മൊബൈലിന്റെ രീതിശാസ്ത്രം
മൊബൈല് ശീലങ്ങള്‍
ഒരു ദിവസത്തേക്ക് ഭക്ഷണം കിട്ടിയില്ലെങ്കിലും ക്ഷമിക്കും. മൊബൈലുമായുള്ള സഹവാസം ഒരു മിനുട്ട്പോലും അവസാനിപ്പിക്കാനാവില്ല. അക്കൌണ്ട് ബാലന്സ് കാലിയാണെങ്കിലും തന്റെ ഫോണ്‍ റേഞ്ചിലായിരിക്കണമെന്നേയുള്ളൂ പലര്‍ക്കും. ശ്വസനം ശരിയാവാത്തതുപോലെയാണ് മൊബൈല്ഫോണി നെ പിരിഞ്ഞിരിക്കുന്നത്രയും സമയം. ജീവിതവുമായി അത്രമാത്രം ഇഴയടുപ്പം ഈ കൊച്ചു 'യന്ത്രം' സ്വന്തമാക്കിക്കഴിഞ്ഞു. മനുഷ്യശരീരത്തിലെ ഒരു 'അവയവം' എന്ന നിലയില്പോലും പരിഗണിക്കേണ്ടി വരുന്ന ഒരു അവസ്ഥയിലേക്കാണ് ആധുനിക മൊബൈല്‍ഫോണുകള്‍ നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി നിന്നത്. നിസ്കാര സമയവും നോമ്പുതുറയും മറ്റും യഥാവിധി ഓര്മ്മപ്പെടുത്തുന്ന ഒരു പുത്തന്‍ മൊബൈല് ഇന്തോനേഷ്യയില്‍ ശ്രദ്ധനേടിവരികയാണ്. റമദാന് മാസത്തെ മുന്നില്‍ കണ്ട് ഹിദായാ ഫോണ്‍ ആണ് ലിമിറ്റഡ് എഡിഷന് സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുപ്പത്തിരണ്ട് ഡോളര്‍ വിലയുള്ള മൊബൈല് വിപണിയിലെത്തിച്ചത്. ബീഹാറില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പലരെയും രക്ഷപ്പെടുത്താന്‍ സഹായിച്ചത് മൊബൈലായിരുന്നു. വെള്ളക്കെട്ടിനകത്ത് ഒറ്റപ്പെട്ടുപോയവര്ക്ക് തുണയേകാന്‍ സെല്‍ഫോണ്‍ അന്ന് മുന്പന്തിയിലുണ്ടായിരുന്നു. വീട്ടിനകത്തും മരത്തിന് മുകളിലും വെള്ളം കണ്ട് ഭയന്ന് കൂടിയവര്‍ സെല്ഫോണിലൂടെ ഹെല്പ്പ്ലൈനുമായി ബന്ധപ്പെടുകയായിരുന്നു. ബധിരര്ക്കും മൂകര്ക്കും ഉപയോഗിക്കാന്‍ പാകത്തിലുള്ള മൊബൈലുകളും വികസിപ്പിച്ചുകഴിഞ്ഞു. വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഒരു സംഘമാണ് ഇതിനുള്ള മുന്നൊരുക്കത്തോടെ സോഫ്റ്റ്വെയര് നിര്‍മ്മിച്ചിരിക്കുന്നത്. ആംഗ്യഭാഷയുടെ തത്സമയ വിനിമയത്തിലൂടെ ബധിരര്ക്കും മൂകര്ക്കും ആശയവിനിമയം നടത്താന്‍ അവസരം കൊടുക്കുന്ന സംവിധാനത്തിനാണ് ഇവര്‍ രൂപംനല്‍കിയിരിക്കുന്നത്. റോഡിന്റെ ഓരംചേര്ന്ന് വലിയ കുഴിയെടുത്ത് അതില്‍ ഫൈബര്‍ ഒപ്ടിക് കേബിളുകള്‍ ഇടുന്നത് പണ്ടൊക്കെ കൌതുക കാഴ്ചയായിരുന്നു. സെല്‍ഫോണ്‍ പ്രചാരത്തിലായതോടെ ഈയൊരു ഓര്മ്മകള്ക്ക് മീതെയാണ് മണ്ണിട്ട് മൂടിയത്. പിന്നീടാണ് നാടിന്റെ മുക്കിലും മൂലയിലും വികസനത്തിന്റെ അടയാളമായി മൊബൈല് ടവറുകള്‍ മുളച്ചുപൊന്തിതുടങ്ങിയത്. ടവറിനെതിരെ നാട്ടില്‍ അങ്ങിങ്ങ് കലാപക്കൊടി ഉയരുന്നുണ്ടെങ്കിലും മികച്ച റേഞ്ച് സ്വന്തമാക്കി സെല്‍ഫോണ്‍ സമൂഹം വളരുകയാണ്. സെല്‍ഫോണ്‍ വ്യാപകമായതോടെ മനുഷ്യരുടെ സാമൂഹികശീലങ്ങളിലും വന്മാറ്റങ്ങളാണ് ഉണ്ടായത്. ഏതു സമയത്തും സഹവാസം ഒരുമിച്ചായതിനാല്‍ മനുഷ്യരെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും നല്ല മാര്ഗ്ഗം മൊബൈലിനെക്കുറിച്ചറിയുകയാണ്! ഒരാളെമനസ്സിലാക്കാന് അവരുടെ സുഹൃത്തുക്കളെപറ്റി നിരീക്ഷിക്കുന്നതുപോലെ.സുഹൃത്തിന്റെ സ്ഥാനത്തുള്ള ഈ മൊബൈലിനെക്കുറിച്ച് പഠിച്ചാല്‍ മനുഷ്യരുടെ ശീലങ്ങളെക്കുറിച്ചറിയാം.
ഫോണ്‍ കണക്ഷന് ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് മിനുട്ടുകള്‍ക്കുള്ളില്‍ എത്ര കണക്ഷനും ലഭിക്കും. ഒരു നമ്പറില്‍ ഒതുങ്ങുന്നവരല്ല പലരും. രണ്ട് സിം കാര്ഡ് ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഹാന്‍ഡ്സെറ്റുകള്‍ മിക്കവരുടെയും കൈപ്പിടിയിലുണ്ട്. പുതുമയാര്ന്ന സേവനങ്ങളും സൌകര്യങ്ങളും ഒരുക്കിക്കൊണ്ട് മൊബൈല് കമ്പനികളും ഇവരോടൊപ്പം കൂടിയിരിക്കുകയാണ്. ഒരു മാസം ഒരു കോടി പുതിയ ഉപഭോക്താക്കള്‍ എന്ന രീതിയിലാണ് ഇന്ത്യയിലെ സെല്ഫോണിന്റെ വ്യാപനം. കേരളത്തില്‍ മൂന്നിലൊരാള്‍ക്ക് മൊബൈല്‍ഫോണ്‍ കണക്ഷന് ഉണ്ടെന്നതും ഇതോടൊപ്പം ഓര്ക്കേണ്ടതുണ്ട്.
ആളെയറിയാന്‍ മൊബൈലിനെക്കുറിച്ച് പഠിക്കുക!
പുത്തന്‍ സാങ്കേതികവിദ്യ വിവിധ സമൂഹങ്ങളില്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നു മനസ്സിലാക്കാന്‍ ഈയിടെ വിദേശത്ത് ഒരു പഠനം നടന്നു. അതിലെ കണ്ടെത്തല്‍ വളരെ വ്യത്യസ്തമായിരുന്നു. സെല്ഫോണിന്റെ സാധ്യതകള്ക്കൊപ്പം ഉപദ്രവങ്ങളും കണ്ടെത്തി. മൊബൈല് ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മയുണ്ടാക്കുമെന്ന വിവരം പുറത്തുവന്നതിനു പുറമെ പ്രത്യുല്പാദനശേഷി ഇത്തരക്കാര്ക്ക് കുറവായിരിക്കുമെന്ന കണ്ടെത്തലും സമൂഹത്തില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. ഒരു സമൂഹത്തിലെ ആളുകളുടെ ഓരോ നീക്കവും പഠിക്കുക. അപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഒരുപാട് സാധ്യതകളുടെ ലോകമാണ്. ഇതുപോലെ ഒരു പഠനം യൂറോപ്പില്‍ നടന്നു. മൊബൈലായിരുന്നു ഈ പഠനത്തില്‍ അടിസ്ഥാനമായത്. ഒരു ലക്ഷം പേരെ ആറ് മാസത്തോളമാണ് നിരീക്ഷിച്ചത്്. 60 ലക്ഷം ഉപഭോക്താക്കളില്‍ നിന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒരു ലക്ഷം പേരെ തിരഞ്ഞെടുത്തത്. ഇവരൊക്കെ ഉപയോഗിക്കുന്ന മൊബൈല് ഫോണിന്റെ റൂട്ട് ആണ് അടിസ്ഥാന വിവരശേഖരണത്തിന് ഉപയോഗിച്ചത്. ചില നിശ്ചിത ലക്ഷ്യസ്ഥാനങ്ങള്‍ നിരന്തരം സന്ദര്ശിക്കുകയും മടങ്ങുകയും ചെയ്യുകയാണ് പലരും. ഹ്രസ്വദൂരമായാലും ദീര്ഘദൂര യാത്രയായാലും ഇതിന് വലിയ വ്യത്യാസമൊന്നുമില്ല. മനുഷ്യരുടെ നീക്കങ്ങള്‍ ചില ഗണിതസിദ്ധാന്തങ്ങള്‍ അനുസരിക്കുന്നു എന്നതായിരുന്നു മറ്റൊരു കണ്ടെത്തല്‍. ഈ വിവരങ്ങള്‍ എങ്ങനെ പ്രധാനമാവും എന്നാണോ? ഉദാഹരണത്തിന്, സാംക്രമിക രോഗങ്ങള്‍ പടരുന്നതിനെക്കുറിച്ചും അതിന്റെ വഴികളെക്കുറിച്ചും മനസ്സിലാക്കാന്‍ ഇതുപോലുള്ള ഡാറ്റകള്‍ ഉപയോഗിക്കാം. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ സഞ്ചരിച്ച വഴികള്‍, രോഗം വിതറിയ മേഖലകള്‍, ഇനി പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെ ... അതോടെ സാധ്യതകള്‍ വളരുകയാണ്. ട്രാഫിക് പ്ളാനിംഗിനും ജനങ്ങളുടെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിലപ്പെട്ടതാകും. ക്രിമിനല്‍ സ്വഭാവമുള്ളവരുടെ നിരീക്ഷിക്കാനും ഇത്തരം വിവരങ്ങള്‍ ഉപയോഗപ്പെടുത്താം. യാദൃച്ഛികയമായി ഒരേ സ്ഥലത്ത് സുഹൃത്തുക്കള്‍ എത്തിപ്പെട്ടാല്‍ തമ്മില്‍ കണ്ടുമുട്ടണമെന്നൊന്നുമില്ലല്ലോ? ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ സുഹൃത്ത് നിങ്ങളുടെ തൊട്ടടുത്തുണ്ടെന്ന് മൊബൈലിലൂടെ വിവരം ലഭിക്കും. ഇത് വരാനിരിക്കുന്ന സാധ്യതയല്ല. ഇന്ത്യയടക്കം പല രാജ്യങ്ങളിലും പ്രാവര്ത്തികമായി കഴിഞ്ഞതാണ്. വ്യത്യസ്തമായ ഒരുപാട് സാധ്യതകളാണ് ഈ വിവരങ്ങള്‍ ചൂഷണം ചെയ്യുന്നതിലൂടെ ഇനി ലഭിക്കുക. മറ്റൊരു സാധ്യത നോക്കുക: മൊബൈല്ഫോണില്‍ ആവശ്യമായ സെന്‍സറുകള്‍ കൂടി സംയോജിപ്പിച്ചാല്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വരെ പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്താന്‍ സാധിക്കും. നിരവധി ഫോണുകളിലെ സെന്‍സറുകളില്‍ നിന്നാണ് നിമിഷനേരങ്ങള്ക്കകം ഡാറ്റകള്‍ ലഭിക്കുന്നത്. നോക്കിയ പോലുള്ള കമ്പനികള്‍ ചിന്തിക്കുന്നത് ആ വഴിക്കാണ്. പിന്നെ ഇതൊക്കെ ക്രോഡീകരിച്ച് എത്രയും പെട്ടെന്ന് റിപ്പോര്ട്ട് തയ്യാറാക്കാവുന്നതേയുള്ളൂ. ബോസ്റ്റണിലുള്ള നോര്ത്ത് ഈസ്റ്റേണ്യൂണിവേഴ്സിറ്റിയിലെ ഡോ. മാര്ത്ത ഗോണ്സാവല്വേസും ആല്ബേര്ട്ട് ലാസ്ലോ ബര്ബാസിയുടെയും നേതൃത്വത്തില്‍ നടന്ന സര്വ്വെയിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ രാജ്യങ്ങള്‍ മാറുമ്പോഴും പല പല മൊബൈല് ശീലങ്ങളാണ് ജനങ്ങളില്‍. ലിംഗവും പ്രായവും തൊഴിലും മാറുമ്പോഴും ഈ ശീലങ്ങള്‍ മാറുന്നുണ്ട്. തുര്ക്കിയിലുള്ള കുട്ടികള്‍ ക്ളാസ്സ് നടക്കുമ്പോഴും മൊബൈലില് സംസാരിച്ചുകൊണ്ടിരിക്കും. അവര്ക്കത് പ്രശ്നമല്ല. നമ്മുടെ സ്കൂളിന് പുറത്താണ് മൊബൈലിന് സ്ഥാനം. വാഹനം ഓടിക്കുമ്പോഴും തിയേറ്ററിലിരുന്നും ഫോണിലൂടെ സൊള്ളുന്നത് ഇറ്റലിക്കാര്ക്ക് തീരെയിഷ്ടമല്ല. ഇവിടെയോ? ചെവിയോട് ചേര്ത്ത് മൊബൈല് അമര്‍ത്തിപ്പിടിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ വണ്ടി അപകടത്തില്പ്പെട്ടാല്പോലും അറിയുകയില്ല! ഇന്ത്യയില്‍ വണ്ടിയോടിക്കുന്നതിനിടയില്‍ മൊബൈലില് സംസാരിക്കുന്നത് ശിക്ഷ നേടിക്കൊടുക്കുമെങ്കിലും ഇതൊന്നും മൊബൈല്വീരന്മാര്ക്ക് പ്രശ്നമേയല്ല. ഇതേശീലം ഫിന്ലാന്ഡുകാര്ക്കും കൂടുതലാണ്.
സാമൂഹ്യബന്ധങ്ങള്ക്കായി മൊബൈല്
പത്ത് പൈസയ്ക്ക് ഒരു കോള്‍, ഒരേ നെറ്റ്വര്ക്കിലൂടെ പരിധികളില്ലാതെയുള്ള സംസാരം എന്നൊക്കെ പറഞ്ഞ് ഓരോ കമ്പനിയും നേടിയത് കോടിക്കണക്കിന് ഉപഭോക്താക്കളെയാണ്. ബെല്ലും ബ്രേക്കുമില്ലാതെ വിപണിയില്‍ കുതിച്ചുയര്‍ന്ന മൊബൈല് ശൃംഖല മനുഷ്യരുടെ ജീവിതത്തെ തന്നെയാണ് അവരുടെ നെറ്റ്വര്ക്കില് തളച്ചിട്ടത്. സാമൂഹ്യബന്ധങ്ങള്ക്കായി മൊബൈല് ഉപയോഗിക്കുന്ന സ്വഭാവം ഇന്ത്യന്‍ യുവാക്കളില്‍ അധികരിക്കുകയാണ്. ഒരാളുടെ പ്രായവും ലിംഗവും തൊഴിലുമെല്ലാം മൊബൈല്ശീലങ്ങളില് സ്വാധീനംചെലുത്തുന്നുണ്ട്. ഓരോരുത്തര്ക്കും ഓരോരോ ശീലങ്ങളാണ്. മൊബൈല്‍ഫോണ്‍ എടുക്കാന്‍ മറന്നുപോയാലോ ബാറ്ററി ചാര്ജ്ജ് തീര്ന്ന് ഫോണ്‍ ഓഫായാലോ വെപ്രാളപ്പെടുന്ന ഒരു മൊബൈല് സമൂഹമാണ് വിപണിയോടൊപ്പം വളര്ന്നുവരുന്നത്. ഒരു പക്ഷേ, യുവമനസ്സുകളുടെ ദിനചര്യ ആരംഭിക്കുന്നതുപോലും മിസ്സ് കോളിലാണ്. രാത്രിയിലെ ഉറക്കം മറ്റൊരു മിസ് കോളിന് ശേഷവും. ഒരാള്‍ ഉപയോഗിക്കുന്ന റിംഗ്ടോണ്‍ ശ്രദ്ധിക്കുക. അയാളുടെ സ്വഭാവം മനസ്സിലാക്കാന്‍ അത് മതിയാകുമെന്നാണ് പുതിയ വിലയിരുത്തല്‍. ജീവാത്മാവും പരമാത്മാവും (ചിലപ്പോള്‍ പരേതാത്മാവാക്കാനും മതി) ആണ് പലര്ക്കും ഇന്ന് മൊബൈല്. അല്ലെങ്കില്‍ അങ്ങനെയാക്കി തീര്ക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് പുതിയ മൊബൈല് സംസ്കാരം ഉടലെടുക്കുന്നത്. വിവിധ മാധ്യമങ്ങളുടെ സമന്വയം സാധ്യമാകുന്ന മീഡിയ കണ്വേര്ജന്സ് വന്നതോടെ നമ്മുടെ ജീവിതവും ആകെപ്പാടെ മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സൈബര്‍ ലോകത്തെ സാമൂഹ്യ ജീവിതത്തിനും തിരക്കേറിത്തുടങ്ങിയിട്ടുണ്ട്. മൊബൈല് ഫോണ്‍ ഇന്ന് റിമോട്ട് കണ്ട്രോളിന് പകരക്കാരനാണ്. കാറിന്റെ സുരക്ഷിതത്വം മാത്രമല്ല ടി വി പ്രവര്ത്തിപ്പിക്കാനും ഈ 'മൊബൈല് റിമോട്ട്' ഉപയോഗപ്പെടുത്തിക്ക ഴിഞ്ഞു. ഈയിടെ നടന്ന സ്ഫോടന പരമ്പരകളില്‍ ഇന്റര്നെറ്റിന്റെയും മൊബൈല്ഫോണിന്റെയും സേവനം തീവ്രവാദികളടക്കം പലരും റിമോട്ടായിരുന്ന് തന്നെ ഉപയോഗിച്ചിട്ടുണ്ട്. മാറുന്നു സമൂഹത്തിന്റെ റിംഗ്ടോണും മിക്കവരുടെയും റിംഗ്ടോണുകള്‍ ഒരുപോലെയാണ്. അന്യന്റെ ഫോണില്‍ കോളുകള്‍ വരുമ്പോഴേക്കും തന്റെ പോക്കറ്റില്‍ അറിയാതെ കൈ നീണ്ടുപോവുന്നത് അതുകൊണ്ടാണ്. അതല്ലാതെ വെറുതെ ഇടയ്ക്കിടെ മൊബൈല് ഫോണ്‍ എടുത്തു പരിശോധിക്കുന്നവരുണ്ട്. ആരെങ്കിലും വിളിച്ചോ, മെസേജുകളോ മറ്റോ വന്നോ എന്നറിയാന്‍. ഇത് പുതിയൊരു രോഗത്തിന്റെ - റിംഗ്സൈറ്റി, തുടക്കമായി മാറുന്നുവെന്ന് പുതിയ നിരീക്ഷണം. റിംഗ്ടോണിന്റെയും ആകാംക്ഷയുടെയും പുതിയ സങ്കരമായ ഈ രോഗം (RINGtone + Anxiexty= Ringxiety)) ഭാവിയില്‍ സമൂഹത്തിലാകെ പടരും. തന്റെ ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നതായോ റിംഗ്ടോണ്‍ തുടര്‍ച്ചയായി ചെവിയില്‍ മുഴങ്ങുന്നതായി തോന്നുകയോ ആണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം. ഇതൊരു തോന്നല്‍ മാത്രമാണ്. ഇന്കമിംഗ് കോളുകള്‍ വരുന്നില്ലെങ്കിലും മൊബൈലുകള്‍ ഇടയ്ക്കിടെ പരതുക, പരിശോധിക്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്. മറ്റൊരാളുടെ ശത്രുവായി തീരാനും ചിലപ്പോള്‍ റിംഗ്ടോണ്‍ നിങ്ങളെ സഹായിച്ചെന്ന് വരും. കുട്ടിയുടെ ചിരി പോലും ഇന്ന് റിംഗ്ടോണാണ്. മരണം നടന്ന വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴാണ് ചിരിയുടെ ഈ റിംഗ്ടോണ്‍ മുഴക്കമെങ്കില് എങ്ങനെയുണ്ടാവും അവസ്ഥ. തിയേറ്ററില്‍ സിനിമ ആസ്വദിച്ചുകണ്ടുകൊണ്ടിരിക്കുമ്പോള് അടുത്തിരിക്കുന്നയാളുടെ മൊബൈല് ശബ്ദിച്ചാല്‍ നിങ്ങള്‍ വെറുതെയിരിക്കുമോ?
ജീവിതം ഔട്ട് ഓഫ് നെറ്റ്വര്ക്കിലേക്ക്
ബാറ്ററിയുടെ ചാര്ജ് തീര്ന്ന് മൊബൈല് ഓഫായാല്‍ പലര്ക്കും ശരിക്കും ശ്വാസം കിട്ടാത്തതു പോലെയാണ്. ഇത് യാത്രയ്ക്കിടെയാണെങ്കില് പ്രത്യേകിച്ച്. പിന്നെ ചാര്ജ്ജ് ചെയ്യാനായി ഏതെങ്കിലും സോക്കറ്റില്‍ മൊബൈല് കുത്തുന്നതുവരെ ഈ വെപ്രാളമുണ്ടാവും. അക്കൌണ്ട് ബാലന്സ് കുറഞ്ഞു തുടങ്ങിയാലും ഒരു പരിധിവരെ ഈ 'രോഗം' പിടിപെടാറുണ്ട്. പക്ഷേ, അതത്ര ഗുരുതരമാവില്ലെന്ന് മാത്രം. കാരണം അപ്പോഴെല്ലാം ഇന്കമിംഗ് കോളുകള്‍ ലഭിക്കുമെന്നത് തന്നെ. പുറത്തേക്ക് വിളിക്കാന്‍ പറ്റില്ലെന്നല്ലേ ഉള്ളൂ. റീചാര്ജ്ജിംഗ് കൂപ്പണ്‍ കണ്ടാല്‍ ഈ അസുഖത്തിന് ആശ്വാസം ലഭിക്കും. നെറ്റ്വര്ക്ക് കവറേജിന്റെ അഭാവവും ബാറ്ററിയിലെ ചാര്ജ്ജ് തീര്ന്നുപോവുന്നതുകൊണ്ടും മൊബൈല്‍ഫോണ്‍ ബന്ധം നിലയ്ക്കുമെന്ന അവസ്ഥ പലരിലും ഒരുതരം ഭയം ജനിപ്പിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. നോമോഫോബിയ (NO
കുസൃതി വേണ്ട; പിടിയിലാവും
സാങ്കേതികവിദ്യ വളര്ന്നതോടെ എല്ലാവരും നിരീക്ഷണത്തിലാണ്. നാം എങ്ങോട്ട് പോവുന്നു, എവിടെയൊക്കെ എത്ര സമയം ചെലവിട്ടു, ആരെയൊക്കെ വിളിച്ചു, തിരിച്ചിങ്ങോട്ട് ബന്ധപ്പെട്ടവര്‍ ആരെല്ലാം? എന്നിങ്ങനെ പോകുന്നു അവയുടെ ലിസ്റ്റ്. ഒരുവേള നമുക്ക് നിഷേധിക്കാന്‍ പറ്റാത്ത നിലയില്‍ പോലും ഈ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനാവും. മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ നിരീക്ഷിക്കാന്‍ മൊബൈല് ട്രാക്കിംഗ് ഏര്പ്പെടുത്തുന്ന പ്രവണത കേരളത്തിലെ കമ്പനികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. ഉദാഹരണത്തിന് ക്ളയന്റിനെ കാണാനെന്നും പറഞ്ഞ് ഓഫീസില്‍ നിന്നിറങ്ങി സിനിമയ്ക്ക് കയറുന്ന എക്സിക്യൂട്ടീവിനെ അന്ന് തന്നെ ഉടമ പിടികൂടും. കാരണം എക്സിക്യൂട്ടീവ് സഞ്ചരിക്കുന്ന വഴികളുടെ മാപ്പ് സഹിതമുള്ള വിശദവിവരങ്ങള്‍ മൊബൈല് കമ്പനികളുടെ വെബ്സൈറ്റില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് ലഭിക്കും. താന്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്ന ക്ളയന്റിന്റെ ഓഫീസുള്പ്പെടുന്ന സ്ഥലം അതിലില്ലെന്ന് സ്ഥലത്തിന്റെ മാപ്പ് സഹിതം എക്സിക്യൂട്ടീവിനെ ബോധ്യപ്പെടുത്താം. മാത്രമല്ല തിയേറ്ററില്‍ പോയതും അവിടെ എത്ര സമയം തങ്ങിയെന്ന വിവരം പോലും ഉടമ എക്സിക്യൂട്ടീവിനോട് പറഞ്ഞുകൊടുക്കും. അപ്പോഴാണ് എക്സിക്യൂട്ടീവ് ഞെട്ടുക! മൊബൈല് കമ്പനികള്‍ക്ക് പ്രതിമാസം ചാര്ജ് നല്കിയാല് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് വന്നതോടെ കുട്ടികളെ നിരീക്ഷിക്കാനും രക്ഷിതാക്കള്‍ ഇതിന്റെ സേവനം തുടങ്ങിയിട്ടുണ്ട്.
ഉറങ്ങിക്കോളൂ; മൊബൈല് ഓഫാക്കി
മൊബൈല് ഫോണിന് അടിമകളായ യുവാക്കളില്‍ ഭൂരിഭാഗത്തിനും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പഠനഫലം പുറത്തുവന്നുകഴിഞ്ഞു. ജീവിതാരംഭത്തില്‍ തന്നെ മൊബൈല് ഉപയോഗിക്കാന്‍ തുടങ്ങുന്നവരില്‍ ശാരീരിക-മാനസിക അസ്വാസ്ഥ്യങ്ങളുടെ തോത് കൂടുതലാണെന്നും. സ്വീഡനില്‍ പതിന്നാലിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ പഠനം നടത്തിയത്. നിത്യേന അഞ്ചു കോളുകളോ സന്ദേശങ്ങളോ അയക്കുന്നവരെ ഒരു ഗ്രൂപ്പിലും പതിനഞ്ചോ അതിലും കൂടുതലോ കോളുകള്‍ നടത്തുന്നവരെ മറ്റൊരു ഗ്രൂപ്പായും തിരിച്ചായിരുന്നു സര്വ്വെ. ഇവരുടെ ജീവിതരീതിയും ശീലങ്ങളുമെല്ലാം പഠനത്തില്‍ കണക്കിലെടുത്തിരുന്നു. കൂടുതല്‍ തവണ മൊബൈല് ഉപയോഗിക്കുന്നവരില്‍ ശ്രദ്ധക്കുറവും അലസതയും മദ്യപാനവും മറ്റും കൂടുതലാണെന്ന് ഇവരുടെ കണ്ടെത്തല്‍. ലൈംഗികശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗികളെല്ലാം മൊബൈല് വ്യാപകമായി ഉപയോഗിക്കുന്നവരാണെന്ന് അമേരിക്കന്‍ സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. സാധാരണയില്‍ കവിഞ്ഞ മൊബൈല് ഉപയോഗമാണ് ഇവിടെ വില്ലനാവുന്നത്. മണിക്കൂറുകളോളം മൊബൈലില് സംസാരിക്കുന്നത് പ്രത്യുല്പാദന ശേഷി കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സാധാരണ നിലയില്‍ ബീജം നിലനില്ക്കാന് ഇവര്‍ നിര്‍ദ്ദേശിക്കുന്നത് നാല് മണിക്കൂറില്‍ താഴെയുള്ള ഉപയോഗമാണ്. ഇതിലുമെത്രെയോ കൂടുതുലാണ് പലരുടെയും ഉപയോഗം. മൊബൈലിലെ വൈദ്യുത കാന്തികോര്ജ്ജം ഉപയോക്താവിന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് ഡി. എന്‍. എ.യിലടക്കം മാറ്റംവരുത്താന്‍ ഇടയാക്കുമെന്നും അഭിപ്രായമുണ്ട്. മൊബൈലില് എത്രസമയം ചെലവഴിക്കുന്നുവോ അതിനനുസരിച്ച് ബീജത്തിന്റെ ശരാശരിയില്‍ കുറവുണ്ടാകുന്നുവെന്നാണ് അമേരിക്കയിലെ ക്ളെവന്ലാന്ഡ് ക്ളിനിക്കിലെ വിദഗ്ദ്ധര്‍ സമര്‍ത്ഥിക്കുന്നത്. ഈ വാദങ്ങളെ മറ്റു ചില ഗവേഷകര്‍ എതിര്‍ക്കുന്നുമുണ്ട്. പുതിയ പഠനങ്ങളില്‍ ഇങ്ങനെയൊരു പ്രശ്നം കണ്ടെത്താനായിട്ടില്ല എന്നാണവരുടെ വാദം. വാദപ്രതിവാദങ്ങള്‍ മുറുകുമ്പോഴും സന്തതസഹചാരിയായ സെല്‍ഫോണ്‍ ചിരിയുടെ റിംഗ്ടോണ്‍ മുഴക്കുകയാണ്.
എല്ലാം നിരീക്ഷണത്തില്
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ആളുകള്‍ മൊബൈലുകള്‍ ഉപയോഗിച്ചുവന്നതോടെ സെല്ഫോണിന്റെ സല്പേരിന് ഇത്തിരി കളങ്കമുണ്ടായിട്ടുണ്ട്. കംപ്യൂട്ടറിനോടൊപ്പം ഉപയോഗിക്കുന്ന വെബ്കാം പോലെ 'വാച്ച് എനിവേര്‍ മോണിറ്ററിംഗ് ക്യാമറ' മൊബൈലുമായി ബന്ധിപ്പിക്കുന്നതോടെ ആരെയും രഹസ്യമായി നിരീക്ഷിക്കാന്‍ മൊബൈലില് സൌകര്യമൊരുങ്ങും. നിരീക്ഷണ വിധേയമാക്കേണ്ട സ്ഥലത്ത് ഈ ക്യാമറ ഉറപ്പിക്കുന്നതോടെ സംവിധാനം പ്രവര്ത്തിച്ചുതുടങ്ങും. ഇവിടുത്തെ ദൃശ്യങ്ങളില്‍ പിന്നീടെന്തെങ്കിലും വ്യതിയാനം സംഭവിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ ക്യാമറ ചിത്രം ഒപ്പിയെടുത്ത് നിങ്ങളുടെ മൊബൈലിലെത്തിക്കും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ മുടക്കേണ്ടത് 495 ആസ്ട്രേലിയന്‍ ഡോളറാണ്. പൂട്ടിക്കിടക്കുന്ന വീടോ സംശയമുള്ള ഭാര്യയെയോ ഭര്ത്താവിനെയോ അതല്ല കുട്ടികളെ വരെ ഈ നിരീക്ഷണ സംവിധാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താം.
ജീവിതം തീരുന്നു; മടിയില്‍ കിടന്ന്
ആധുനിക മനുഷ്യന്റെ സന്തത സഹചാരിയാണ് മൊബൈലും ലാപ്ടോപ്പും. മൂന്നാംതലമുറ മൊബൈലുകള്‍ വ്യാപകമാവുന്നതോടെ അതേസേവനം ലാപ്ടോപ്പിലും നല്കാന് തയ്യാറെടുക്കുകയാണ് മിക്ക ലാപ്ടോപ്പ് നിര്മ്മാതാക്കളും. ഇന്ത്യയില്‍ മൂന്നാംതലമുറ ഫോണുകള്‍ എത്തിയാലുടനെ അവയുടെ സേവനം ലാപ്ടോപ്പിലേക്ക് ഒതുക്കാനുള്ള ശ്രമം പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ എച്ച്.പി തുടങ്ങിക്കഴിഞ്ഞു. പുതുതലമുറയിലെ ജീവനക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ലാപ്ടോപ്പുകള് അവരുടെ ജോലി ലഘൂകരിക്കാന്‍ മാത്രമല്ല കുടുംബജീവിതം തന്നെ താറുമാറാക്കാന്‍ മതിയെന്നാണ് യു.കെ.യിലെ മന:ശാസ്ത്രജ്ഞനായ കാരി കൂപ്പറിന്റെ അഭിപ്രായം. അവധി ആഘോഷിക്കാന്‍ പോകുന്ന പുതുതലമുറയിലെ ജീവനക്കാരുടെ കൂടെ ഇന്ന് ലാപ്ടോപ്പും മൊബൈല് ഫോണുമുണ്ടാവും. അവധിക്കാലത്തുകൂടി ഇത് കൊണ്ടുനടക്കുന്നത് കുടുംബജീവിതം വരെ തകര്ക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ലങ്കാസ്റ്റെര്‍ സര്‍വ്വകലാശാലയിലെ മാനേജ്മെന്റ് സ്കൂളിലെ മന:ശാസ്ത്ര പ്രൊഫസറാണ് കാരി കൂപ്പര്‍. സാമ്പത്തികമാന്ദ്യം നിലനില്ക്കുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക കാരണമാണ് ജീവനക്കാര്‍ അവധി ദിവസങ്ങളില്‍ പോലും ഓണ്‍ലൈന്‍ വഴി ഇ-മെയില്‍ പരിശോധിക്കുന്നതും മൊബൈല് ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
വായിക്കാം, പഠിക്കാം മൊബൈലിലൂടെ
സ്കൂളുകളിലും കോളേജിലും പോകാതെ വിദ്യാഭ്യാസം നേടാനുള്ള പദ്ധതികള്‍ പല മൊബൈല് കമ്പനികളും നടപ്പിലാക്കിക്കഴിഞ്ഞു. സംസാരിക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും മാത്രമല്ല വിദ്യാഭ്യാസകാര്യത്തിനും പരീക്ഷകള്ക്കും മൊബൈല്‍ഫോണ്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തല്‍. ആദ്യം ഹിന്ദിയിലും ഇംഗ്ളീഷിലുമാണ് പദ്ധതികള്‍ നടപ്പിലായതെങ്കിലും താമസിയാതെ ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളിലും പദ്ധതി നടപ്പിലാക്കും. വായനയുടെ ലോകവും മൊബൈലിന്റെ കൈപ്പിടിയിലൊതുങ്ങുകയാണ്. കോമിക്കുകളും നോവലുകളും പുരാണങ്ങളുമെല്ലാം മൊബൈലിലേക്ക് ചേക്കേറിക്കഴിഞ്ഞു. ടച്ച് സ്ക്രീന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൂന്നാംതലമുറ ഫോണുകള്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കുന്നതോടെ ഈ മേഖലയില്‍ കാര്യമായ പുരോഗതി ദൃശ്യമായിത്തുടങ്ങും.
വിവാഹം മൊബൈലില്
വായന മാത്രമല്ല വിവാഹവും മൊബൈല് വഴിയായിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ വൈവാഹിക ശാദീ ഡോട്ട് കോം അവരുടെ സേവനങ്ങള്‍ മൊബൈലിലേക്കും പകര്ന്നു നല്കാനുള്ള തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. വൊഡോഫോണുമായുളള കൂട്ടുകെട്ടിലൂടെ ഈ രംഗത്തേക്ക് കാലൂന്നുന്ന ഈ കമ്പനി എസ്. എം. എസ്. വഴി തന്നെയാണ് കാര്യങ്ങള്‍ നടത്തുന്നത്. പ്രത്യേക നമ്പറിലേക്ക് ഡയല് ചെയ്യുകയോ എസ്. എം. എസ്. അയക്കുകയോ ചെയ്യുന്നതോടെ ഈ വലയില്‍ നിങ്ങളുംപെടും. ചില വിദേശരാജ്യങ്ങളില്‍ മൊബൈല് വഴി മൊഴി ചൊല്ലുന്നത് നിയമവിധേയമാണെന്നത് ഇതോടൊപ്പം കൂട്ടിവായിക്കണം. അത് ഇന്ത്യയിലും പ്രാവര്ത്തികമാകുന്ന കാലം വിദൂരമല്ലെന്നും.
ചാര്ജ്ജിംഗിന്റെ പുതുവഴി
വിട്ടുപിരിയാന്‍ കഴിയാത്ത ചങ്ങാതിമാരായ മൊബൈലും ഐ പോഡും ചാര്ജ്ജ് ചെയ്യാനുള്ള പുതു വഴികള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രസമൂഹം. സ്ത്രീകളുടെ മാറിടത്തിലെ ചൂടുകൊണ്ട് ഐ പോഡ് ചാര്ജ്ജ് ചെയ്യാം! ശരീര ചലനത്തിനനുസരിച്ചുള്ള സ്തനചലനമാണ് ഇവിടെ ഊര്ജ്ജമായി മാറ്റപ്പെടുന്നത്. ഓറിയോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഈ കണ്ടുപിടിത്തം ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേകതരം ബ്രാകള്‍ ധരിക്കേണ്ടിവരും. ശരീരതാപത്തില്‍ നിന്ന് സ്വയം റീച്ചാര്ജ് ചെയ്യുന്ന മൊബൈലുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ജര്‍മ്മനിയില്‍ തുടങ്ങിക്കഴിഞ്ഞു. വെള്ളം ഉപയോഗപ്പെടുത്തിയും മൊബൈലുകള്‍ ചാര്ജ്ജ് ചെയ്യാനാവുമെന്ന പരീക്ഷണവും ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. റഡാറിന്റെ സേവനം പോലും ഉള്പ്പെടുത്തിയമൊബൈല് ഫോണുകളാണ് ഇനി രംഗത്തെത്തുക. ബാറ്ററി 'ചത്തു' പോകുന്നതിനു പത്തുമിനിട്ടുമുമ്പ് തന്നെ അടുത്തുള്ള സുഹൃത്തുക്കളെ നിങ്ങളുടെ ഫോണ്‍ തിരഞ്ഞുതുടങ്ങും. സോണി എറിക്സണ് ഇതിനുള്ള ഒരു പേറ്റന്റിന് അപേക്ഷിച്ചുകഴിഞ്ഞു.
അളക്കാം പ്രേമവും മൊബൈലിലൂടെ
പ്രണയം പുഷ്പിപ്പിക്കുന്നത് ഇപ്പോള്‍ മൊബൈല് വഴിയാണ്. മറ്റൊരാളുടെ പ്രണയമനസ്സ് കണ്ടുപിടിക്കാനുള്ള ശ്രമവും ഇപ്പോള്‍ മൊബൈല് വഴി ആകാമെന്നായിട്ടുണ്ട്. പ്രണയം അളക്കാന്‍ 'സ്കെയിലു'കള്‍ ഉണ്ടാക്കി കാത്തിരിക്കുകയാണ് കൊറിയന്‍ മൊബൈല് ഓപ്പറേറ്റര്‍മാരായ കെ.ടി. എഫ്. ശബ്ദത്തിലൂടെ 'പ്രേമം' അളക്കാനുള്ള സംവിധാനമാണ് മൊബൈലില് ഏര്‍പ്പെടുത്തിയത്. പ്രണയിതാക്കളുടെ മധുരമൊഴികളിലെ കാപട്യം കണ്ടുപിടിക്കാന്‍ ഒരു യന്ത്രം എത്തിയെന്നത് അമ്പരപ്പിക്കുന്നതാണ്. പ്രണയമളക്കുന്ന മൊബൈല് ഫോണിലൂടെ സംസാരിച്ചാല്‍ മറുതലയില്‍ നിന്ന് വരുന്ന ശബ്ദവീചികളെ അളന്നുതിട്ടപ്പെടുത്തി വിദ്വേഷമോ സ്നേഹമോ എന്ന് തിരിച്ചറിയാനുള്ള ഈ വിദ്യ എത്രമാത്രം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടിരിക്കുന്നു. വാചകങ്ങളിലെ ആര്ദ്രതയും കാപട്യവും വെളിവാക്കാന്‍ ഫോണിലെ സ്ക്രീനില്‍ 'ലൌ മീറ്ററും' തെളിയുമെന്നാണ് നിര്മ്മാതാക്കളുടെ അവകാശവാദം.
എസ്. എം. എസിന്റെ ഒരു കാര്യം!
എവിടെ തിരിഞ്ഞാലും ഇന്ന് എസ്. എം. എസ്. മയമാണ്. റിയാലിറ്റി ഷോ സൃഷ്ടിച്ച തരംഗമാണ് എസ്. എം. എസ്സുകള്ക്ക് ഇത്രയും പ്രശസ്തി സൃഷ്ടിച്ചുകൊടുത്തത്. എന്തിനും ഏതിനും എസ്. എം. എസ്. അയക്കേണ്ട കാലമാണിന്ന്. എസ്. എം. എസ് അയച്ച് വിമാനത്തെ താഴെയിറക്കാനാവുമോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. യാത്രക്കാരുമായി അമേരിക്കയിലെ കെറിയില്‍ നിന്ന് ന്യൂജേഴ്സിയിലേക്ക് പറന്ന വിമാനമാണ് എസ്. എം. എസില്‍ ഭൂമിതൊട്ടത്. യാത്രയ്ക്കിടെ വിമാനത്തിലെ വൈദ്യുതി സംവിധാനം തകരാറിലാവുകയായിരുന്നു. തുടര്ന്ന് വിമാനത്തിലെ വാര്ത്താവിനിമയ, റഡാര്‍ സംവിധാനങ്ങളും പരാജയപ്പെട്ടു. ഇതോടെ അപകടസൂചന മനസ്സിലാക്കിയ ഗ്രൌണ്ട് എയര്ട്രാഫിക് കണ്ട്രോളര് ഉടന്‍ തന്നെ പൈലറ്റിന് എസ്.എം.എസ്. വഴി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. പിന്നീട് വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങി. നോക്കണേ ഒരു എസ്. എം. എസ്സിന്റെ ശക്തി! ഒറ്റക്കാര്യം മാത്രമല്ല 'രണ്ട്' നിര്വ്വഹിക്കുന്നതിനും എസ്. എം. എസിനെ ആശ്രയിക്കാം. ഇംഗ്ളണ്ടിലായിരിക്കണമെന്ന് മാത്രം. 'ടോയ്ലറ്റ്' എന്ന് ടൈപ്പ് ചെയ്ത് 80097 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയച്ചാല്‍ ലണ്ടന്‍ നിവാസികള്‍ക്ക് അടുത്തുള്ള പൊതു കക്കൂസുകളുടെ വിവരങ്ങളാണ് തൊട്ടുപിന്നാലെ സെല്‍ഫോണില്‍ എത്തുക. ഇരുപത്താറുകാരനായ ഗെയില്‍ നൈറ്റിന്റെ ബുദ്ധിയിലുദിച്ച ഇതുപോലുള്ള എസ്. എം. എസ്. പ്രയോഗങ്ങള്‍ അനവധിയാണ്. ലണ്ടനിലെത്തുന്ന ടൂറിസ്റ്റുകള്ക്ക് ഒരു ഡോളറിന്റെ പകുതി നിരക്കിലാണ് ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. പരസ്യം മാത്രമല്ല ഗോതമ്പ് റേഷന്‍ കടകളിലെത്തിയ വിവരവും എസ്. എം. എസ്. വഴി അറിയാം. ഛത്തീസ്ഗഡിലെ റേഷന്കടകളിലാണ് ഭക്ഷ്യധാന്യങ്ങളെത്തിയാല് ഉപഭോക്താക്കള്‍ക്ക് എസ്. എം. എസ്. വഴി വിവരം ലഭിക്കുക. അതിനായി സംസ്ഥാനത്തിന്റെ ഭക്ഷ്യവിതരണ വകുപ്പിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ട പണിയേയുള്ളൂ. ലൈഫ് ഇന്ഷ്വറന്സ് പ്രീമിയം അടക്കാനും സിനിമാ ടിക്കറ്റ് വാങ്ങാനും എ.ടി.എം പോലെ മൊബൈല് ഫോണിനെയും ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടെയും എസ്. എം. എസ്സിന്റെ കളിയാണ്. റെയില്‍വെയില്‍ ടിക്കറ്റിന് പകരം എസ്. എസ്. എം. മതിയോ എന്ന് ആലോചനകള്‍ നടക്കുന്നുണ്ട്. മൊബൈല് വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് വന്നാല്‍ സ്റ്റേഷനുകളിലെ ടിക്കറ്റ് കൌണ്ടറുകളില്‍ പിന്നെ ആരുണ്ടാവും? പല പ്രമുഖ ബസ് ഓപ്പറേറ്റര്മാരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ തന്നെ മൊബൈല് വഴിയുള്ള ഇടപാടുകള്‍ നടത്തുന്നുണ്ട്. സാങ്കേതികവിദ്യയിലൂടെ ലൈംഗികപരിജ്ഞാനം വര്ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയത് ഇന്തോനേഷ്യയാണ്. ലൈംഗികകാര്യങ്ങളില്‍ സംശയമുള്ള ഏത് പൌരനും ഒരു പ്രത്യേക നമ്പറിലേക്ക് എസ്. എം. എസ്. അയക്കാം. ഡോക്ടര്മാരുടെ ഒരു സംഘമാണ് ഇതിന് മറുപടി നല്കുന്നത്. സ്വകാര്യത നഷ്ടപ്പെടാതെ മറുപടി ലഭിക്കുന്നതിനാല് ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു.
കേരളം മൊബൈല് വലയില്‍
രണ്ട് വര്‍ഷത്തിനുള്ളില്‍ ആറ് സെല്‍ഫോണ്‍ സേവനദാതാക്കള്‍ കൂടി കേരളത്തില്‍ നിന്ന് സെല്‍ഫോണ്‍ സര്‍വ്വീസ് ആരംഭിക്കും. മിക്ക കമ്പനികളും പ്രോജക്ടിന്റെ അവസാനഘട്ടത്തിലുമാണ്. കേരളത്തില്‍ മൂന്നിലൊരാള്‍ക്ക് മൊബൈല് ഫോണ്‍ ഉണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ സേവനങ്ങള്‍ പലതും കോള്‍ സെന്ററുകളിലൂടെയും ഫ്രണ്ട്സ് പോലുള്ള ഏകജാലക സംവിധാനങ്ങള്‍ മുഖേനയും എളുപ്പത്തില്‍ നടത്തുന്നുണ്ട്. കംപ്യൂട്ടറിന്റെയും ഇന്റര്നെറ്റിന്റെയും വ്യാപനം ഇതില്‍ വലിയ പുരോഗതിയാണ് ഉണ്ടാക്കിയത്. ഇ-ഗവേണന്സ് പദ്ധതികള്‍ നല്ലരീതിയില്‍ നടത്തുന്ന സംസ്ഥാനമെന്ന പദവിയും കേരളത്തിന് സ്വന്തമായുണ്ട്. മൊബൈല് സാന്ദ്രത കൂടുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന ഇ-ഗവേണന്സ് പദ്ധതിയെ മൊബൈല് ഫോണ്‍ വഴി തിരിച്ചുവിട്ട് കൂടുതല്‍ പേരില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതോടെ ഭരണം വെബ്സൈറ്റുകളില്‍ നിന്ന് മൊബൈല് ഫോണുകളിലേക്ക് മാറും. മൊബൈല് ഫോണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്‍ഫര്‍മേഷന്‍ സമ്പ്രദായം കേരളത്തില്‍ ആരോഗ്യരംഗത്ത് നടപ്പാക്കാന്‍ പദ്ധതികള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.ഈ രംഗത്തെ ആദ്യ പൈലറ്റ് പ്രോജക്ടാണിത്. കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന ഇതിന് കേന്ദ്ര ഐ.ടി മന്ത്രാലയം അനുമതി നല്കികഴിഞ്ഞു. ആരോഗ്യരംഗത്ത് മൊബൈല് ഗവേണന്സ് നടപ്പാക്കുമ്പോള്‍ ചികിത്സാ സൌകര്യങ്ങളെക്കുറിച്ച് വളരെ വേഗം വിവരം ലഭിക്കാനുള്ള ഉപാധിയാവും. ഒരാള്ക്ക് ഹൃദയാഘാതം ഉണ്ടായെന്നു വയ്ക്കുക. മൊബൈലില് എസ്. എം. എസ്. അയച്ചാല്‍ അയാള്‍ നില്ക്കുന്ന സ്ഥലത്തിനു സമീപം ഹൃദ്രോഗ ചികിത്സയുള്ള ആശുപത്രികള്‍, അവയുടെ സ്ഥാനം, സ്കാന്‍ സൌകര്യം, സ്പെഷലിസ്റ്റ് ഡോക്ടര്മാര്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ ലഭിക്കും. ചികിത്സ വേണ്ടയാള്‍ എവിടെ നില്ക്കുന്നുവെന്ന് മെഡിക്കല്‍ സംഘത്തിനു വിവരം കൊടുക്കാനും കഴിയും. വൈദ്യുതി, വാഹന നികുതി പോലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ ജനസേവന കേന്ദ്രത്തില്‍ പോകുന്നതിനു പകരം ഒരു പ്രത്യേക നമ്പറിലേക്ക് എസ്. എം. എസ് ചെയ്താല്‍ മതിയാകും. ക്രെഡിറ്റ് / ഡെബിറ്റ് കാര്ഡ് ഉപയോഗിച്ച് പണം നല്കുകയോ മൊബൈല് സര്‍വ്വീസ് കമ്പനിയുമായുള്ള ധാരണപ്രകാരം തുക പിന്നീട് മൊബൈല് ഫോണിന്റെ ബില്ലിനൊപ്പം നല്കുകയോ ചെയ്യാം. വാല്ക്കഷ്ണം: മൊത്തം പ്രശ്നങ്ങളാണെന്ന് കരുതി വലിച്ചെറിയാന്‍ വരട്ടെ. ഇനി അത് തറയില്‍ വലിച്ചെറിഞ്ഞാലും പൊട്ടില്ല. മൊബൈല് ഫോണില്‍ 'നാനോ ഷോക്ക് അബ്സോര്ബര്‍' ഘടിപ്പിക്കുന്നതോടെ എറിഞ്ഞുടയ്ക്കാനാവില്ല. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് ഈയൊരു നേട്ടത്തിന് പിന്നില്‍. ക്ളെംസണ് യൂണിവേഴ്സിറ്റിയില്‍ ഫിസിക്സ് പ്രൊഫസറായ അപ്പാ റാവുവാണ് ഈ നേട്ടത്തിന് നേതൃത്വം കൊടുക്കുന്നത്.
മൊബൈലിന്റെ പറുദീസ
ഇന്ന് സ്വന്തമായി കംപ്യൂട്ടറുകള്‍ ഉള്ളവരേക്കാളും കൂടുതലും മൊബൈല്‍ഫോണ്‍ സ്വന്തമായുള്ളവരാണ് ലോകമെമ്പാടും. 2011ല്‍ ഇന്ത്യയിലെ മൊബൈല് വരിക്കാരുടെ എണ്ണം 56 കോടിയിലെത്തുമെന്നാണ് വിലയിരുത്തല്‍. 59.2 കോടി മൊബൈല് വരിക്കാരുള്ള ചൈനയാണ് ലോകത്ത് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. 2008 മാര്ച്ച് മാസം മാത്രം ഒരു കോടിയിലേറെ വരിക്കാരെ ആകര്‍ഷിക്കാന്‍ ഇന്ത്യയിലെ മൊബൈല് കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2008 മാര്ച്ച് 31 വരെ ഇന്ത്യയില്‍ 26.11 കോടി മൊബൈല് വരിക്കാരുണ്ട്. മൊബൈല് വിപ്ളവങ്ങളെ അതേതരത്തില്‍ നെഞ്ചേറ്റാന്‍ ഇന്ത്യക്കാര്‍ എന്നും തയ്യാറാണ്. ലോകം ഉറ്റുനോക്കിയ മൂന്നാംതലമുറ ഫോണുകള്‍ ഇന്ത്യയിലും എത്തിക്കക്കിഞ്ഞു. മറുവശത്ത് സംസാരിക്കുന്ന വ്യക്തിയെ കണ്ടുകൊണ്ട് സംസാരിക്കാന്‍ പറ്റുന്ന വീഡിയോ കോള്‍ സൌകര്യം പ്രാധാന്യത്തോടെ എടുത്തുകാട്ടുമ്പോഴും ഫോട്ടോ, വീഡിയോ, സംഗീതം എന്നിവയും അതിവേഗം ഡൌണ്ലോഡ് ചെയ്യാനുള്ള സൌകര്യമുള്ള ഐ ഫോണുകള്‍ വിപണി കീഴടക്കുകയാണ്. സഞ്ചാരത്തിനിടെ ടി വി കാണുന്നതിനും ബാങ്കിംഗ് കാര്യങ്ങള്‍ നടത്തുന്നതിനും മാത്രമല്ല നെറ്റിലൂടെ സിനിമകള്‍ പോലും റിലീസ് ചെയ്യുന്ന പ്രവണതയിലേക്കാണ് ലോകസമൂഹത്തോടൊപ്പം ഇന്ത്യന്‍ സമൂഹവും എത്തിച്ചേരുന്നത്. മൊബൈല് ടിവിയും യാഥാര്ത്ഥ്യമായിക്കഴിഞ്ഞു. പ്രതിമാസം 50 രൂപ നല്കിയാല് ഒരു ചാനല്‍ മൊബൈല് ലഭിക്കുമെന്ന് വന്നത് ചാനലുകള്ക്കും ഗുണകരമായി മാറി. ഒരു വര്ഷം മുമ്പ് വിപണിയിലിറങ്ങിയ ഐ ഫോണിന്റെ 60 ലക്ഷം യൂണിറ്റുകളാണ് ആപ്പിള്‍ കമ്പനി ഇതുവരെ വിറ്റഴിച്ചത്. 2008 അവസാനമാകുമ്പോഴേക്കും മൂന്നാംതലമുറയില്പെട്ട ഒരു കോടി ഐ ഫോണ്‍ വിറ്റഴിക്കാനാണ് ഇവരുടെ പരിപാടി 2013 ആവുമ്പോഴേക്കും ഇന്ത്യയില്‍ 74 കോടി മൊബൈല് ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴത് 43 കോടിയാണ്. ഐ പോഡിന്റെ അലര്ച്ച ഐ പോഡിലൂടെ ഹെഡ്ഫോണ് ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്ന യുവാക്കളില്‍ 70 ശതമാനത്തിനും ബധിരതയുടെ ആദ്യ സൂചനകള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്ന് പഠനഫലം പുറത്തുവന്നത് ഇരുട്ടടിയായി. അമേരിക്കയിലെ നാഷണല്‍ അക്വസ്റ്റിക് ലബോറട്ടറിയാണ് അമിത ശബ്ദത്തോടെ പാട്ടുകേള്ക്കുന്നവര്ക്ക് ഈ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. പ്രായമായവരെ അപേക്ഷിച്ച് യുവതലമുറയെ ആണ് ബധിരത കൂടുതലായി ബാധിക്കുന്നത്. ചെവിയില്‍ ഒരു മുഴക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക ഇതായിരിക്കാം ഒരു തുടക്കം- പഠനം പറയുന്നു. ഉയര്ന്ന ഡെസിബലില്‍ ഹെഡ്ഫോണ് വഴിയെത്തുന്ന ശബ്ദം ചെവിയിലെ ഞരമ്പുകളെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്. അതിലുപരി ഹൃദ്രോഗങ്ങളിലേക്കു നയിക്കുന്ന ഉയര്ന്ന രക്തസമ്മര്ദ്ദത്തിനും മാനസിക പ്രശ്നങ്ങള്ക്കും ഹെഡ്ഫോണിന്റെ ഉപയോഗം കാരണമാകുന്നുവെന്നും മറ്റൊരു കണ്ടെത്തലുണ്ട്. ഉറക്കക്കുറവും ചെവി വേദനയും തലവേദനയുമെല്ലാം ഹെഡ്ഫോണ് ഉപയോഗത്തിന്റെ അനന്തരഫലങ്ങ ളാണെന്നും ഈ പഠനം വെളിപ്പെടുത്തുന്നു.
An Idea can Change your life
ടി.വി. സിജു
(തേജസ്, ഒക്ടോബര്‍ 6, 2008)
1 comment:
ഒരു ദിവസത്തേക്ക് ഭക്ഷണം കിട്ടിയില്ലെങ്കിലും ക്ഷമിക്കും. മൊബൈലുമായുള്ള സഹവാസം ഒരു മിനുട്ട്പോലും അവസാനിപ്പിക്കാനാവില്ല. അക്കൌണ്ട് ബാലന്സ് കാലിയാണെങ്കിലും തന്റെ ഫോണ്‍ റേഞ്ചിലായിരിക്കണമെന്നേയുള്ളൂ പലര്‍ക്കും. ശ്വസനം ശരിയാവാത്തതുപോലെയാണ് മൊബൈല്ഫോണി നെ പിരിഞ്ഞിരിക്കുന്നത്രയും സമയം. ജീവിതവുമായി അത്രമാത്രം ഇഴയടുപ്പം ഈ കൊച്ചു 'യന്ത്രം' സ്വന്തമാക്കിക്കഴിഞ്ഞു.
Post a Comment