മരുന്നുകളെക്കുറിച്ച് എല്ലാം അറിയാന്‍
വിളിക്കൂ 0471-2445252
മരുന്നുകള്‍ കുറിച്ചുകൊടുക്കുന്ന ഡോക്ടര്‍ അവയെക്കുറിച്ച് രോഗികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കണമെന്നാണ്. പക്ഷേ, ഇത് പലപ്പോഴും നടക്കാറില്ല. കഴിക്കുന്ന മരുന്നിന്റെ വിവരങ്ങള്‍ രോഗികള്‍ പൊതുവെ ചോദിക്കാറുമില്ല.
ഡോക്ടര്‍മാര്‍ പറഞ്ഞുതന്നാലും ഇല്ലെങ്കിലും മരുന്നിനെക്കുറിച്ച് ഇനി എല്ലാം അറിയാം. ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് 0471-2445252 എന്ന നമ്പറില്‍ വിളിക്കുകയേ വേണ്ടൂ. മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാം ആധികാരികമായി ലഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഈ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം.
ഫാര്‍മസിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ നാല് ജീവനക്കാര്‍ ഫോണില്‍ വരുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. മരുന്നുകളെക്കുറിച്ചറിയാന്‍ ഡോക്ടര്‍മാരും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ഡോക്ടറുടെ കുറിപ്പടിക്ക് കാക്കാതെ സ്വയംചികിത്സ എന്ന നിലയില്‍ മരുന്നുവാങ്ങി കഴിക്കുന്നവര്‍ വിരളമല്ല. പാര്‍ശ്വഫലങ്ങള്‍ അറിയാതെ വളരെ ലാഘവത്തോടെ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് ഇക്കൂട്ടര്‍. ഈയൊരു രീതിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്.
ഇക്കഴിഞ്ഞ ജൂലായ് ഒന്‍പതിനാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതേക്കുറിച്ച് അധികമാരും അറിയാത്തതുകൊണ്ടാവണം കാളുകളുടെ എണ്ണം പൊതുവെ കുറവാണ്.
'മൈക്രോമെഡക്സ്' പോലുള്ള മെഡിക്കല്‍ ഡാറ്റാബേസ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് നല്‍കുന്നത്.
ചോദിക്കുന്ന വിവരങ്ങള്‍ തത്സമയം ലഭ്യമല്ലെങ്കില്‍ അവ സംഘടിപ്പിച്ച് ഉപയോക്താക്കളെ തിരിച്ച് വിളിക്കാനും ഇവര്‍ മറക്കാറില്ല. മരുന്നുകളുടെ ചേരുവ, ഉപയോഗക്രമം, അനുവര്‍ത്തിക്കേണ്ട ജീവിതശൈലി തുടങ്ങിയവയെക്കുറിച്ചും ഇവിടെ നിന്ന് വിവരങ്ങള്‍ ലഭിക്കും.
- ടി.വി. സിജു
(കേരളകൌമുദി, സെപ്തംബര്‍ 12, 2008)
3 comments:
ഡോക്ടര്‍മാര്‍ പറഞ്ഞുതന്നാലും ഇല്ലെങ്കിലും മരുന്നിനെക്കുറിച്ച് ഇനി എല്ലാം അറിയാം. ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് 0471-2445252 എന്ന നമ്പറില്‍ വിളിക്കുകയേ വേണ്ടൂ. മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാം ആധികാരികമായി ലഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഈ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ അറിവ് എന്ന് ഉപകാരപ്രദം...നന്ദി...
thanks for the info
Post a Comment