കുട്ടിഹാക്കര്‍മാരെ വലവീശാന്‍
അധോലോക ഗ്രൂപ്പുകള്‍!
ഹാക്കിംഗ് ഹരമാക്കിയ കുട്ടികളെ വലവീശി പിടിക്കാന്‍ ഇന്‍റര്‍നെറ്റില്‍ ചൂണ്ടയിട്ട് കാത്തിരിക്കുകയാണ് തീവ്രവാദി ഗ്രൂപ്പുകള്‍. ഹോബിയെന്നോണം ഹാക്കിംഗ് പരിശീലിച്ച് തുടങ്ങുന്ന ഇളമുറക്കാര്‍ക്ക് കൂടുതല്‍ ടൂളുകള്‍ സമ്മാനിച്ച് പ്രലോഭിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഹാക്കര്‍മാരായി രംഗത്തുള്ളവരില്‍ ഏറെയും 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികളാണെന്ന് ആന്റിവൈറസ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വമ്പന്‍ വാഗ്ദാനങ്ങളാണ് ഹാക്കിംഗ് നടത്തുന്നതിന് തീവ്രവാദിസംഘങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. പകരം ഇവര്‍ക്ക് വേണ്ടത് കുട്ടികളുടെ കൂര്‍മ്മബുദ്ധി. ഇത് വിനിയോഗിക്കേണ്ടതോ ചിലപ്പോള്‍ വിധ്വംസക ലക്ഷ്യങ്ങള്‍ക്കും. മറ്റുള്ളവരുടെ കംപ്യൂട്ടറുകളിലേക്ക് വൈറസ് ഉള്‍പ്പടെയുള്ള വിനാശകരമായ പ്രോഗ്രാമുകള്‍ കയറ്റിവിടുക മാത്രമായിരിക്കില്ല 'കുട്ടിഹാക്കര്‍'മാരുടെ ദൌത്യം. കംപ്യൂട്ടര്‍ ശൃംഖലകളിലൂടെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറാനും നിയോഗിക്കപ്പെട്ടെന്ന് വരാം. ബിസിനസ് സ്ഥാപനങ്ങളുടെ സൈറ്റുകളില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയാവും മറ്റുചിലപ്പോള്‍ ചെയ്യേണ്ടത്. ഹാക്കിംഗ് മേഖലയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നേടിയെടുക്കാനാണ് ഭീകര ഗ്രൂപ്പുകള്‍ അതിബുദ്ധിമാന്‍മാരെ തേടുന്നത്. ചെറിയൊരു നിമിഷം കൊണ്ടുതന്നെ എല്ളാ സൈബര്‍ ബന്ധങ്ങളും മറ്റ് നെറ്റ്വര്‍ക്കുകളും തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയുന്ന യുവജനവിഭാഗം ഒപ്പമുണ്ടാകുന്നത് തങ്ങള്‍ക്ക് ശക്തിപകരുമെന്ന് അറിയാവുന്ന ഭീകര സംഘടനകള്‍ ഭാവി പദ്ധതികള്‍ക്ക് ആക്കം കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. ആദ്യമാദ്യം സംഘത്തിന്റെ ഇഷ്ടത്തിനനുസരിച്ച് നുഴഞ്ഞു കയറി വിവരങ്ങള്‍ ശേഖരിച്ചുകൊടുക്കുന്നത് തികഞ്ഞ ലാഘവത്തോടെയായിരിക്കും. എന്നാല്‍ ഹാക്കിംഗ് ലക്ഷ്യം ഭീകരമെന്ന് തോന്നുന്നതോടെ അതില്‍ നിന്ന് പിന്തിരിയാനൊരുങ്ങും. പിന്നെ ഭീഷണിയാണ്. ദൌത്യം നിര്‍വ്വഹിച്ചില്ളെങ്കില്‍ സംഘടനയ്ക്കു വേണ്ടി അതുവരെ നടത്തിക്കൊണ്ടിരുന്ന ഹാക്കിംഗിന്‍െറ വിശദവിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ക്ക് തന്നെ വെളിപ്പെടുത്തിക്കൊടുക്കുമെന്നായിരിക്കും ഭീഷണി. അതോടെ മനസ്സില്ലെങ്കിലും ഡ്യൂട്ടി ചെയ്യാന്‍ നിര്‍ബന്ധിതമാവുകയാണ്. സൈബര്‍ ക്രൈം ഇന്ന് വന്‍ ബിസ്സിനസ്സായി മാറിക്കഴിഞ്ഞു. ഹാക്കിംഗ് നടത്താനുള്ള ഉപകരണങ്ങള്‍ നെറ്റില്‍ തന്നെ വില്പനയ്ക്കുണ്ട്. ഇത്തരം ആയിരക്കണക്കിന് കംപ്യൂട്ടര്‍ ടൂളുകളുടെ വില്പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഹാക്കിംഗ് പഠനത്തിനായി ഹൈദരാബാദില്‍ ഒരു സ്കൂള്‍ പോലും തുറന്നിട്ടുണ്ട്. `E2 labs School of Ethical Hacking’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ മൂന്ന് ദിവസം മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ നടത്തുന്നുണ്ട്. ഇതില്‍ ചിലതിന് രണ്ടര ലക്ഷം രൂപ വരെയാണ് ഫീസ്. തെറ്റായ രീതിയിലുള്ള ഹാക്കിംഗ് പഠനമല്ല മറിച്ച് അവരവരുടെ കമ്പനികളുടെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കും മറ്റും 'ആക്രമിക്കുന്ന' ഹാക്കര്‍മാരെ തുരത്താനുള്ള വിദ്യകളാണ് ഇവിടെ പഠിപ്പിക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
- ടി.വി.സിജു
(കേരളകൌമുദി, ജൂലായ് 30)
4 comments:
ഹാക്കിംഗ് ഹരമാക്കിയ കുട്ടികളെ വലവീശി പിടിക്കാന്‍ ഇന്‍റര്‍നെറ്റില്‍ ചൂണ്ടയിട്ട് കാത്തിരിക്കുകയാണ് തീവ്രവാദി ഗ്രൂപ്പുകള്‍. ഹോബിയെന്നോണം ഹാക്കിംഗ് പരിശീലിച്ച് തുടങ്ങുന്ന ഇളമുറക്കാര്‍ക്ക് കൂടുതല്‍ ടൂളുകള്‍ സമ്മാനിച്ച് പ്രലോഭിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
വിദ്യ ആയുധമാകുന്നു. ഇനിയുള്ള കാലം പണവും, ബിസിനസും എല്ലാം വെറും ബുദ്ധിയുടെതായിരിക്കും.
ഇതിനു വേറെ ഒരു വല്ല്യ ഉദാഹരണമാണു, കമ്മോഡിറ്റി ട്രേഡിങ്ങ്. TADIANG WITHOUT PHYSICAL COMMODITY! .. :).
അതായാതു ചൂതുകളിച്ചും, കള്ളത്തരം കാണിച്ചും, ബ്ലാക്കുമെയില്‍ ചെയ്തും ജീവിക്കുന്നകാലം!
ഇതു യുദ്ധക്കാലമാണു, പണത്തിനു വേണ്ടിയുള്ള യുദ്ധും
The word 'Hacking' has an entirely different meaning than what you have used it for.
Hacking is actually seen in a positive sense.
http://en.wikipedia.org/wiki/Hack_(technology)
http://www.catb.org/~esr/writings/hacker-history/hacker-history.html
കൊച്ചിയിൽ ഉണ്ടേ
Post a Comment