ഗൂഗിള്‍ ടി.വി യിലേക്ക്
ടി.വിയിലൂടെ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനായി ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാറ്റിയെടുക്കുകയാണ്. ഡ്രാഗണ്‍പോയന്റ്- എന്നാണ് അതിന്റെ പേര്.
ഗൂഗിള്‍ സര്വ്വവ്യാപിയാവുകയാണ്. കംപ്യൂട്ടറിലൂടെ മാത്രമല്ല ഇനി ടി.വിയിലൂടെയും ഗൂഗിള്‍ നമ്മെ തേടിയെത്തും. ടെലിവിഷനിലേക്കുള്ള 'കടന്നുകയറ്റ'ത്തിന് ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് രംഗത്തെ അതികായരായ ഗൂഗിള്‍ തയ്യാറെടുത്തുക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഗൂഗിളിന്റെ കടന്നുവരവ് ടെലിവിഷന്‍ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും.
ടി.വിയിലൂടെ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനായി ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാറ്റിയെടുക്കുകയാണ്. ഡ്രാഗണ്‍പോയന്റ്- ഇതാണ് അതിന്റെ പേര്. ഡിജിറ്റല്‍ യുഗത്തില്‍ ടെലിവിഷന്‍ ത്രി ഡി യുഗത്തിലേക്ക് മാറാന്‍ തുടങ്ങുമ്പോഴാണ് ദൃശ്യമാധ്യമത്തെ വരുതിയിലാക്കാന്‍ ഇന്റര്‍നെറ്റ് അതികായരായ ഗൂഗിള്‍ എത്തുന്നത്.
എല്ലാം ഒരു കുടക്കീഴിലേക്ക് ഒതുക്കിനിര്‍ത്താനുള്ള ഗൂഗിളിന്റെ പദ്ധതിക്ക് ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണരംഗത്തെ പ്രമുഖരും തങ്ങളുടെ സഹകരണം ഉറപ്പാക്കിക്കഴിഞ്ഞു. ടെലിവിഷന്‍ വേണ്ടിയുള്ള

പദ്ധതി ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതു കൊണ്ടുതന്നെ വിപണിയില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഉഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ടി.വിയ്ക്ക് പുറമെ വയ്ക്കാവുന്ന സെറ്റ്ടോപ്പ് ബോക്സുകളാണ് ഗൂഗിള്‍ തയ്യാറാക്കുന്നതെന്ന് അനുമാനിക്കുന്നവരുണ്ട്. അതല്ല ബ്ളൂ റേ ഡിസ്ക് പ്ളെയേഴ്സാവുമെന്ന് മറ്റുചിലര്‍. ഇതൊക്കെ അടങ്ങിയ ഒരൊറ്റ ടി.വി യായിരിക്കുമെന്ന് വേറൊരു പക്ഷം.
എന്തായിരുന്നാലും ടി.വി വഴിയും ഇന്റര്‍നെറ്റ് ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് എല്ലാവരും. സാന്‍ ഫ്രാന്‍സിസ്കോയില്‍ അടുത്ത ആഴ്ച നടക്കുന്ന ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ തീരുമാനമുണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത്.
ദൃശ്യചാരുത വര്‍ദ്ധിപ്പിക്കുന്ന ത്രി ഡി സെറ്റുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ടെലിവിഷന്‍ നിര്‍മ്മാണക്കമ്പനികള്‍. ഈയൊരു ഘട്ടത്തില്‍ തന്നെയാണ് ഗൂഗിളിന്റെയും പദ്ധതി വരുന്നത്. ത്രിഡി ഉള്ളടക്കം ലഭിക്കുന്ന വെബ്സൈറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമായതുകൊണ്ടുതന്നെ ദൃശ്യതലത്തിലുള്ള മാറ്റം ഇരുമേഖലയിലും വലിയ മാറ്റങ്ങളുണ്ടാക്കും.
ടി.വി.സിജു
1 comment:
ടി.വിയിലൂടെ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനായി ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാറ്റിയെടുക്കുകയാണ്. ഡ്രാഗണ്‍പോയന്റ്- എന്നാണ് അതിന്റെ പേര്.
Post a Comment