- നമ്പര്‍ പോര്‍ട്ടബിലിറ്റി:
സ്വകാര്യ മൊബൈല്‍ കമ്പനികള്‍
ഉപഭോക്താക്കളെ കളിപ്പിക്കുന്നു
പോര്‍ട്ടബിലിറ്റി സംവിധാനം രാജ്യവ്യാപകമാക്കിയെങ്കിലും ഈ സൌകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോര്‍ട്ടിംഗ് കോഡ് നല്‍കാതെ സ്വകാര്യ കമ്പനികള്‍ തടസ്സം നില്ക്കുകയാണെന്ന് വ്യാപകമായ പരാതി.
ഫോണ്‍നമ്പര്‍ മാറാതെതന്നെ സേവനദാതാവിനെ മാറ്റാനാവുന്ന മൊബൈല്‍നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും ഉപഭോക്താവിനെ തങ്ങളുടെ നെറ്റ്വര്‍ക്കില്‍നിന്ന് ഊരിപ്പോരാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയാണ് സ്വകാര്യകമ്പനികള്‍. സേവനദാതാവിനെ മാറ്റുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ പാലിച്ച് മെസേജ് അയയ്ക്കുന്ന ആള്‍ക്കുപോലും പോര്‍ട്ടിംഗ് കോഡ് നല്‍കാതെ കബളിപ്പിക്കുകയാണ്.
അഞ്ചും പത്തും തവണ മെസേജ് അയച്ചാല്‍പോലും പുതിയ കമ്പനിയില്‍ നല്‍കാനുള്ള പോര്‍ട്ടിംഗ് കോഡ് കിട്ടുന്നില്ലെന്നാണ് പരാതി. ഓരോ എസ്.എം.എസിനും ഒരു രൂപ ഈടാക്കുന്നുണ്ടെങ്കിലും മെസേജ് അയയ്ക്കാന്‍ സാധിച്ചില്ലെന്നോ അയച്ച ഫോര്‍മാറ്റ് കൃത്യമല്ലെന്നോ കാണിച്ച് സന്ദേശം നിരാകരിക്കുകയാണ്. അയയ്ക്കുന്ന രീതി കൃത്യമായിരുന്നിട്ടും പലര്‍ക്കും കാശ് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. സ്വകാര്യ കമ്പനികളുടെ മന:പൂര്‍വ്വമുള്ള ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ഉപഭോക്താക്കളുടെ പരാതി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ഹരിയാനയില്‍ തുടങ്ങിയ ഈ പദ്ധതിയിലൂടെ ഇതുവരെ 20 ലക്ഷത്തോളം ഉപഭോക്താക്കള്‍ സേവനദാതാവിനെ മാറ്റിക്കഴിഞ്ഞെങ്കിലും കൂടുതല്‍ ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സ്വകാര്യ കമ്പനികള്‍ കോഡ് നല്‍കാതെ വഴിമാറി നടക്കുന്നതെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ പരാതിയുണ്ടാ വുകയാണെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിക്ക് അത് നല്‍കുകയാണ് അഭികാമ്യം. - http://www.trai.gov.in/
സേവനദാതാവിനെ മാറ്റാന്‍
സേവനദാതാവിനെ മാറ്റാന്‍ സ്വന്തം മൊബൈലില്‍ PORT എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് ഇട്ട ശേഷം മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കുകയാണ് വേണ്ടത്. അപ്പോള്‍ത്തന്നെ എട്ടക്കങ്ങള്‍ അടങ്ങിയ ഒരു നമ്പര്‍ തിരികെ ലഭിക്കും. 'യുണീക്ക് പോര്‍ട്ടിംഗ് കോഡ്' എന്നറിയപ്പെടുന്ന ഈ നമ്പര്‍ പോര്‍ട്ടിംഗ്് ഫോമില്‍ രേഖപ്പെടുത്തി മൊബൈല്‍ കണക്ഷനുള്ള അപേക്ഷ സഹിതം തൊട്ടടുത്തുള്ള കസ്റമര്‍ സര്‍വീസ് സെന്‍ററിലോ ഏജന്‍സിയിലോ നല്‍കണം.
Saturday, April 9, 2011
Subscribe to:
Post Comments (Atom)
1 comment:
പോര്‍ട്ടബിലിറ്റി സംവിധാനം രാജ്യവ്യാപകമാക്കിയെങ്കിലും ഈ സൌകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോര്‍ട്ടിംഗ് കോഡ് നല്‍കാതെ സ്വകാര്യ കമ്പനികള്‍ തടസ്സം നില്ക്കുകയാണെന്ന് വ്യാപകമായ പരാതി.
Post a Comment