറുകള്‍ ഉള്‍ക്കൊള്ളിക്കാനാവും. ഇന്‍ട്ര ഹൈബ്രിഡ് ഡിസ്ക്കില്‍ ഒരു റീഡ് ഓണ്‍ലി ലെയറും ഒരു റീറൈറ്റ് ലെയറും. 33.4 ജിഗാബൈറ്റ് ആണ് ഓരോ ലെയറിന്റെയും സംഭരണശേഷി. നിലവിലുള്ള ഡ്രൈവുകള്‍ ഉപയോഗിച്ച് പുതിയ ഡിസ്ക്കിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്താനോ തിരിച്ചെടുക്കാനോ സാധ്യമല്ല. ഈ പോരായ്മയുണ്ടെങ്കിലും പഴയ ഡിസ്ക്കുകളെ കൂടി പിന്തുണയ്ക്കുന്നവരായിരിക്കും നിലവില്‍ വരുന്ന ഡ്രൈവുകള്‍.
ജപ്പാനിലെ ഷാര്‍പ്പ്, ടി.ഡി.കെ കമ്പനികള്‍ 100 ജിബി ബ്ളൂറേ ഡിസ്ക്കുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ജൂലായ് മാസം അവസാനത്തോടെ ഡിസ്ക്കുകള്‍ വിപണിയിലെത്തിക്കാനാണ് ഷാര്‍പ്പിന്റെ തീരുമാനം. എന്നാല്‍ ടി.ഡി.കെയുടെ ഡിസ്ക്കുകള്‍ സെപ്തംബര്‍ ആദ്യവാരമേ എത്തുകയുള്ളൂ. ഒറ്റയടിക്ക് നാല് ലെയറുകളുള്ള ഡിസ്ക്കുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ തയ്യാറല്ല. പകരം മൊത്തം 100 ജിബി ശേഷിയുള്ള മൂന്ന് ലെയര്‍ ഡിസ്ക്കുകളാവും ജപ്പാനില്‍ മാത്രം ആദ്യം വില്പനയ്ക്കെത്തുക. മറ്റു രാജ്യങ്ങളില്‍ ഡിസ്ക്കുകള്‍ എത്തിക്കാന്‍ ഇതുവരെയും കമ്പനികള്‍ ആലോചിച്ചിട്ടില്ല.

ടി. വി. സിജു

1 comment:

cyberspace history said...

ഒരേസമയം വിവിധ സംഭരണശേഷിയുള്ള ഡിസ്ക്കുകള്‍ വിപണിയിലെത്തിയത് കടുത്ത മത്സരം തന്നെയാണ് സൃഷ്ടിച്ചത്. 25 ജിഗാബൈറ്റ് ശേഷിയുള്ള ബ്ളൂറേ ഡിസ്ക്കുകള്‍ കൂടി മാര്‍ക്കറ്റിലെത്തിയതോടെ മത്സരം കടുപ്പമേറിയതായി. വൈകാതെ ഇരുലെയറുകളിലായി 50 ജിഗാബൈറ്റ് വിവരസംഭരണശേഷിയും ഡി.വി.ഡി കൈവരിച്ചു. ഇനിയതും ഓര്‍മ്മയാകുമോ? അതിന് നിമിത്തമാകാന്‍ ഹൈ ഡഫനിഷന്‍ ബ്ളൂറേ ഡിസ്ക്കുകള്‍ എത്തിക്കഴിഞ്ഞു.