ഗ്രേസ് മുറേ ഹോപ്പര്‍
ന്യൂയോര്‍ക്കില്‍ ജനിച്ചു.?കോബോള്‍' എന്ന പ്രോഗ്രാമിംഗ് ഭാഷയും കംപയിലറും രൂപകല്‍പ്പന ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. 1943 വരെ വാസ്സാര്‍ കോളേജില്‍ അസോ. പ്രൊഫസറായിരുന്നു. നിരവധി ബഹുമതികള്‍ കരസ്‌ഥമാക്കിയിട്ടുണ്ട്. നേവിയില്‍ നിന്ന് 1986ല്‍ റിയര്‍ അഡ്‌മിറലായി റിട്ടയര്‍ ചെയ്‌തു. കംപ്യൂട്ടര്‍ േ്രപാ്രഗാമില്‍ കടന്നുകൂടുന്ന തെറ്റിന് ?ബഗ്' എന്ന വിളിേപ്പര് നല്‍കി.
അലാറം ക്‌ളോക്കുകള്‍ മണിമുഴക്കുന്നത് ശ്രദ്ധാപൂര്‍വ്വം നിരീക്‌ഷിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു ന്യൂയോക്കില്‍. കൃത്യ സമയത്തുള്ള മണിമുഴക്കത്തിന്റെ രഹസ്യമറിയണമെന്ന് ഈ ഏഴു വയസ്സുകാരിക്ക് ഒരാഗ്രഹം. പിന്നെയൊന്നും ആലോചിച്ചില്ല. ടൈംപീസിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ വീട്ടിലെ ഒരെണ്ണമെടുത്ത് പൊളിച്ചു നോക്കി. സംഗതി പിടികിട്ടിയില്ല. മാത്രമല്ല ക്‌ളോക്ക് വീണ്ടും പഴയപടിയാക്കി വയ്‌ക്കാനും കുട്ടിക്ക് കഴിഞ്ഞില്ല. ക്‌ളോക്കിന്റെ നിര്‍മ്മാണ ഘടന പഠിക്കാന്‍ വീട്ടിലുള്ള വേറൊരെണ്ണം കൈക്കലാക്കി. അങ്ങിനെ ആ വീട്ടിലെ ഏഴ് ക്‌ളോക്കുകളും ഈ കുസൃതിക്കാരിയുടെ പെണ്‍കുട്ടിയുടെ സ്വഭാവമറിഞ്ഞിട്ടുണ്ട്." Amazing Hopper " ഈ പേരിലായിരുന്നു മുതിര്‍ന്നപ്പോള്‍ അവര്‍ അറിയപ്പെട്ടത്. 1906 ഡിസംബര്‍ ഒമ്പതിന് ന്യൂയോര്‍ക്കില്‍ ജനിച്ച ഇവര്‍ ഒരു വിസ്‌മയം തന്നെയായിരുന്നു. ആദ്യകാല കംപ്യൂട്ടറുകളിലെ പ്രമുഖ പ്രോഗ്രാമറായിരുന്നു ഇവര്‍ - പേര്: ഗ്രേസ് ബി. മുറേ ( Grace Brewster Murray). `കോബോള്‍' എന്ന പ്രോഗ്രാമിംഗ് ഭാഷയും കംപയിലറും രൂപകല്‍പ്പന ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്കക്കാരിയും നാവികസേനാ ഉദ്യോഗസ്‌ഥയുമായ ഗ്രേസ്, കംപ്യൂട്ടര്‍ രംഗത്തെ അതികായരില്‍ ഒരാളാണ്.ഇന്‍ഷ്വറന്‍സ് ബ്രോക്കറായ വാള്‍ട്ടര്‍ എഫ്. മുറേയുടെയും മേരി കാമ്പെല്ലിന്റെയും മക്കളില്‍ മൂത്തയാളായിരുന്നു ഗ്രേസ്. മികച്ച വിദ്യാര്‍ത്‌ഥിയെന്ന ബഹുമതി കരസ്‌ഥമാക്കി കണക്കിലും ഫിസിക്‌സിലും `വസ്സാര്‍ കോളേജി'ല്‍ നിന്ന് ബിരുദം നേടിയ ഗ്രേസ് 1930ല്‍ Yale യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കണക്കില്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ചു. തുടര്‍ന്ന് `വാസ്സാര്‍ കോളേജി'ല്‍ ഫാക്കല്‍റ്റിയായി ചേര്‍ന്നു. അതിനിടെ ഇരുപത്തിമൂന്നാം വയസ്സില്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് കൊമേഴ്‌സില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന വിന്‍സെന്റ് ഫോസ്‌റ്റര്‍ ഹോപ്പറിനെ വിവാഹം ചെയ്‌തു. ജോലിചെയ്യുന്നതോടൊപ്പം പഠനം തുടര്‍ന്ന ഗ്രേസ് 1934ല്‍ കണക്കില്‍ ഡോക്‌ടറേറ്റ് ബിരുദവും സ്വന്തമാക്കി. 1943ല്‍ നേവിയില്‍ ജോലി ലഭിക്കുന്നത് വരെ വാസ്സാര്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു. പത്ത് വര്‍ഷം മാത്രം നീണ്ട ദാമ്പത്യബന്‌ധത്തിന് ശേഷം 1945ല്‍ ഗ്രേസ് - വിന്‍സെന്റ് ദമ്പതികള്‍ വിവാഹമോചനം നേടി. അതേ വര്‍ഷം രണ്ടാം ലോകമഹായുദ്ധത്തില്‍ അദ്ദേഹം മരിക്കുകയും ചെയ്‌തു.മിലിട്ടറി പശ്‌ചാത്തലമുള്ള ഒരു കുടുംബമായിരുന്നു ഗ്രേസിന്റേത്. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക പങ്കാളിയായതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്തിന് വേണ്ടി പോരാടണമെന്ന് ഗ്രേസിന് മോഹമുദിച്ചു. പക്‌ഷേ, അന്ന് വനിതകളെ നേവിയിലേക്ക് എടുക്കുന്ന കാലമായിരുന്നില്ല; എങ്കിലും അവള്‍ അവസരത്തിനായി കാത്തിരുന്നു. സേനാംഗങ്ങളുടെ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌ത്രീകളെയും നാവികസേനയില്‍ എടുക്കുന്നുവെന്ന വാര്‍ത്ത ഗ്രേസ് മനസ്സിലാക്കി. അങ്ങിനെ Womens Accepted for Voluntary Service - WAVES പദ്ധതി പ്രകാരം ഗ്രേസിനും സേനയില്‍ ചേരാന്‍ അവസരം ലഭിച്ചു. നേവിയില്‍ ലഫ്‌റ്റനന്റ് ജൂനിയര്‍ ഗ്രേഡ് ലഭിച്ച ഗ്രേസിന് അടുത്ത വര്‍ഷം തന്നെ ബ്യൂറോ ഓഫ് ഓര്‍ഡനന്‍സ് കംപ്യൂട്ടേഷന്‍ പ്രോജക്‌ടിന്റെ ഭാഗമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റം ലഭിച്ചു. ഹാര്‍വാര്‍ഡില്‍ ഹൊവാര്‍ഡ് എയ്‌ക്കന്റെ കീഴിലായിരുന്നു ഗ്രേസിന് ജോലി ചെയ്യാനുണ്ടായിരുന്നത്. ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയ പാകത്തില്‍ കംപ്യൂട്ടറിനെ മെരുക്കിയെടുക്കാനാവശ്യമായ പ്രോഗ്രാമുകള്‍ ഗ്രേസിന് മാര്‍ക്ക് -വണ്‍ കംപ്യൂട്ടറില്‍ ചെയ്യേണ്ടി വന്നു.1946 ല്‍ ഗ്രേസ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്ക് ടു, മാര്‍ക്ക് ത്രീ കംപ്യൂട്ടറുകളുമായി ചങ്ങാത്തം കൂടി കംപ്യൂട്ടര്‍ മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ഇക്കര്‍ട്ട് - മോക്‌ലി കംപ്യൂട്ടര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്നു. ഈ കമ്പനിയാണ് പില്‍ക്കാലത്ത് `സ്‌പെറി റാന്‍ഡ് കോര്‍പ്പറേഷന്‍' എന്ന പേരില്‍ അറിയപ്പെട്ടത്. ഇവിടെ വച്ച് വാണിജ്യാടിസ്‌ഥാനത്തില്‍ നിര്‍മ്മിച്ച '`യൂണിവാക്' കംപ്യൂട്ടറിന്റെ ഡിസൈനിംഗില്‍ ഗ്രേസ് ഏറെ പ്രാഗത്‌ഭ്യം കാണിച്ചു. മാര്‍ക്ക് വണ്‍ കംപ്യൂട്ടറിനെക്കാള്‍ ആയിരം മടങ്ങ് വേഗതയുണ്ടായിരുന്ന യൂണിവാക് ആയിരുന്നു അന്നത്തെ തരംഗം. 1971ല്‍ സ്‌പെറി റാന്‍ഡില്‍ നിന്ന് ഗ്രേസ് വിടവാങ്ങി.മിലിട്ടറിയില്‍ നിന്ന് നേരത്തെ വിടുതല്‍ വാങ്ങിയിരുന്നുവെങ്കിലും നേവല്‍ റിസര്‍വ്വിലെ അംഗമായി തുടര്‍ന്ന ഗ്രേസ് 1986ല്‍ റിയര്‍ അഡ്‌മിറല്‍ എന്ന സ്‌ഥാനം അലങ്കരിച്ചുകൊണ്ടാണ് നേവിയോട് പൂര്‍ണ്ണമായും വിടപറഞ്ഞത്. പിന്നീട് ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷനില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി ചേര്‍ന്ന ഹോപ്പറിന് അപ്പോള്‍ പ്രായം എണ്‍പത്.ജീവിത സായന്തനത്തിലും കര്‍മ്മനിരതയായി പ്രവര്‍ത്തിച്ച ഗ്രേസിന് നിരവധി ബഹുമതികളും പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡാറ്റാ പ്രോസസിംഗ് മാനേജ്‌മെന്റ് അസോസിയേഷന്റെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി, ഡിഫന്‍സ് സര്‍വ്വീസ് മെഡല്‍, ലീജിയന്‍ ഓഫ് മെറിറ്റ്, ബ്രിട്ടീഷ് കംപ്യൂട്ടര്‍ സൊസൈറ്റിയുടെ ഫെലോ, ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സിന്റെ മക്‌ഡവല്‍ അവാര്‍ഡ് എന്നിവയ്‌ക്ക് പുറമെ 47 ഹോണററി ബിരുദങ്ങളും ഇവര്‍ സ്വന്തമാക്കി.പുതിയ നൂറ്റാണ്ട് തുടങ്ങുന്നതു വരെ ജീവിച്ചിരിക്കണമെന്ന ഗ്രേസിന്റെ ആഗ്രഹം മാത്രം സഫലമായില്ല. 1992 ലെ പുതുവര്‍ഷ പുലരി അവരെ ഭൂമിയില്‍ നിന്നും സ്വര്‍ഗ്‌ഗത്തിലേക്ക് സ്വാഗതം ചെയ്‌തു. വിര്‍ജീനയിലെ ആര്‍ലിംഗ്‌ടണ്‍ സെമിത്തേരിയില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പ്രോഗ്രാമിംഗ് ലാംഗ്വേജ്‌സ്, സോഫ്‌റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കണ്‍സെപ്‌റ്റ്‌സ്, കംപയിലര്‍ വെരിഫിക്കേഷന്‍, ഡാറ്റാ പ്രോസസിംഗ് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ഏവര്‍ക്കും പ്രത്യേകിച്ച് വനിതകള്‍ക്ക് ഒരു വഴികാട്ടിയായ ഈ താരത്തിന്റെ സ്‌മരണാര്‍ത്‌ഥം അമേരിക്ക നിയന്ത്രിത മിസൈലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലും - USS Hopper ഉണ്ടാക്കിയിട്ടുണ്ട്.
കംപ്യൂട്ടര്‍ ബഗ്
പ്രാണിയെ പ്രശസ്‌തയാക്കിയ ഹോപ്പര്‍കംപ്യൂട്ടറിന് അറിയുന്നത് രണ്ടേ രണ്ട് അക്കങ്ങള്‍ മാത്രം - അത് പൂജ്യവും ഒന്നും. മറ്റൊന്നും കംപ്യൂട്ടറിന് അറിയില്ല. എന്നാല്‍ മനുഷ്യര്‍ക്ക് അറിയാവുന്ന ഭാഷകളും കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്നാവും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ശരിയാണ്, മിക്ക ഭാഷകളും കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നുണ്ട്. പിന്നെങ്ങനെ അക്കങ്ങള്‍ മാത്രമറിയുന്ന ഒരു യന്ത്രമെന്ന് കംപ്യൂട്ടറിനെ വിശേഷിപ്പിക്കും?ഇതിന് ഉത്തരം തേടും മുമ്പ് ഗ്രേസ് മുറേ ഹോപ്പര്‍ എന്ന വനിതാ കംപ്യൂട്ടര്‍ വിദഗ്‌ദ്ധയുടെ ബുദ്ധിസാമര്‍ത്‌ഥ്യം അറിഞ്ഞുവയ്‌ക്കുക. കംപ്യൂട്ടറിന് അറിയുന്നത് ഒന്നും പൂജ്യവും മാത്രം. നമുക്ക് അറിയുന്നതോ മാതൃഭാഷ കൂടാതെ ഇംഗ്ലീഷ് പോലെ പ്രചാരത്തിലുള്ള മറ്റ് ഭാഷകളും. അക്കങ്ങള്‍ മാത്രം - പൂജ്യവും ഒന്നും, '`അക്‌ഷര'ങ്ങളായുള്ള മെഷീന്‍ ലാംഗ്വേജ് അറിയുന്ന കംപ്യൂട്ടറിനെ '`ഭാഷ' പഠിപ്പിച്ചത് ഗ്രേസ് മുറേ ഹോപ്പറാണ്. ആദ്യകാലത്ത് കംപ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്നത് ശാസ്‌ത്രജ്‌ഞന്‍മാരാണ്. ബൈനറി സംഖ്യാ സമ്പ്രദായം മാത്രം മനസ്സിലാകുന്ന കംപ്യൂട്ടറിന് നല്‍കുന്ന വിവരങ്ങളും ബൈനറിയില്‍ തന്നെയായിരിക്കണമെന്നത് സാധാരണക്കാരെയും മറ്റും കംപ്യൂട്ടറില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. സാധാരണക്കാര്‍ക്കും ലളിതമായി കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒരവസ്‌ഥ ഉണ്ടായിക്കാണാന്‍ ആഗ്രഹിച്ച ഹോപ്പറിന് ചില തടസ്സങ്ങളെ തരണം ചെയ്യേണ്ടതായി വന്നു. ഒന്നാമതായി ബൈനറി സമ്പ്രദായത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന അവസ്‌ഥ മാറ്റിയെടുക്കണം. അങ്ങനെയെങ്കില്‍ സാധാരണ ഭാഷ ഉപയോഗിച്ച് നല്‍കുന്ന നിര്‍ദ്ദേശങ്ങളെ കംപ്യൂട്ടറിന്റെ ഭാഷയിലേക്ക് തര്‍ജ്‌ജമ ചെയ്യാന്‍ ഒരു ഉപകരണമുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്ന ചിന്ത ഗ്രേസിനെ അത്തരത്തില്‍ ഒന്ന് രൂപകല്‍പ്പന ചെയ്യുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ഇത് '`കംപയിലര്‍' എന്ന സോഫ്‌റ്റ്‌വെയറിന്റെ നിര്‍മ്മാണത്തിന് വഴിതെളിച്ചു. നാം നല്‍കുന്ന നിര്‍ദ്ദേശങ്ങളെ, കംപ്യൂട്ടറിന് മനസ്സിലാകുന്ന ഭാഷയായ മെഷീന്‍ ലാംഗ്വേജ് എന്നറിയപ്പെടുന്ന ബൈനറി ഭാഷയിലേക്ക് തര്‍ജ്‌ജമ ചെയ്‌തുകൊടുക്കുന്നത് കംപയിലറാണ്.1952ലാണ് ആദ്യത്തെ കമ്പയിലര്‍ ജനിക്കുന്നത്. ഗ്രേസിന്റെ ആദ്യത്തെ കംപയിലര്‍ A - 0 ( എ - സീറോ) എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ നിരവധി പരിഷ്‌ക്കരിച്ച പതിപ്പുകള്‍ പിന്നീട് പുറത്തിറക്കി. 'യൂണിവാക്' കംപ്യൂട്ടറിന് വേണ്ടി വികസിപ്പിച്ച B - 0 കംപയിലര്‍ പിന്നീട് Flow-matic എന്ന പേരില്‍ പ്രശസ്‌തമായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റുന്ന ഭാഷ, മെഷീന്‍ കോഡിലേക്ക് തര്‍ജ്‌ജമ ചെയ്യാനായാണ് ഫ്‌ളോ-മാറ്റിക് വികസിപ്പിച്ചെടുത്തത്. ഇത് ഉപയോഗിച്ച് `യൂണിവാക് വണ്‍' , ടു കംപ്യൂട്ടറുകളെ Count, Display തുടങ്ങി ഇരുപതോളം നിര്‍ദ്ദേശങ്ങള്‍ '`പഠിപ്പി'ക്കാന്‍ ഗ്രേസിന് കഴിഞ്ഞു. Common Business Oriented Language - COBOL എന്ന ഭാഷയ്‌ക്ക് അടിസ്‌ഥാനമായത് ഫ്‌ളോ -മാറ്റിക് എന്ന കംപയിലറാണ്. കോണ്‍ഫറന്‍സ് ഓണ്‍ ഡാറ്റാ സിസ്‌റ്റം ലാംഗ്വേജ് (CODASYL) എന്ന കമ്മിറ്റി 1960ല്‍ വികസിപ്പിച്ചെടുത്ത `കോബോള്‍' വാണിജ്യകാര്യ ആവശ്യങ്ങള്‍ക്കായി പ്രോഗ്രാമിംഗ് ചെയ്യാന്‍ സാധിക്കുന്ന ഭാഷയാണ്.1952ല്‍ കംപയിലറിനെക്കുറിച്ചുള്ള തന്റെ ആദ്യത്തെ പ്രബന്‌ധം ഗ്രേസ് അവതരിപ്പിച്ചു. ഇതിന് മുമ്പ് 1946ല്‍ ''A manual of Operations for Automatic Sequence Controlled Calculator' എന്ന പുസ്‌തകവും ഇവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.`ഹാര്‍വാര്‍ഡ് മാര്‍ക്ക് ടു' എന്ന കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോഴാണ് ഈയൊരു സംഭവമുണ്ടായത് - ഒരു ദിവസം കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായി. എത്ര പണിപ്പെട്ടിട്ടും പ്രവര്‍ത്തനം മുടങ്ങിക്കിടന്ന കംപ്യൂട്ടര്‍ ശരിയായതേയില്ല. അവസാനം കംപ്യൂട്ടര്‍ തുറന്നു പരിശോധിച്ച ഗ്രേസിന് കാണാനായത് അതിനകത്തുള്ള ഒരു റിലേയില്‍ ഒരു ഈയാംപാറ്റ കുടുങ്ങി കിടക്കുന്നതാണ്. ഇതാണ് കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിന് തടസ്സമായി നിന്നതെന്ന് ഗ്രേസ് തിരിച്ചറിഞ്ഞു. ശ്രദ്ധാപൂര്‍വ്വം അതിനെ റിലേയില്‍ നിന്നും അടര്‍ത്തി മാറ്റി തന്റെ ലോഗ്‌ബുക്കില്‍ ടേപ്പ് വച്ച് പ്രാണിയെ ഒട്ടിച്ചുവച്ചു. മാത്രമല്ല ഒരു '`ബഗി'നെ കണ്ടുപിടിച്ചതായി ലോഗ്‌ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്‌തു. അന്ന് മുതല്‍ കംപ്യൂട്ടര്‍ രംഗത്ത് '`ബഗ്' എന്നത് ഒരു പ്രയോഗമായി നിലനില്‍ക്കുന്നു. കംപ്യൂട്ടര്‍ പ്രോഗ്രാമില്‍ കടന്നുകൂടുന്ന തെറ്റുകള്‍ പിന്നെ '`ബഗ്' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. തെറ്റുകള്‍ തിരുത്തുന്നതിനെ '`ഡിബഗ്‌ഗിംഗ്' എന്നും. `ബഗ്' എന്നാല്‍ മലയാളത്തില്‍ പൊതുവെ പ്രാണി എന്നര്‍ത്‌ഥം.തുള്ളിച്ചാടി നടക്കുന്ന ഒരു ചെറുപ്രാണി എന്നര്‍ത്‌ഥം വരുന്ന `ഹോപ്പര്‍' എന്ന വാക്ക് ഗ്രേസ് മുറേ ഹോപ്പറിന്റെ പേരില്‍ വന്നത് തികച്ചും യാദൃശ്‌ചികമാണ്. ഹോപ്പര്‍ എന്നത് ഭര്‍ത്താവിന്റെ പേരാണെങ്കിലും കംപ്യൂട്ടറിനുള്ളില്‍ പ്രാണിയെ കണ്ടുപിടിച്ച് പുതിയ പ്രയോഗം തന്നെ നിലവില്‍ കൊണ്ടുവന്ന ഗ്രേസ് '`കോബോളി'ന്റെ മുത്തശ്ശി എന്ന നിലയിലും ഏറെ പ്രശസ്‌തി നേടിയിട്ടുണ്ട്.
No comments:
Post a Comment