ഇതാ പുതിയ വിദ്യ!
ടി.വി റിമോട്ട്, എല്‍ഇഡി ടോര്‍ച്ച് തുടങ്ങി ബാറ്ററി പവര്‍ തുടര്‍ച്ചയായി ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ക്ക് മാത്രമാവും തുടക്കത്തില്‍ ഈബാറ്ററി പ്രയോജനപ്പെടുന്നത്
പണ്ടൊക്കെ റേഡിയോ കേള്‍ക്കാന്‍ മൂന്നും നാലും വലിയ ഡ്രൈസെല്ലുകള്‍ ഉപയോഗിക്കേണ്ടിയിരുന്നു. ചാര്‍ജ്

ഇന്ന് വിപണിയിലുള്ള പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ മിക്കതും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പക്ഷേ, ബാറ്ററിയുടെ ആകൃതിയിലും വലുപ്പത്തിലും വ്യത്യാസമുണ്ടെന്ന് മാത്രം. മിക്കതും വീണ്ടും വീണ്ടും ചാര്‍ജ് ചെയ്യാവുന്നവയും വളരെ ചെറുതും. ചാര്‍ജ് ചെയ്തെടുക്കാന്‍ വൈദ്യുതി വേണമെന്ന 'പോരായ്മ' ഇവയ്ക്കെല്ലാമുണ്ട്.
ഈ പോരായ്മയും പരിഹരിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ജപ്പാനിലെ പ്രമുഖ ലേസര്‍ പ്രിന്റര്‍ നിര്‍മ്മാതാക്കളായ ബ്രദേഴ്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരു എളുപ്പമാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുകയാണ്. ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം; ചാര്‍ജ് തീര്‍ന്നാല്‍ കുറച്ചുസമയത്തേക്ക് ബാറ്ററി ഒന്നു കുലുക്കുക. അപ്പോഴേക്കും അതില്‍ മുഴുവന്‍ ചാര്‍ജ് നിറഞ്ഞിരിക്കും. ടി.വി റിമോട്ട്, എല്‍ഇഡി ടോര്‍ച്ച് തുടങ്ങി ബാറ്ററി പവര്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മാത്രമാവും തുടക്കത്തില്‍ ഈയൊരു ബാറ്ററി പ്രയോജനപ്പെടുത്താവുന്നത്.
ബ്രദര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇതിന്റെ മാതൃകകളും നിര്‍മ്മിച്ചുകഴിഞ്ഞു. 'വൈബ്രേര്‍ഷന്‍ പവേര്‍ഡ് ജനറേറ്റിംഗ് ബാറ്ററി' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇരട്ട അറയുള്ള കപ്പാസിറ്ററും ഇലക്ട്രോ മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ ജനറേറ്ററും ചേര്‍ന്നതാണ് പുതുമയാര്‍ന്ന പുതിയ സ്റ്റോറേജ് സെല്‍. ഒരു കെയ്സിനുള്ളില്‍ തന്നെ കപ്പാസിറ്ററും ജനറേറ്ററും ഉള്‍ക്കൊള്ളിച്ച ബാറ്ററിയില്‍ നിന്ന് ചെറിയ തോതിലുള്ള പവര്‍ മാത്രമേ ലഭിക്കൂ. പെന്‍ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന സാധാരണ ബാറ്ററിയില്‍ നിന്ന് ലഭിക്കുന്ന പവര്‍ ലഭിക്കണമെങ്കില്‍ ഇവ രണ്ടും വെവ്വേറെ കെയ്സുകളില്‍ ഘടിപ്പിക്കേണ്ടിവരും.
പുതിയ ബാറ്ററി ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെങ്കിലും ഇതിന്റെ വ്യാവസായിക രീതിയിലുള്ള ഉല്പാദനം എന്നു തുടങ്ങുമെന്നോ മറ്റു വാണിജ്യസംബന്ധമായ വിവരങ്ങളോ ജപ്പാനീസ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിന് കമ്പനി നല്‍കുന്ന ഉത്തരം. ചാര്‍ജ് തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരം ബാറ്ററികള്‍ പ്രകൃതിയെ മലിനപ്പെടുത്തുകയാണ്. റീച്ചാര്‍ജ്ജ് ചെയ്യാന്‍ ചെറിയൊരു സൂത്രമുപയോഗിക്കുന്ന പുതിയതരം ബാറ്ററികള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രത്യാഘാതം കുറയ്ക്കുമെന്ന് പ്രത്യാശിക്കാം .
ടി.വി.സിജു
No comments:
Post a Comment