Sunday, May 27, 2007




ജോണ്‍ വിന്‍സെന്റ്‌ അതാനസോഫ്‌

ജോണ്‍ വിന്‍സെന്റ്‌ അതാനസോഫ്‌
(1903 - 1995 )
ന്യൂേയാര്‍ക്കില്‍ ജനനം. ഫിസിക്‌സ്‌ െ്രപാഫസര്‍. 1939ല്‍ അതാനസോഫ്‌ ബെറി കംപ്യൂട്ടര്‍ - എബിസി കംപ്യൂട്ടര്‍ എന്ന പേരില്‍ േലാകത്തിെല ആദ്യെത്ത ഇലക്‌േ്രടാണിക്‌ കംപ്യൂട്ടര്‍ നിര്‍മ്മിച്ചു. ഇൗ സ്‌ഥാനം ലഭിക്കുന്നതിന്‌ എനിയാക്കിെന്റ നിര്‍മ്മാതാക്കളുമായി നിയമയുദ്ധം നടത്തി. യു.എസ്‌. നാഷണല്‍ മെഡല്‍ ഓഫ്‌ ടെക്‌േനാളജി അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.




സ്വന്തം കണ്ടുപിടിത്തിന്റെ അവകാശം ഏറെക്കാലം മറ്റുള്ളവര്‍ കൈവശം വയ്‌ക്കുക, ഒപ്പം പേരും പ്രശസ്‌തിയും. ഈയൊരു ദുര്യോഗമുണ്ടായത്‌ ജോണ്‍ വിന്‍സെന്റ്‌ അറ്റനസോഫിന്‌. ആ തെറ്റ്‌ തിരുത്താന്‍ നിയമയുദ്ധം തന്നെ വേണ്ടി വന്നു. ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രോണിക്‌ കംപ്യൂട്ടര്‍ നിര്‍മ്മിച്ചെന്ന ഖ്യാതി അതോടെ അറ്റനസോഫിന്‌ കൈവരികയായിരുന്നു.
കണക്കില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന അറ്റനസോഫ്‌ ഏപ്പോഴും ആലോചിച്ചിരുന്നത്‌ ഉത്തരം കണ്ടെത്താനുള്ള എളുപ്പവഴിയായിരുന്നു. അതിന്‌ അന്ന്‌ നിലവിലുണ്ടായിരുന്ന കാല്‍ക്കുലേറ്റര്‍ പോലുള്ള എല്ലാ യന്ത്രങ്ങളും പരിശോധനയ്‌ക്ക്‌ വിധേയമാക്കി. ഒന്നും താന്‍ വിചാരിക്കുന്ന അത്ര കൃത്യതയോടും വേഗതയിലും ഉത്തരം നല്‍കുന്നില്ലെന്ന സത്യം അറിഞ്ഞതോടെ സ്വന്തമായി ഒരു ഉപകരണം നിര്‍മ്മിക്കുന്നതിനെക്കുറിച്ചായി പിന്നത്തെ ചിന്ത. അന്നുണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും അനലോഗ്‌ സാങ്കേതികവിദ്യയെയായിരുന്നു ആശ്രയിച്ചിരുന്നത്‌. ഗണിതക്രിയ ചെയ്യുന്നതിന്‌ ദശാംശ സംഖ്യാ സമ്പ്രദായം കൂടി ഇതില്‍ ഉപയോഗിച്ചതോടെ ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. അതിന്‌ പകരം ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ബൈനറി സംവിധാനമുപയോഗിച്ചാല്‍ കൂടുതല്‍ കൃത്യതയിലും വേഗതയിലും കണക്കുകള്‍ കൈകാര്യം ചെയ്യാനാവുമെന്ന്‌ അറ്റനസോഫ്‌ മനസ്സിലാക്കി. പിന്നെ ആ വഴിക്കായി ചിന്ത.
ജോണ്‍ വിന്‍സെന്റ്‌ അറ്റനസോഫിന്റെ ജനനം 1903 ഒക്‌ടോബര്‍ നാലിന്‌ ന്യൂയോര്‍ക്കിലെ ഹാമില്‍ട്ടണിലായിരുന്നു. ജോണ്‍ അറ്റനസോഫിന്റെയും ഇവ ലൂസെന പ്യൂഡിയുടെയും മൂത്ത പുത്രനായ ജോണ്‍ വിന്‍സെന്റ്‌ അറ്റനസോഫ്‌ പഠിത്തത്തില്‍ മിടുക്കനായിരുന്നു. ഒരു ദിവസം അച്‌ഛന്‍ വീട്ടില്‍ കൊണ്ടുവന്ന Dietzgen slide rule (കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന ഉപകരണം)ല്‍ താല്‍പര്യം തോന്നിയ അറ്റനസോഫ്‌ അമ്മയുടെ സഹായത്തോടെ അതിന്റെ എല്ലാ പ്രവര്‍ത്തനവും മനസ്സിലാക്കി. കൂടാതെ അച്‌ഛന്റെ ലൈബ്രറിയില്‍ നിന്നും കണക്കിനെക്കുറിച്ചുള്ള പുസ്‌തകം വായിച്ച്‌ കൂടുതല്‍ അറിവ്‌ നേടി.
1925ല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ജെ.വി. അറ്റനസോഫ്‌ തുടര്‍ന്ന്‌ കണക്കില്‍ ബിരുദാനന്തര ബിരുദം നേടി. ഇതിനിടെ ലൂറ മീക്ക്‌സിനെ ജീവിതസഖിയായി സ്വീകരിച്ചു. 1930ല്‍ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഭൗതികശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയ അദ്ദേഹം ഇതേ വര്‍ഷം തന്നെ ഒരു കുട്ടിയുടെ അച്‌ഛനുമായി.
1939ല്‍ ക്‌ളിഫോഡ്‌ ബെറിയെന്ന അതിസമര്‍ത്‌ഥനായ അസിസ്‌റ്റന്റിനോടൊപ്പം അദ്ദേഹം ഒരു കംപ്യൂട്ടര്‍ മാതൃകയുണ്ടാക്കി. അത്‌ അറ്റനസോഫ്‌ ബെറി കംപ്യൂട്ടര്‍ - എബിസി കംപ്യൂട്ടര്‍ എന്ന പേരില്‍ അറിയപ്പെട്ടു. വാക്വം ട്യൂബുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഈ മാതൃകയില്‍ മെമ്മറിക്കായി കപ്പാസിറ്ററുകളും വിവരങ്ങള്‍ നല്‍കാനും പകര്‍ത്താനും പഞ്ച്‌ഡ്‌ കാര്‍ഡുകളും ഉപയോഗിച്ചു. 750 പൗണ്ട്‌ തൂക്കമുണ്ടായിരുന്ന ഈ ഉപകരണത്തിന്‌, മൂവായിരം ബിറ്റ്‌ മെമ്മറി കപ്പാസിറ്റിയുണ്ടായിരുന്നു. ഇന്നത്തെ കംപ്യൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ ശേഷി വളരെ വളരെ നിസ്സാരം. എന്നിരുന്നാലും കംപ്യൂട്ടറുകളുടെ മുതുമുത്തച്‌ഛന്‍ ഇതായിരുന്നല്ലോ. 1500 ഡോളറോളം ചെലവു വന്ന ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പേറ്റന്റിനായി സമര്‍പ്പിച്ചിരുന്നു. പക്‌ഷെ ഇതിന്‌ പേറ്റന്റ്‌ അവകാശം ലഭിച്ചില്ല. ഇതിനിടയില്‍ അറ്റനസോഫ്‌ മറ്റ്‌ പരിപാടികളില്‍ വ്യാപൃതനായി.
അങ്ങനെയിരിക്കെയാണ്‌ 1940ല്‍ ഉര്‍സിനസ്‌ കോളേജില്‍ ഡോ. ജോണ്‍ ഡബ്‌ള്യു. മോക്‌ലിയുടെ ക്‌ളാസ്സില്‍ പങ്കെടുക്കുന്നതിനായി അറ്റനസോഫ്‌ പോയത്‌. അവിടെ വച്ച്‌ മോക്‌ലിയും ജെ.വി. അറ്റനസോഫും പരിചയപ്പെടാനിടയായി. തുടര്‍ന്നുള്ള ചര്‍ച്ചാ വിഷയം എബിസി കംപ്യൂട്ടറിലേക്കും നീണ്ടു. ഈ വിഷയത്തില്‍ ഏറെ താല്‍പര്യം കാണിച്ച മോക്‌ലിയെ തന്റെ വീട്ടിലേക്ക്‌ അതിഥിയായി അറ്റനസോഫ്‌ ക്‌ഷണിച്ചു. ഈ നടപടി ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന തിന്‌ തുല്യമാണെന്ന്‌ അന്ന്‌ അറ്റനസോഫിന്‌ തോന്നിയതേയില്ല. വീട്ടിലെത്തി എബിസി കംപ്യൂട്ടറിനെക്കുറിച്ച്‌ പഠിച്ച്‌ അതിന്റെ എല്ലാവിവരങ്ങളും ശേഖരിച്ച ശേഷം മോക്‌ലി സ്‌ഥലം വിട്ടു. തുടര്‍ന്ന്‌ തന്റെ സഹപ്രവര്‍ത്തകനായ ഡോ. ജെ. പ്രസ്‌പെര്‍ ഇക്കര്‍ട്ടുമായി എബിസി മോഡലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. ഇതേ തുടര്‍ന്നാണ്‌ ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍ എന്ന ഖ്യാതി നേടിയ എനിയാക്കിന്റെ രൂപകല്‍പ്പനയിലേക്ക്‌ ഇരുവരും നീങ്ങിയത്‌. അങ്ങനെ 1946ല്‍ ഇലക്‌ട്രോണിക്‌ ന്യൂമെറിക്കല്‍ ഇന്റഗ്രേറ്റര്‍ ആന്റ്‌ കാല്‍ക്കുലേറ്റര്‍ എന്ന എനിയാക്‌ പൂര്‍ത്തിയായി. എബിസി കംപ്യൂട്ടറിന്റെ ജനനത്തിനും ഏഴ്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ഇത്‌.
തുടര്‍ന്ന്‌ എനിയാക്ക്‌ ഡിസൈന്‍ പേറ്റന്റിനായി സമര്‍പ്പിക്കപ്പെട്ടു. അതിന്‌ പേറ്റന്റും ലഭിച്ചു. അതോടെ ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍ എന്ന ഖ്യാതി എനിയാക്ക്‌ സ്വന്തമാക്കി. ഇതിന്റെ അവകാശം 1950ല്‍ റെമിംഗ്‌ടണ്‍ റാന്റ്‌ എന്ന കമ്പനിക്ക്‌ മോക്‌ലിയും ഇക്കര്‍ട്ടും വിറ്റു. തുടര്‍ന്ന്‌ 1951ല്‍ യൂണിവാക്‌ എന്ന ആദ്യത്തെ കംപ്യൂട്ടര്‍ റെമിംഗ്‌ടണ്‍ റാന്റ്‌ അമേരിക്കന്‍ സെന്‍സസ്‌ ബ്യൂറോയ്‌ക്ക്‌ ലഭ്യമാക്കി. 1973ല്‍ ഹണിവെല്‍ കമ്പനി എബിസി കംപ്യൂട്ടറിന്റെ അവകാശം നേടി. ഇതേ വര്‍ഷം സ്‌പെറി റാന്റ്‌ എന്ന പേര്‌ സ്വീകരിച്ച റെമിംഗ്‌ടണ്‍ റാന്റിനെതിരെ ഹണിവെല്‍ കേസ്സ്‌ കൊടുത്തു- എബിസി കംപ്യൂട്ടറിന്റെ അതേ സാങ്കേതികവിദ്യ എനിയാക്കില്‍ ഉപയോഗിച്ചു എന്നതാണ്‌ വാദം. തുടര്‍ന്ന്‌ നടന്ന വാദപ്രതിവാദങ്ങള്‍ അറ്റനസോഫിന്‌ വിജയം നേടി കൊടുത്തു - ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രോണിക്‌ കംപ്യൂട്ടര്‍ നിര്‍മ്മിച്ച വ്യക്തിയെന്ന ആദരവ്‌.
1990ല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്‌ള്യു. ബുഷില്‍ നിന്ന്‌ സ്വീകരിച്ച നാഷണല്‍ മെഡല്‍ ഓഫ്‌ ടെക്‌നോളജി അടക്കം നിരവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. 1942ല്‍ യു. എസ്‌. നേവല്‍ ഓര്‍ഡന്‍സ്‌ ലബോറട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1946ല്‍ ബിക്കിനി അറ്റോളില്‍ നടത്തിയ അണുബോംബ്‌ പരീക്‌ഷണങ്ങളില്‍ പങ്കെടുത്തിരുന്നു. 1952ല്‍ ഓര്‍ഡനന്‍സ്‌ എന്‍ജിനീയറിംഗ്‌ കമ്പനി സ്‌ഥാപിച്ചു. ഈ കമ്പനി പിന്നീട്‌ ഏറോജെറ്റ്‌ എന്‍ജിനീയറിംഗ്‌ കോര്‍പ്പറേഷന്‌ വിറ്റു. 1961 വരെ ഇതിന്റെ വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനം അലങ്കരിച്ച അദ്ദേഹം റിട്ടയര്‍ ചെയ്‌തതിനെ തുടര്‍ന്ന്‌ യുവാക്കള്‍ക്കായി കംപ്യൂട്ടര്‍ പരിശീലന പരിപാടികള്‍ ഏര്‍പ്പെടുത്തി കാലം കഴിച്ചു. അറ്റനസോഫിന്‌ തന്റെ കണ്ടുപിടിത്തത്തിലൂടെ ഒന്നും സമ്പാദിക്കാനായില്ലെന്നത്‌ വസ്‌തുതയാണെങ്കിലും 1995 ജൂണ്‍ 15ന്‌ അദ്ദേഹം മരിക്കുന്നതു വരെ കംപ്യൂട്ടറുമായി നിതാന്ത ബന്‌ധം പുലര്‍ത്തിയിരുന്നു.

No comments: