Monday, December 3, 2007

ന്റീശ്വരാ.... ഞാനെന്തിയേ...

`എവിടെയാണു നിങ്ങള്‍?
'ഇതാ, ഇവിടെ. നിങ്ങളുടെ തൊട്ടടുത്തുണ്ട്‌. എനിക്കും നിങ്ങളെപ്പോലെ വിശപ്പും ദാഹവുമുണ്ട്‌. വിശ്രമവും ഉറക്കവും വസ്‌ത്രവും ആവശ്യമുണ്ട്‌. മനസ്സിലായോ?' ഞാന്‍ അദൃശ്യനാണെന്ന ഒറ്റ വ്യത്യാസമേയുള്ളൂ'.
ഓ... ഇതുവല്ലാത്ത അതിശയം തന്നെ!
നിങ്ങളിവിടെ നില്‍ക്കുമ്പോഴും എനിക്കു മറുവശത്തുള്ളതെല്ലാം കാണാം! നിങ്ങളുടെ ദേഹം ഒട്ടും കാണാനും വയ്യ! എന്തൊരതിശയം, ഹൊ, ഹൊ ഹൊ!

പക്‌ഷേ, ഞാനിതു വിശ്വസിക്കണമെങ്കില്‍ എനിക്കു നിങ്ങളെയൊന്നു തൊടണം'. മാര്‍വെല്‍ അവിശ്വാസത്തോടെ പറഞ്ഞു.തൊട്ടടുത്ത നിമിഷം ഇരുമ്പുപോലെ ദൃഢമായ ഒരു കൈപ്പത്തി മാര്‍വെലിന്റെ കൈത്തണ്ടയില്‍ മുറുകി. മാര്‍വെല്‍ കൈ നീട്ടി അദൃശ്യമനുഷ്യന്റെ നെഞ്ചും മുഖവും താടിയുമൊക്കെ തൊട്ടറിഞ്ഞു.(എച്ച്‌.ജി. വെല്‍സിന്റെ `ദി ഇന്‍വിസിബിള്‍ മാന്‍' എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷയില്‍ നിന്ന്‌)

അദൃശ്യനാവുക എന്നു പറഞ്ഞാല്‍ മാജിക്കിനേക്കാള്‍ വലിയ അത്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുക എന്നാണ്‌. അദൃശ്യത എന്ന മഹാത്‌ഭുതത്തെപ്പറ്റി ആലോചിക്കുന്തോറും ഞാന്‍ മതിമറന്നുപോയി. രഹസ്യ സ്വഭാവം, ശക്തി, സ്വാതന്ത്ര്യം - ഇങ്ങനെയെന്തെല്ലാം! അതിലൂടെ എനിക്കു നേടാവുന്ന ഉല്ലാസം! യാതൊരു ന്യൂനതയോ ദൂഷ്യമോ അദൃശ്യത മൂലമുണ്ടാവുമെന്നും എനിക്കു തോന്നിയില്ല. എന്നെപ്പോലെ ദരിദ്രനായ, കാണാന്‍ യാതൊരു ചന്തവുമില്ലാത്ത അദ്ധ്യാപകന്‍ ഒരൊറ്റ രാത്രികൊണ്ട്‌ അദൃശ്യനാവുന്നതിലൂടെ നേടുന്ന നേട്ടങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ഞാന്‍ തുള്ളിച്ചാടി' - നോവല്‍ തുടരുന്നു.....

അദൃശ്യനാകാനുള്ള വരം നിങ്ങള്‍ക്കാണ്‌ ലഭിച്ചതെങ്കില്‍ എന്തു ചെയ്യും? ഇതിനുള്ള മറുപടി പലര്‍ക്കും പലതാണ്‌. ചിലര്‍ അദൃശ്യതയെ കാണുന്നത്‌ മധുരമായ പ്രതികാരം വീട്ടലിനുള്ള സുവര്‍ണ്‌ണാവസരമാണ്‌. മറ്റു ചിലര്‍ക്ക്‌ തങ്ങളുടെ സമ്പാദ്യസ്വപ്‌നങ്ങള്‍ക്ക്‌ നിറംപകരാനുള്ള പോംവഴിയും. തങ്ങളുടെ ലൈംഗിക താല്‍പര്യം ഉള്‍പെ്‌പടെ നടക്കാത്ത സ്വപ്‌നങ്ങള്‍ക്ക്‌ സാക്‌ഷാത്‌കാരം നല്‍കാനുള്ള സൂത്രമാണ്‌ മറ്റു പലര്‍ക്കും. ഇക്കാര്യങ്ങളെല്‌ളാം അദൃശ്യമായിരുന്ന്‌ ചെയ്യാന്‍, അദൃശ്യനാകാനുള്ള മാന്ത്രിക കുപ്‌പായം ലഭിക്കണം. ആ മാന്ത്രികക്കുപ്പായം ശാസ്‌ത്രജ്‌ഞര്‍ ഇപ്പോള്‍ തുന്നിക്കൊണ്ടിരിക്കുകയാണ്‌.അദൃശ്യനാകുക എന്നത്‌ സങ്കല്‍പ്‌പത്തില്‍ നിന്നും യാഥാര്‍ത്‌ഥ്യത്തിലേക്ക്‌ ഓടിയെത്തുകയാണ്‌. മാജിക്കിനിടെ ആളുകളെയും വസ്‌തുക്കളെയും മറ്റും അപ്രത്യക്‌ഷമാക്കുന്നത്‌ പോലെയല്‌ള ഇത്‌. റഡാര്‍ പോലെയുള്ള ചാരക്കണ്ണുകള്‍ക്കു പോലും ഇവയെ കണ്ടെത്താനാവില്‌ള, ആ നിലയിലേക്ക്‌ പുരോഗതി പ്രാപിക്കാനുള്ള വെമ്പലിലാണ്‌ ഗവേഷണം. പുരാണകഥകളിലും സിനിമയിലും മറ്റും മാത്രം അനുഭവിച്ചറിഞ്ഞ ഈ പ്രതിഭാസം അനുഭവിച്ചറിയാന്‍ മൂന്നു നാലു വര്‍ഷം കാത്തിരിക്കുകയേ വേണ്ടൂ എന്ന്‌ ഒരു കൂട്ടം ശാസ്‌ത്രജ്‌ഞര്‍ വിശ്വസിക്കുന്നു.അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും ഗവേഷകരാണ്‌ ഈ അദൃശ്യരാകാനുള്ള സൂത്രവിദ്യയ്‌ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. അമേരിക്കന്‍ പ്രതിരോധ ഗവേഷണസ്‌ഥാപനമായ ഡിഫന്‍സ്‌ അഡ്വാന്‍സ്‌ഡ്‌ റിസര്‍ച്ച്‌ പ്രോജക്‌ട്‌ ഏജന്‍സിയുടെ ശക്തമായ പിന്തുണയുമുണ്ടിതിന്‌. ലണ്ടനിലെ ഇംപീരിയല്‍ കോളേജ്‌, സെന്റ്‌ ആന്‍ഡ്രൂസ്‌ യൂണിവേഴ്‌സിറ്റി, സ്‌കോട്ട്‌ലാന്‍ഡ്‌, ഡ്യൂക്ക്‌ യൂണിവേഴ്‌സിറ്റി, പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, ഉട്ടാ യൂണിവേഴ്‌സിറ്റി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുസംബന്‌ധിച്ച ഗവേഷണം പുരോഗമിക്കുന്നുണ്ട്‌.വളരെ മിനുസമുള്ള പാറപ്‌പുറത്തു കൂടി വെള്ളം ഒഴുകുന്നത്‌ ശ്രദ്ധിക്കുക. ആ സന്ദര്‍ഭത്തില്‍ പാറപ്‌പുറത്തുകൂടി വെള്ളം ഒഴുകുന്നതായി നിങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടോ? ഇല്‌ള അലേ്‌ള. നിശ്‌ചലമായിക്കിടക്കുന്ന പാറ മാത്രമേ അപേ്‌പാള്‍ കാണാനാകൂ. വെള്ളത്തിന്‍െറ സ്വഭാവം അതാണ്‌. അതേസമയം, വസ്‌തുക്കളിന്മേല്‍ പ്രകാശം തട്ടി പ്രതിഫലിക്കുമ്പോഴാണ്‌ നാം വസ്‌തുക്കളെ കാണുന്നത്‌. ഇവിടെ പ്രകാശത്തിന്‌ വിസരണം സംഭവിക്കുകയാണ്‌. വെള്ളത്തിന്‍െറ അവസ്‌ഥ വസ്‌തുക്കളില്‍ തട്ടുമ്പോള്‍ അത്‌ വഴിമാറിപേ്‌പാവുകയാണ്‌. വെള്ളത്തിന്‍െറ ഈ അവസ്‌ഥ പ്രകാശത്തിനും കൈവരികയാണെങ്കില്‍ നമുക്ക്‌ വസ്‌തുക്കളെ കാണാനാകില്‌ള. ഈ തത്വമാണ്‌ അദൃശ്യ കുപ്‌പായ നിര്‍മ്മാണത്തിനുള്ള ഊടുംപാവുമേകുന്നത്‌.പ്രകാശത്തെ ഇങ്ങനെ വഴിമാറ്റി വിടാന്‍ പ്രത്യേക പദാര്‍ത്‌ഥങ്ങള്‍ അദൃശ്യമാക്കേണ്ട വസ്‌തുക്കളില്‍ പൂശേണ്ടതുണ്ട്‌. അദൃശ്യനാകാനുള്ള ആവരണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഈ വസ്‌തുക്കള്‍ ഭമെറ്റാ മെറ്റീരിയലുകള്‍' എന്നാണ്‌ അറിയപെ്‌പടുന്നത്‌. മാന്ത്രിക കുപ്‌പായത്തിന്‍െറ കാര്യത്തിലാണെങ്കില്‍ പ്രകാശം തട്ടുന്ന ഭാഗങ്ങളിലെല്‌ളാം ഈ ആവരണം ഉണ്ടായിരിക്കേണ്ടത്‌ ആവശ്യമാണ്‌. അങ്ങനെയാവുമ്പോള്‍ ആവരണത്തില്‍ തട്ടുന്ന പ്രകാശം ഭഒഴുകി'പേ്‌പാകുന്നു. അങ്ങനെവരുമ്പോള്‍ ആ വസ്‌തുക്കളുടെ പ്രതിബിംബം നമ്മുടെ കണ്ണുകളിലെത്തില്‌ള. പ്രകാശത്തിന്‌ മാത്രമല്‌ള മറ്റ്‌ ഇലക്‌ട്രോ മാഗ്‌നറ്റിക്‌ തരംഗങ്ങള്‍ക്കും ഇതേ അവസ്‌ഥ തന്നെയാണുണ്ടാവുക. അതിനാല്‍ റഡാര്‍ പോലുള്ള സംവിധാനത്തിന്‍െറയും ഭദൃശ്യപരിധി'യിലും ഇവയൊന്നുംപെടില്‌ള. അതിനാല്‍ ഈ സാങ്കേതികവിദ്യ കൈപ്‌പിടിയിലൊതുക്കാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നതും വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്‌ഥാപനങ്ങളാണ്‌. സുരക്‌ഷാമേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നതാണ്‌ ഇവരുടെ താല്‍പര്യത്തിന്‍െറ മുഖ്യ ഹേതു. നാനോ ടെക്‌നോളജി വികസിക്കുന്നതോടെ അദൃശ്യതയുടെ ഈ സാധ്യതയും കൂടിക്കൂടി വരുമെന്നാണ്‌ നിഗമനം. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇതിന്‍െറ മാതൃക സൃഷ്‌ടിക്കാനാകുമെന്നാണ്‌ ഗവേഷണരംഗത്തുള്ളവരുടെ വിശ്വാസം.

വാല്‍ക്കഷ്‌ണം: ഭാര്യയുടെ നീക്കുപോക്കറിയാന്‍ അദൃശ്യ വസ്‌ത്രമണിഞ്ഞ ഭര്‍ത്താവും ഭര്‍ത്താവിന്‍െറ കുസൃതിയറിയാന്‍ ഭാര്യയും ഈ രീതി ഉപയോഗിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്‌ഥ? ഒന്ന്‌ ആലോചിച്ചു നോക്കൂ...കാശ്‌ കടം വാങ്ങിയെങ്കിലും ഈ അദൃശ്യ കുപ്‌പായം ഒന്ന്‌ വാങ്ങണം. പിന്നെ പണം തിരിച്ചുകൊടുക്കുകയും വേണ്ട. എങ്ങനെയെന്നലേ്‌ള. കടം തിരിച്ചു ചോദിക്കാന്‍ ആളുകള്‍ വരുന്നത്‌ കാണുമ്പോള്‍ ഈ കുപ്‌പായം എടുത്തങ്ങ്‌ ധരിക്കുക, അത്രതന്നെ.... ബാക്കി നിങ്ങളുടെ ഇഷ്‌ടം പോലെ..... ഇടിയോ ചവിട്ടോ തല്ലോ തലോടലോ.... എന്തും.......

ടി.വി. സിജു(മലയാള മനോരമ, ശ്രീ 2007 )

4 comments:

വലിയവരക്കാരന്‍ said...

പുറകില്‍ നിന്നും വണ്ടി വന്നിടിക്കാതെ സൂക്ഷിക്കണം
:)

സു | Su said...

എനിക്ക് അദൃശ്യ ആവേണ്ട. അല്ലെങ്കില്‍ത്തന്നെ, എന്നെ ആരും കാണുന്നതായി ഭാവിക്കുന്നില്ല. ;)

എഴുതിയതൊക്കെ ഇഷ്ടമായി.

ഇതിന്റെ ടൈറ്റില്‍ എന്താ അദൃശ്യമായത്?

ശ്രീ said...

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്ന് ഒരു ചിത്രത്തില്‍‌ ശ്രീനിവാസന്‍‌ പറഞ്ഞത് ഓര്‍‌മ്മ വന്നു.

420 said...

Interesting..
ഇതൊടൊപ്പമുള്ള ലിങ്ക്‌
കാണുമല്ലോ...

http://adobehari.blogspot.com/2007/12/blog-post_02.html