ഹൊവാര്‍ഡ് എച്ച്. എയ്‌ക്കന്‍
(1900 - 1973)
ന്യൂജഴ്‌സിയിലെ ഹൊബോക്കില്‍ ജനിച്ചു. 1943ല്‍ ?ഐ.ബി. എം. ഓട്ടോമാറ്റിക് സീക്വന്‍സ് കണ്‍ട്രോള്‍ഡ് കാല്‍ക്കുലേറ്റര്‍' നിര്‍മ്മിച്ചു. 1944ല്‍ ഇത്‌് ?ഹാര്‍വാഡ് മാര്‍ക്ക് വണ്‍' എന്നറിയപ്പെട്ടു. അമേരിക്കന്‍ നേവിക്കായി നിര്‍മ്മിച്ച ?മാര്‍ക്ക് ടു' എന്ന കംപ്യൂട്ടറില്‍ ?കോണ്‍സ്‌റ്റന്‍സ്' എന്ന പ്രോഗ്രാമിംഗ് ആശയം ആദ്യമായി ഉപയോഗപ്പെടുത്തി. 1961ല്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ചു
ഹൊവാര്‍ഡ് ഹതാവെ എയ്‌ക്കന്‍രണ്ട് സംഖ്യകള്‍ കൂട്ടാന്‍ എടുക്കുന്ന സമയം ആറ് സെക്കന്റ്. ഹരണത്തിന് 12 സെക്കന്റ്. ഇത്രയും വിശേഷണങ്ങളുള്ള കംപ്യൂട്ടറിനെ പരിചയപ്പെടുക, പേര്- MARK I. അതിശയിക്കാനൊന്നുമില്ല. അന്നത്തെ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ഇതായിരുന്നു. ലോകത്തിലെ ആദ്യത്തെ പ്രോഗ്രാം കണ്‍ട്രോള്‍ഡ് കാല്‍ക്കുലേറ്ററായിരുന്ന `മാര്‍ക്ക് വണ്‍' ഇന്നത്തെ ഡിജിറ്റല്‍ കംപ്യൂട്ടറിന്റെ മുന്‍ഗാമിയാണ്. നീളം 15 മീറ്റര്‍, 2.4 മീറ്റര്‍ ഉയരം. അഞ്ച് ടണ്ണോടടുത്ത ഭാരം. അഞ്ഞൂറ് മൈലിലധികം നീളം വരുന്ന വയറുകള്‍, 7,65,000 ഇലക്‌ട്രിക്കല്‍ - മെക്കാനിക്കല്‍ സാമഗ്രികള്‍ എന്നിവ ഉപയോഗിച്ചാണ് ഈ കംപ്യൂട്ടര്‍ നിര്‍മ്മിച്ചത്. 1944ല്‍ നിര്‍മ്മിച്ച ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മസ്‌തിഷ്‌ക്കം ഹൊവാര്‍ഡ് ഹതാവേ എയ്‌ക്കണ്‍ എന്ന പ്രതിഭയുടെതായിരുന്നു.1900 മാര്‍ച്ച് എട്ടിന് ന്യൂജഴ്‌സിയിലെ ഹൊബോക്കിലായിരുന്നു ഹൊവാര്‍ഡ് എയ്‌ക്കണ്‍ ജനിച്ചത്. വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഹൊവാര്‍ഡ് `മഡിസന്‍ ഗ്യാസ് കോര്‍പ്പറേഷനില്‍' ജോലി ചെയ്‌തു തുടങ്ങിയിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം കമ്പനി ഹൊവാര്‍ഡിനെ ചീഫ് എന്‍ജിനീയറായി പ്രൊമോട്ട് ചെയ്യുകയും ചെയ്‌തു.1939ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്‌ടറേറ്റ് നേടിയ ഹൊവാര്‍ഡ് പിന്നെ അതേ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഇന്‍സ്‌ട്രക്‌ടര്‍ ആയി ജോലിയാരംഭിച്ചു. ഈ പഠനത്തിനിടെയാണ് ഹൊവാര്‍ഡിന് കംപ്യൂട്ടറുകളെക്കുറിച്ച് ചിന്ത𤙡? ഫിസിക്‌സ് പഠനത്തിനിടയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്‌ഷ്യവുമായി മുന്നിട്ടിറങ്ങിയ ഹൊവാര്‍ഡിന്റെ ഉന്നം ഒരു യന്ത്രമുണ്ടാക്കുക എന്നതായിരുന്നു. തുടര്‍ന്ന് അതിനുള്ള കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്‌ത് റിപ്പോര്‍ട്ടുണ്ടാക്കി. ഈ റിപ്പോര്‍ട്ട് തന്റെ സഹപ്രവര്‍ത്തകരെ കാണിച്ച ഹൊവാര്‍ഡിന് അതിന്റെ നിര്‍മ്മാണ ചുമതല മറ്റ് കമ്പനികളെ ഏല്‍പ്പിക്കാനായിരുന്നു ഉപദേശം ലഭിച്ചത്. അതിന് ശേഷം `മണ്‍റോ കാല്‍ക്കുലേറ്റിംഗ് മെഷീന്‍' കമ്പനിയെ സമീപിച്ച ഹൊവാര്‍ഡിന്റെ പ്രതീക്‌ഷ പൂവണിഞ്ഞില്ല. പിന്നീട് അദ്ദേഹം ഐ.ബി. എം. കമ്പനിയുമായി ബന്‌ധപ്പെട്ടു. അവര്‍ക്ക് പദ്ധതി ഇഷ്‌ടപ്പെടുകയും നിര്‍മ്മാണത്തിനായി ക്‌ളയര്‍ ഡി ലെയ്‌ക്, ബെഞ്ചമിന്‍ എം ഡെര്‍ഫി, ഫ്രാങ്ക് ഇ. ഹാമില്‍ട്ടന്‍ എന്നീ എന്‍ജിനീയര്‍മാരുടെ സേവനം വിട്ടുകൊടുക്കുകയും ചെയ്‌തു. ഇവരുടെ സഹായത്തോടെ ഐ.ബി. എമ്മിന്റെ ന്യൂയോര്‍ക്ക് എന്‍ഡികോട്ടിലെ ലാബില്‍ വച്ച് 1943ല്‍ ഹൊവാര്‍ഡ് തന്റെ സ്വപ്‌ന യന്ത്രത്തിന് രൂപം നല്‍ക കുകയായിരുന്നു. `ഐ. ബി. എം. ഓട്ടോമാറ്റിക് സീക്വന്‍സ് കണ്‍ട്രോള്‍ഡ് കാല്‍ക്കുലേറ്റര്‍' എന്ന് നാമകരണം ചെയ്‌ത ഈ ഉപകരണം 1944ല്‍ ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് `ഹാര്‍വാര്‍ഡ് മാര്‍ക്ക് വണ്‍' എന്ന് പേര് മാറ്റിയ കാല്‍ക്കുലേറ്റര്‍ പിന്നീട് പതിനഞ്ച് വര്‍ഷത്തിലേറെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഉപയോഗപ്പെടുത്തി.അമേരിക്കന്‍ നേവിയുടെ നിര്‍ദ്ദേശപ്രകാരം യുദ്ധകാര്യ ആവശ്യങ്ങള്‍ക്കായി ഹൊവാര്‍ഡ്, `മാര്‍ക്ക് ടു' എന്ന പേരില്‍ കംപ്യൂട്ടര്‍ നിര്‍മ്മിക്കുകയുണ്ടായി. '`കോണ്‍സ്‌റ്റന്‍സ്' എന്ന പ്രോഗ്രാമിംഗ് ആശയം ആദ്യമായി ഉപയോഗപ്പെടുത്തിയ ഈ കംപ്യൂട്ടറിനെ പിന്നെയും പരിഷ്‌ക്കരിച്ച് 1949ല്‍ `മാര്‍ക്ക് ത്രീ' എന്ന പേരില്‍ വിപണിയിലിറക്കി. പിന്നീട് മാഗ്‌നറ്റിക് മെമ്മറി സഹിതമുള്ള `മാര്‍ക്ക് ഫോര്‍' വെളിച്ചം കണ്ടത്‌് 1952ല്‍. ഇന്നത്തെ കംപ്യൂട്ടറുകളുടെ വളര്‍ച്ചയെ ഏറെ സ്വാധീനിച്ച ഹൊവാര്‍ഡിന്റെ ഈ കംപ്യൂട്ടറുകളില്‍ ചിലതെല്ലാം വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ സൂക്‌ഷിച്ചിട്ടുണ്ട്.1961ല്‍ ഹാര്‍വാര്‍ഡില്‍ നിന്ന് വിരമിക്കുമ്പോഴേക്കും ഇലക്‌ട്രോണിക്‌സ് മേഖലയെക്കുറിച്ചും കംപ്യൂട്ടര്‍ രംഗത്തെക്കുറിച്ചും നിരവധി ലേഖനങ്ങള്‍ ഹൊവാര്‍ഡിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1964ല്‍ ഹാരി എം ഗുഡി മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ച ഹൊവാര്‍ഡിന് കംപ്യൂട്ടര്‍ സൊസൈറ്റിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1973 മിസൗറിയിലെ സെന്റ് ലൂയിസില്‍ നിര്യാതനായ ഹൊവാര്‍ഡ് എയ്‌ക്കന്‍ കംപ്യൂട്ടര്‍ രംഗത്ത് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
No comments:
Post a Comment