ബ്‌ളെയ്‌സ് പാസ്‌കല്‍
( 1623 -1662)
ഫ്രാന്‍സിലെ ക്‌ളര്‍മോണ്ടില്‍ ജനിച്ചു. 1645ല്‍ കണക്ക് കൂട്ടാനുള്ള ആദ്യത്തെ യന്ത്രം വികസിപ്പിച്ചെടുത്തു. പിന്നീട് ഉയരം അളക്കാനുള്ള അള്‍ട്ടിമീറ്ററും ഹൈഡ്രോളിക് പ്രസ്സും കണ്ടുപിടിച്ചു. സംഭാവ്യതാ സിദ്ധാന്തത്തിന്റെയും പാസ്‌കല്‍ ത്രികോണത്തിന്റെയും ഉപജ്‌ഞാതാവ്. ഗണിതശാസ്‌ത്ര ക്‌ളാസ്സിക്കുകളായ പെന്‍സീസ്, പ്രൊവിഷ്യന്‍ ലെറ്റേഴ്‌സ് തുടങ്ങിയവയുടെ രചയിതാവ്.
കൂട്ടുകാരായ സോനുവും മോട്ടുവും ഓണാഘോഷത്തിനിടയിലെ ഓഫര്‍ മുതലാക്കി ക്‌ളോക്ക് വാങ്ങാന്‍ ഇറങ്ങി തിരിച്ചതാണ്. ടൗണിലെ വാച്ച് കടയില്‍ നിന്ന് ക്‌ളോക്ക് വാങ്ങിയപ്പോള്‍ അവര്‍ക്ക് സമ്മാനമായി ഒരു കാല്‍ക്കുലേറ്ററും കിട്ടിയിരുന്നു. സ്വന്തം ആവശ്യത്തിനാണ് ക്‌ളോക്ക് വാങ്ങിയതെങ്കിലും കാല്‍ക്കുലേറ്റര്‍ ഓണസമ്മാനമായി മോട്ടുവിന് കൊടുക്കാന്‍ സോനു തീരുമാനിച്ചു. കയ്യില്‍ കിട്ടിയ കാല്‍ക്കുലേറ്റര്‍ തിരിച്ചും മറിച്ചും നോക്കുന്നതിനിടയിലാണ് '`അബാക്കസ്' എന്ന പേര്‍ മോട്ടുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എവിടെയോ കേട്ടുമറന്ന പേരായി തോന്നിയെങ്കിലും എവിടെ വച്ചാണെന്ന് മോട്ടുവിന് ഓര്‍ക്കാനായില്ല. എന്താ സുഹൃത്തെ ഇങ്ങനെ തലപുകഞ്ഞ് ആലോചിക്കുന്നത്? - സോനുവിന്റെ പെട്ടെന്നുള്ള ചോദ്യമാണ് മോട്ടുവിനെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. കാര്യം മോട്ടു സോനുവിനോട് പറഞ്ഞു. മരമണ്ടീ.... അബാക്കസ് എന്നത് ആദ്യമായി പ്രചാരത്തിലിരുന്ന കണക്കു കൂട്ടുന്ന ഉപകരണമാണെന്ന് ഇത്ര പെട്ടെന്ന് മറന്നോ. അപ്പോഴാണ് തന്റെ '`ഓര്‍മ്മ' ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം മോട്ടു ഓര്‍ത്തത്. ചൈനയില്‍ കണ്ടുപിടിച്ച അബാക്കസിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനെ മലയാളത്തില്‍ മണിച്ചട്ടം എന്നും വിളിക്കാറുണ്ട്. ഇനിയെങ്കിലും ഓര്‍മ്മിച്ച് വയ്‌ക്ക് - മോട്ടുവിന്റെ തലയ്‌ക്ക് കിഴി കൊടുത്തുകൊണ്ട് സോനു പറഞ്ഞു.
തലക്ക് അടി കിട്ടിയപ്പോള്‍ തന്നെ മോട്ടു ഉഷാറായി. ക്‌ളാസ്സില്‍ വച്ച് അബാക്കസിനെ കുറിച്ച് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞുകൊടുത്ത് സോനുവിനെ രക്‌ഷിച്ചത് താനാണല്ലോ എന്ന് മോട്ടു അപ്പോള്‍ ഓര്‍ത്തെങ്കിലും നാണക്കേട് കൊണ്ട് സോനുവിനോട് ഒന്നും പറഞ്ഞില്ല. അബാക്കസിനെക്കുറിച്ചും ബ്‌ളെയ്‌സ് പാസ്‌ക്കലിന്റെ കാല്‍ക്കുലേറ്റിംഗ് മെഷീനിനെക്കുറിച്ചും ടീച്ചര്‍ ക്‌ളാസ്സില്‍ പറഞ്ഞുകൊടുക്കുമ്പോള്‍ സോനു ഉറക്കം തൂങ്ങുകയായിരുന്നു. ഉറങ്ങിയതിന് ടീച്ചറുടെ കൈയ്യില്‍ നിന്ന് വാങ്ങിയ അടിയുടെ പ്രതികാരമാണ് മോട്ടുവിന്റെ തലയ്‌ക്ക് രണ്ടടി കൊടുത്ത് സോനു തീര്‍ത്തത്.
ക്‌ളോക്കും വാങ്ങി ടൗണിലൂടെ ചുറ്റുന്നതിടയില്‍ അവരുടെ ചര്‍ച്ച പണ്ടത്തെ ക്‌ളാസ്സിനെക്കുറിച്ചായിരുന്നു. കാല്‍ക്കുലേറ്റിംഗ് മെഷീനിനെക്കുറിച്ചും അത് കണ്ടുപിടിച്ച മഹാനായ ബ്‌ളെയസ് പാസ്‌ക്കലിന്റെ പ്രതിസന്‌ധികളും പ്രയാസങ്ങളും നിറഞ്ഞ ജീവിതകഥ വായിച്ച സോനു മോട്ടുവിന് അക്കാര്യങ്ങളെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.
എസ്‌തീന്‍ പാസ്‌കലിന്റെ മകനായി 1623 ജൂണ്‍ 19ന് ഫ്രാന്‍സിലെ ക്‌ളര്‍മോണ്ടിലാണ് ബ്‌ളെയ്‌സ് പാസ്‌ക്കല്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്ന അമ്മ മരിച്ചുപോയി. പിന്നീട് അവന് അച്‌ഛനും അമ്മയും എസ്‌തീന്‍ പാസ്‌കല്‍ മാത്രമായി. പിതാവ് തന്നെയാണ് ബ്‌ളെയ്‌സ് പാസ്‌കലിന് ആദ്യം വിദ്യാഭ്യാസം നല്‍കിയത്. ഗണിതശാസ്‌ത്രത്തില്‍ പിതാവിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും ഭാഷാ പഠനത്തില്‍ പക്വത കൈവന്നതിന് ശേഷം ഏകദേശം പതിനാറാം വയസ്സില്‍ ബ്‌ളെയിസിനെ ഗണിതശാസ്‌ത്രം പഠിപ്പിക്കാനായിരുന്നു പിതാവിന്റെ പദ്ധതി. അതിനാല്‍ ചെറുപ്പകാലത്ത് ഗണിതശാസ്‌ത്രവുമായി ബന്‌ധപ്പെട്ട യാതൊന്നും പാസ്‌കലിനെ കാണിച്ചിരുന്നില്ല. എന്നാല്‍ ബ്‌ളെയ്‌സ് പാസ്‌കലിന് കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നത് കണക്കിനോടും. പന്ത്രണ്ട് വയസ്സായപ്പോഴേക്കും അച്‌ഛനറിയാതെ തന്നെ യൂക്‌ളിഡിന്റെ ക്‌ഷേത്ര ഗണിത സിദ്ധാന്തങ്ങളെല്ലാം ആ ബാലന്‍ ഹൃദിസ്‌ഥമാക്കി കഴിഞ്ഞിരുന്നു. ഒഴിവ് സമയം ചിത്രം വരച്ചും കണക്ക് കൂട്ടിയും ധാരാളം സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളും കണ്ടുപിടിച്ച പാസ്‌കലിന് ഗണിതശാസ്‌ത്രം ഒരു അത്‌ഭുത ലോകമായിരുന്നു.
1640 കാലം- അപ്പോഴാണ് പാസ്‌കലിന്റെ അച്‌ഛന് റൂവനിലെ ടാക്‌സ് കലക്‌ടറായി നിയമനം ലഭിച്ചത്. പിന്നീട് അച്‌ഛന്റെ മുഴുവന്‍ സമയവും കണക്ക് കൂട്ടുന്നതിലും മറ്റ് തിരക്കുകളിലുമായിരുന്നു. അമ്മയുടെ വേര്‍പാട് പാസ്‌കലിനെ അറിയിക്കാതിരിക്കാന്‍ അതുവരെ അച്‌ഛന് കഴിഞ്ഞെങ്കിലും പുതിയ ജോലി ഏറ്റെടുത്തതോടെ പാസ്‌കലിനോടൊപ്പം ചെലവഴിക്കാനുള്ള സമയം വളരെ പരിമിതപ്പെട്ടു. മാത്രമല്ല രാത്രി ഏറെ വൈകും വരെയുള്ള കണക്ക് കൂട്ടലുകള്‍ക്കും ശേഷം കിടന്നുറങ്ങിയിരുന്ന അച്‌ഛന് വെളുപ്പിന് തന്നെ എഴുന്നേല്‍ക്കേണ്ടിയും വന്നു. കണക്ക് കൂട്ടുന്നതിനിടെ സംഭവിക്കുന്ന തെറ്റുകളോര്‍ത്ത് പ്രയാസപ്പെടുന്ന അച്‌ഛന്റെ അവസ്‌ഥ പാസ്‌കലിനെ ഏറെ വേദനിപ്പിച്ചിരുന്നു. രാപ്പകല്‍ നീളുന്ന ഈ കണക്കുകൂട്ടല്‍ വിദ്യയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ അച്‌ഛന് തന്നോടൊത്ത് സമയം ചെലവഴിക്കാനാവുകയുള്ളൂവെന്ന് മനസ്സിലാക്കിയ പാസ്‌കല്‍ പിന്നീട് കണക്ക് കൂട്ടുന്നതിനുള്ള ഒരു യന്ത്രം കണ്ടുപിടിക്കുന്നതിനെക്കുറിച്ച് തലപുകഞ്ഞാലോചിച്ചു. അങ്ങനെ ഏഴ് വര്‍ഷത്തെ ശ്രമഫലമായി അദ്ദേഹം ഒരു കണക്കുകൂട്ടല്‍ യന്ത്രം വികസിപ്പിച്ചെടുത്തു. അതാണ് കണക്ക് കൂട്ടാനുള്ള ആദ്യത്തെ യന്ത്രം. അച്‌ഛന്റെ ജോലി ഭാരം കുറക്കാന്‍ മകന്‍ നിര്‍മ്മിച്ചു നല്‍കിയ ഈ സ്‌നേഹോപഹാരമാണ് ഇന്ന് കാണുന്ന കംപ്യൂട്ടറിന്റെ നാന്ദിയായത്. 1645ല്‍ കാല്‍ക്കുലേറ്റിംഗ് മെഷീന്‍ കണ്ടുപിടിച്ചിരുന്നെങ്കിലും 1652 മാത്രമാണ് ലോകം മുമ്പാകെ സമര്‍പ്പിക്കാനായത്.
പിന്നീടുള്ള വര്‍ഷങ്ങളില്‍ പല പരീക്‌ഷണ നിരീക്‌ഷണങ്ങളിലും ഏര്‍പ്പെട്ട് ഉയരം അളക്കാനുള്ള ആള്‍ട്ടിമീറ്ററും ജലമര്‍ദ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക് പ്രസ്സും മറ്റു പല ഉപകരണങ്ങളും പാസ്‌കല്‍ കണ്ടുപിടിച്ചു. തത്വശാസ്‌ത്രത്തിനും മതചിന്തകള്‍ക്കും വിലപ്പെട്ട സംഭാവന നല്‍കിയ പാസ്‌കല്‍ 1662ല്‍ 39-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. അന്ന് തെളിച്ചു തന്ന വഴിയിലൂടെ നടന്ന ശാസ്‌ത്രലോകം ഇന്ന് രക്തത്തിലൂടെ ഒഴുകി നടന്ന് ശരീരത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ചികിത്സിക്കാന്‍ ശേഷിയുള്ള കംപ്യൂട്ടറുകള്‍ വരെ നിര്‍മ്മിച്ചിരിക്കുന്നു - സോനു പറഞ്ഞു നിര്‍ത്തി.
പെട്ടെന്നുള്ള അലാറത്തിന്റെ ശബ്‌ദം കേട്ട് സോനുവും മോട്ടുവും ഞെട്ടിപ്പോയെങ്കിലും കയ്യിലുള്ള ക്‌ളോക്കില്‍ നിന്നാണ് ശബ്‌ദം വരുന്നതെന്ന് മനസ്സിലായി. അത് ഓഫാക്കി തിരിച്ച് ബാഗിലിട്ടപ്പോഴേക്കും ബസ്സ് ഇവരുടെ വീട്ടിനടുത്തുള്ള സ്‌റ്റോപ്പില്‍ എത്തിയിരുന്നു. ബാക്കി കാര്യങ്ങളെല്ലാം നാളെ സ്‌കൂളിലെത്തിയ ശേഷം വിശദമായി സംസാരിക്കാമെന്ന ധാരണയില്‍ ഇരുവരും വീട്ടിലേക്ക് പോയി.

No comments:
Post a Comment