നോക്കിയ എന്‍97 മിനി ഇന്ത്യയില്‍
ഉപഭോക്താക്കളുടെ ഏറെ പ്രശംസ നേടിയ ഫോണുകളാണ് ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയുടെ എന്‍ സീരിസ്. സൌന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന യുവതലമുറയുടെ മനസ്സറിഞ്ഞ്
നോക്കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ മൊബൈല്‍ഫോണാണ് എന്‍ 97മിനി. നിലവിലുള്ള എന്‍ ൯൭ ന്റെ ചെറിയ പതിപ്പാണിത്.

3.2 ഇഞ്ച് ടച്ച് സ്ക്രീനും സ്റ്റൈലന്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബോഡിയുള്ള ഒരു കൊച്ചു മൊബൈല്‍ കംപ്യൂട്ടര്‍ തന്നെയാണിത്. ഫോണിലെ ഹോം സ്ക്രീന്‍ വഴി ലോകത്തെ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ തങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുള്ള സൌകര്യമാണ് പുതുമ. ലൈഫ്കാസ്റ്റിംഗ് എന്നറിയപ്പെടുന്ന ഈ സേവനത്തിലൂടെ നോക്കിയ ലക്ഷ്യം വയ്ക്കുന്നത് യുവമനസ്സുകളെ തന്നെയാണ്. തിരിക്കാന്‍പറ്റുന്ന സ്ക്രീനും (360x 640 പിക്സല്‍) 'ക്വര്‍ട്ടി' കീബോഡുമുണ്ടിതിന്. അഞ്ച് മെഗാ പിക്സല്‍ ക്യാമറ (കൂടിയ റെസെല്യൂഷന്‍ - 2592 x 1944 പിക്സല്‍)യുമുണ്ട്. കയ്യക്ഷരം തിരിച്ചറിയാനുള്ള സംവിധാനത്തിനു പുറമെ ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷും വീഡിയോ-ഫോട്ടോ എഡിറ്ററും ഇതിലുണ്ട്.
വൈ-ഫൈ ഇനേബിള്‍ ആയ ഈ ഫോണില്‍ 434 മെഗാ ഹെര്‍ട്സ് സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന ആം 11 ചിപ്പാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. സിംബിയന്‍ -വേര്‍ഷന്‍ 9.4, ആണ് ഇതില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഏഴ് മണിക്കൂറോളം സംസാരിക്കാനുള്ള ബാറ്ററി ബാക്കപ്പ് ഇതില്‍ ലഭിക്കും. സംസാരം ത്രി ജി സംവിധാനത്തോടെയാണെങ്കില്‍ ഇത് ആറ് മണിക്കൂറായി ചുരുങ്ങും. എട്ട് ജിഗാ ബൈറ്റ്സ് സംഭരണശേഷിയും ഈ ഫോണിനുണ്ട്. മാത്രമല്ല 16 ജി.ബി മൈക്രോ എസ് ഡി കാര്‍ഡ് ഘടിപ്പിക്കുകയുമാവാം. വാങ്ങുമ്പോള്‍ സൌജന്യമെന്ന നിലയില്‍ ഹോളിവുഡ് ബ്ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ സ്പൈഡര്‍മാന്‍, ഡാവിഞ്ചികോഡ്, മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡ്ഡിംഗ് എന്നീ മൂന്ന് സിനിമകളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിമുകള്‍ക്കും നൂറു പാട്ടുകള്‍ക്കും പുറമെയാണിത്. ചെറി ബ്ളാക്ക്, ഗാര്‍നെറ്റ്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിലാണ് മിനി ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുന്നത്. 30,939 രൂപ വിലവരുന്ന ഈ ഹാന്‍ഡ്സെറ്റിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് നവംബര്‍ 23 മുതല്‍ തുടങ്ങി . യഥാര്‍ത്ഥ എന്‍ 97 പതിപ്പുമായി മൂവായിരം രൂപയിലേറെ വ്യത്യാസമുണ്ട് മിനി ഹാന്‍ഡ്സെറ്റിന്.
1 comment:
സൌന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന യുവതലമുറയുടെ മനസ്സറിഞ്ഞ് നോക്കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ മൊബൈല്‍ഫോണാണ് എന്‍ 97മിനി. നിലവിലുള്ള എന്‍ ൯൭ ന്റെ ചെറിയ പതിപ്പാണിത്.
Post a Comment