ജോണ്‍ പ്രസ്‌പര്‍ ഇക്കര്‍ട്ട്
(1919 - 1995)
െപന്‍സില്‍വാനിയയിെല ഫിലാഡല്‍ഫിയയില്‍ ജനനം. മികച്ച ഊര്‍ജ്‌ജതന്ത്രജ്‌ഞന്‍. എനിയാക്ക് എന്ന കംപ്യൂട്ടര്‍ നിര്‍മ്മാണത്തിലൂെട പ്രശസ്‌തന്‍. 85 പേറ്റന്‍റ് നേടിയിട്ടുണ്ട്. പുറെമ നിരവധി ദേശീയ അന്തര്‍ദ്ദേശീയ അവാര്‍ഡുകളും. ബൈനാക്,എഡ്‌വാക് എന്നിവയ്‌ക്ക് പുറെമ അമേരിക്കന്‍ പ്രസിഡന്റ് ഇലക്‌ഷന്‍ ഫലപ്രവചനത്തിനായി യൂണിവാക് കംപ്യൂട്ടറും േമാക്‌ലിയുമായി േചര്‍ന്ന് നിര്‍മ്മിച്ചു.
തന്നെക്കാള്‍ പന്ത്രണ്ട് വയസ്സ് പ്രായക്കൂടുതലുള്ള ശിഷ്യനെ പഠിപ്പിക്കുക. ഈ ശിഷ്യന്‍ മറ്റൊരു കോളേജില്‍ അസി. പ്രൊഫസറായി ജോലി ചെയ്‌തിട്ടുണ്ടായിരിക്കുക. ഈ ഗുരു - ശിഷ്യ ബന്‌ധം വളര്‍ന്ന് സഹപ്രവര്‍ത്തകരായി ഗവേഷണം നടത്താനുള്ള സാഹചര്യം ഒരുങ്ങുക. അവസാനം ഇത് മഹത്തായ ഒരു കംപ്യൂട്ടറിന്റെ നിര്‍മ്മാണത്തിനുള്ള വഴി തുറക്കുക. ഈ കംപ്യൂട്ടര്‍ ചരിത്രത്തില്‍ ഇടം നേടുക. ഇത്രയുമായാല്‍ ആധുനിക ഡിജിറ്റല്‍ കംപ്യൂട്ടറിന്റെ ചരിത്രം തുടങ്ങുകയായി.എനിയാക്ക് എന്ന കംപ്യൂട്ടര്‍ നിര്‍മ്മാണത്തിലൂടെ ലോകജനശ്രദ്ധയാകര്‍ഷിച്ച പ്രശസ്‌തരായ ജോണ്‍ പ്രസ്‌പര്‍ ഇക്കര്‍ട്ട് ജൂനിയര്‍, ജോണ്‍ വില്യംമോക്‌ലി എന്നിവരാണ് ഈ ഗുരുവും ശിഷ്യനും.ജോണ്‍ പ്രസ്‌പര്‍ ഇക്കര്‍ട്ട് ജനിച്ചത് പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയില്‍ 1919 ഏപ്രില്‍ ഒമ്പതിനാണ്. പ്രമുഖ കോണ്‍ട്രാക്‌ടറുടെ മകനായി ജനിച്ച ഇക്കര്‍ട്ടിന് ചെറുപ്പം മുതല്‍ തന്നെ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നു. ഇക്കര്‍ട്ട് ഒരു ബിസിനസ്സുകാരനായി മാറാനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചിരുന്നത്. ശാസ്‌ത്രവിഷയങ്ങള്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ഇക്കര്‍ട്ടിനെ ഈ കുടുംബ തീരുമാനം ഏറെ വിഷമിപ്പിച്ചിരുന്നു. പന്ത്രണ്ടാം വയസ്സില്‍ കാന്തശക്തി പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച ഒരു ബോട്ട് ഇക്കര്‍ട്ട് നിര്‍മ്മിക്കുകയുണ്ടായി. ഇതിന് സയന്‍സ് ഫെയറില്‍ സമ്മാനം ലഭിക്കുകയും ചെയ്‌തു.ബിസിനസ്സില്‍ ശ്രദ്ധചെലുത്താന്‍ ആവശ്യപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ഇക്കര്‍ട്ടിന്റെ ശാസ്‌ത്ര വിഷയങ്ങളോടുള്ള താല്‍പര്യം പൊല്ലാപ്പായി മാറി. ശാസ്‌ത്രം പഠിച്ചേ അടങ്ങൂ എന്ന പിടിവാശി ഇക്കര്‍ട്ടിന് അനുഗ്രഹമായി മാറുകയായിരുന്നു. മസാച്ചുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും അതിനുള്ള അനുമതി മാതാപിതാക്കളില്‍ നിന്ന് കിട്ടിയില്ല. മറിച്ച് വീട്ടിനടുത്തുള്ള മൂര്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പഠിക്കാനായിരുന്നു അനുമതി. 1941ല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ഇക്കര്‍ട്ടിന് അതേ സ്‌ഥാപനത്തില്‍ തന്നെ ഇന്‍സ്‌ട്രക്‌ടര്‍ ആയി നിയമനം ലഭിക്കുകയും ചെയ്‌തു. അങ്ങനെയിരിക്കുമ്പോഴാണ് സൈനികാവശ്യങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ മൂര്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത്. ഈ പദ്ധതികളില്‍ ശ്രദ്ധചെലുത്താന്‍ ഇക്കര്‍ട്ട് നിര്‍ബന്‌ധിതനായി. തുടര്‍ന്ന് വിവിധ സൈനിക സ്‌ഥാപനങ്ങള്‍ക്ക് ആവശ്യമായ എന്‍ജിനീയര്‍മാരെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം മൂര്‍ സ്‌കൂളിനുണ്ടായി. അതിനെ തുടര്‍ന്നാണ് ഉര്‍സിനസ് കോളേജില്‍ ഫിസിക്‌സ് അദ്ധ്യാപകനായ ജോണ്‍ വില്യം മോക്‌ലി ട്രെയിനിംഗിനായി അവിടേക്ക് വരുന്നത്. കംപ്യൂട്ടര്‍ നിര്‍മ്മാണത്തിനായുള്ള മോക്‌ലിയുടെ ആശയങ്ങളില്‍ ഇക്കര്‍ട്ട് ഏറെ ആകൃഷ്‌ടനായി. പ ിന്നെ ഈ ഗുരു - ശിഷ്യ ബന്‌ധം ഏറെ വളര്‍ന്നു. സൈനിക പ്രോജക്‌ടിന്റെ ഭാഗമായുള്ള എനിയാക്കിന്റെ നിര്‍മ്മാണം അപ്പോഴേക്കും തുടങ്ങിയിരുന്നു. അതിനിടെ 1943ല്‍ മാസ്‌റ്റര്‍ ബിരുദം നേടുമ്പോഴേക്കും ഇക്കര്‍ട്ട് ഈ പ്രോജക്‌ടിന്റെ ചീഫ് എന്‍ജിനീയറായിക്കഴിഞ്ഞിരുന്നു. പിന്നെ എനിയാക്കിന് വേണ്ടിയുള്ള ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലായി ഇക്കര്‍ട്ടിന്റെ ശ്രദ്ധ. തുടര്‍ന്ന് 1946 ഫെബ്രുവരിയില്‍ എനിയാക്ക് ഔദ്യോഗികമായി പുറത്തിറക്കി. അതിനിടെ കണ്ടുപിടിത്തത്തിനുള്ള പാറ്റന്റുകള്‍ മൂര്‍ സ്‌കൂളിന് തിരിച്ചു കൊടുക്കണമെന്ന വ്യവസ്‌ഥയുണ്ടായപ്പോള്‍ ഇക്കര്‍ട്ടും മോക്‌ലിയും മൂര്‍ സ്‌കൂളില്‍ നിന്നും വിടചൊല്ലി. ലുക്കീമിയ ബാധിച്ച് 1995ല്‍ ഇക്കര്‍ട്ട് മരിക്കുമ്പോള്‍ 85 കണ്ടുപിടിത്തങ്ങളുടെ പേറ്റന്റ് മാത്രമല്ല 1969 ലെ നാഷണല്‍ മെഡല്‍ ഓഫ് സയന്‍സും സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക്‌ലിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്, ഐ. ഇ. ഇ. ഇ., മൂര്‍ സ്‌കൂള്‍, എ.സി. എം. എന്നീ സ്‌ഥാപനങ്ങളുടെ അവാര്‍ഡുകളും ഈ മേഖലയിലെ മികവിനായി ഇക്കര്‍ട്ടിനെ തേടിയെത്തിയിട്ടുണ്ട്.BOXപേറ്റന്റ് സംബന്‌ധമായി മൂര്‍ സ്‌കൂളുമായി നിലനിന്ന പ്രശ്‌നങ്ങളെത്തുടര്‍ന്ന് 1946 മാര്‍ച്ചില്‍ അവിടെ നിന്ന് രാജിവച്ച മോക്‌ലിയും ഇക്കര്‍ട്ടും ഇലക്‌ട്രോണിക്‌സ് കണ്‍ട്രോള്‍ കമ്പനി തുടങ്ങി. ഇവരാണ് പിന്നീട് നോര്‍ത്രോപ്പ് ഏവിയേഷന് വേണ്ടി ബൈനറി ഓട്ടോമാറ്റിക് കംപ്യൂട്ടര്‍ (ബൈനാക്) നിര്‍മ്മിച്ചത്. ഇതില്‍ ഡാറ്റകള്‍ സൂക്‌ഷിച്ചിരുന്നത് മാഗ്‌നറ്റിക് ടേപ്പിലായിരുന്നു. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ കമ്പനി താമസിയാതെ ഇക്കര്‍ട്ട് - മോക്‌ലി കംപ്യൂട്ടര്‍ കോര്‍പ്പറേഷനായി. തുടര്‍ന്ന് നാഷണല്‍ ബ്യൂറോ സ്‌റ്റാന്‍ഡേര്‍ഡിന് വേണ്ടി യൂണിവേഴ്‌സല്‍ ഓട്ടോമാറ്റിക് കംപ്യൂട്ടര്‍ (യൂണിവാക്) നിര്‍മ്മിക്കാനുള്ള കരാര്‍ ഈ കോര്‍പ്പറേഷന്‍ നേടി. 1950 അവസാനമാകുമ്പോഴേക്കും യൂണിവാക് പൂര്‍ത്തിയായി. 1951ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ യൂണിവാക്കിന്റെ സേവനം ഉപയോഗപ്പെടുത്തിയത് ചരിത്രസംഭവമായി. ഇതിനകം തന്നെ ഇക്കര്‍ട്ട് - മോക്‌ലി കോര്‍പ്പറേഷന്‍ സാമ്പത്തിക പ്രതിസന്‌ധിയിലകപ്പെട്ടിരുന്നു. അതേതുടര്‍ന്ന് ഈ കമ്പനി റെമിംഗ്‌ടണ്‍ റാന്റ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. 1959ല്‍ മോക്‌ലി സ്വന്തമായി മറ്റൊരു കമ്പനി - മോക്‌ലി അസോസിയേറ്റ്‌സ്, സ്‌ഥാപിച്ച് അങ്ങോട്ടുമാറി. 1986ല്‍ മറ്റൊരു കമ്പനിയുമായി റെമിംഗ്‌ടണ്‍ റാന്റ് കോര്‍പ്പറേഷന്‍ ലയിച്ച് യുനിസിസ് എന്ന കമ്പനിയായി മാറി. 1989ല്‍ യുനിസിസില്‍ നിന്നും റിട്ടയര്‍ ചെയ്‌തെങ്കിലും പിന്നെയും കുറേക്കാലം കമ്പനിയുടെ കണ്‍സള്‍ട്ടന്റായി ഇക്കര്‍ട്ട് പ്രവര്‍ത്തിക്കുകയുണ്ടായി.
No comments:
Post a Comment