ചാള്‍സ് ബാബേജ്
ചാള്‍സ് ബാബേജ് ( 1791 - 1871) ഇംഗ്ലണ്ടില്‍ ജനിച്ചു. കംപ്യൂട്ടറിന്റെ പിതാവായി അറിയപ്പെടുന്നു. 1821ല്‍ ഡിഫറന്‍സ് എന്‍ജിന്‍ എന്ന കംപ്യൂട്ടര്‍ മുതുമുത്തച്‌ഛന് രൂപം നല്‍കി. പക്‌ഷേ, യന്ത്രം നിര്‍മ്മിക്കാനായില്ല. പിന്നീട് അനലിറ്റിക്കല്‍ എന്‍ജിന്‍ രൂപകല്‍പന ചെയ്‌തു. ഇൗ യ്രന്തവും നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിവയ്‌ക്കാനേ കഴിഞ്ഞുള്ളൂ. ഇെതാെക്കയാണ് ആധുനിക കംപ്യൂട്ടറിെന്റ അടിസ്‌ഥാനം.
സോനൂ, ഞാന്‍ ഇന്നലെ അടിപൊളി സ്വപ്‌നം കണ്ടു. സ്‌കൂളിലേക്ക് പോകുന്ന വഴി മോട്ടു പറഞ്ഞു തുടങ്ങി. എന്തായിരുന്നു ആ സ്വപ്‌നം ? സോനുവിന് അതറിയാന്‍ തിടുക്കമായി. ഞാന്‍ ഇന്നലെ കംപ്യൂട്ടറിന്റെ പിതാവായി അറിയപ്പെടുന്ന ചാള്‍സ് ബാബേജിന്റെ കൂടെയായിരുന്നു - മോട്ടു പറഞ്ഞു തുടങ്ങി. ബാബേജുമായി ഞാന്‍ കുറെ നേരം സംസാരിച്ചിരുന്നു പോയി. സമയം പോയതറിഞ്ഞതേയില്ല. അദ്ദേഹത്തിനുണ്ടായ ഒരുപാട് അനുഭവങ്ങള്‍ എനിക്ക് പറഞ്ഞു തന്നു.
1791 ഡിസംബര്‍ 26നായിരുന്നു ചാള്‍സ് ബാബേജിന്റെ ജനനം. ഇംഗ്ലണ്ടില്‍ ജനിച്ച ഇദ്ദേഹത്തെ അറിയാത്തവര്‍ കംപ്യൂട്ടര്‍ രംഗത്തുണ്ടാവില്ലെന്നതും കംപ്യൂട്ടറിന്റെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നതും ഞാന്‍ ബാബേജിന് പറഞ്ഞു കൊടുത്തു. അദ്ദേഹം അതുകേട്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. പണ്ട് ഞാന്‍ അനുവഭിച്ച കഷ്‌ടപ്പാടുകള്‍ക്ക് ഇന്ന് ലോകം അംഗീകാരം നല്‍കിയിരിക്കുന്നു - ബാബേജ് സ്വയം പറയുന്നുണ്ടായിരുന്നു. അച്‌ചനമ്മമാരായ ബെഞ്ചമിന്‍ ബാബേജിന്റെയും എലിസബത്ത് താപേയുടെയും കൂടെയിരിക്കുന്ന ചാള്‍സ് ബാബേജിന്റെ ഫോട്ടോ അദ്ദേഹം കയ്യിലെടുത്ത് എനിക്ക് തന്നു. ഞാന്‍ അത് എന്റെ നെഞ്ചോടു ചേര്‍ത്തു. എന്നിട്ട് അദ്ദേഹം പരീക്‌ഷണം നടത്തിയ മുറിയിലൂടെ എന്നെയും കൂട്ടി നടന്നു. അവിടെയെങ്ങും യന്ത്രങ്ങളുടെ പൊട്ടിയ ഭാഗങ്ങളും മറ്റും ചിതറി കിടക്കുന്നുണ്ടായിരുന്നു. അതില്‍ ചിലത് ഞാന്‍ പെറുക്കിയെടുത്ത് എന്റെ ബാഗില്‍ സൂക്‌ഷിച്ചു.
സമ്പന്ന കുടുംബത്തില്‍ ഞാന്‍ ജനിച്ചതു കൊണ്ട് വിദ്യാഭ്യാസവും മറ്റും എനിക്ക് തടസ്സമായില്ല. ഇടയ്‌ക്ക് എന്നെ തളര്‍ത്തിക്കൊണ്ട് പനി വന്നെങ്കിലും സ്വകാര്യ ട്യൂഷന്‍ ഏര്‍പ്പെടുത്തിയതിനാല്‍ എനിക്ക് പഠനം പൂര്‍ത്തിയാക്കാനായി. 1814ല്‍ ഡിഗ്രിയും 1817ല്‍ എം. എ.യും പൂര്‍ത്തിയാക്കിയ എനിക്ക് കണക്കില്‍ പണ്ടുതൊട്ടെ കണക്കിനോട് വലിയ താല്‍പര്യമായിരുന്നു. തെറ്റുകളില്ലാതെ കണക്കിലെ വിവിധ പട്ടികകള്‍ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ശ്രമമായിരുന്നു എന്നെ ഡിഫറന്‍സ് എന്‍ജിന്‍ എന്ന കംപ്യൂട്ടര്‍ മുതുമുത്തച്‌ഛന്റെ ജന്‍മത്തിന് കാരണക്കാരനാക്കിയത് - ബാബേജ് പറഞ്ഞു.
തെറ്റുകളില്ലാതെ കണക്ക് പട്ടികകള്‍ ഉണ്ടാക്കുക മാത്രമായിരുന്നില്ല എന്റെ ലക്‌ഷ്യം. അത് കൃത്യമായി അപ്പോള്‍ തന്നെ പ്രിന്റെടുക്കുകയും വേണമായിരുന്നു. 1821ലായിരുന്നു ഇത്തരം യന്ത്ര നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പാസ്‌ക്കലും ലെബ്‌നിസും മറ്റും ഡിസൈന്‍ ചെയ്‌ത കാല്‍ക്കുലേറ്ററിന്റെ മാതൃകകള്‍ എനിക്ക് മുന്നിലുണ്ടായിരുന്നെങ്കിലും അവയെല്ലാം അടിസ്‌ഥാന ക്രിയകള്‍ മാത്രമാണ് ചെയ്‌തിരുന്നത്. അവ ഉപയോഗിച്ച് പ്രത്യേക ശ്രേണിയിലുള്ള കണക്കുകള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമായിരുന്നില്ല. അതിനുള്ള പോംവഴിയായാണ് ഞാന്‍ ഡിഫറന്‍സ് എന്‍ജിന്‍ വികസിപ്പിച്ചത്. ഇതിന്റെ മാതൃക നിര്‍മ്മിച്ച് 1822ല്‍ റോയല്‍ സൊസൈറ്റിക്ക് സമര്‍പ്പിച്ചു. അതേ തുടര്‍ന്ന് സൊസൈറ്റി ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നും യന്ത്ര നിര്‍മ്മിതിക്ക് ധനസഹായം ലഭ്യമാക്കി. വീട്ടില്‍ തന്നെ ഇതിനു വേണ്ടി ഒരു വര്‍ക്ക്‌ഷോപ്പ് നിര്‍മ്മിച്ച് തന്റെ ഡിസൈന്‍ അനുസരിച്ചുള്ള യന്ത്ര നിര്‍മ്മാണത്തിനായി ജോസഫ് ക്‌ളമന്റ് എന്ന വിദഗ്‌ദ്ധനെയും ഏല്‍പ്പിച്ചു. അങ്ങനെ യന്ത്ര നിര്‍മ്മാണം ഏറെ മുന്നോട്ടു പോകുന്നതിനിടയിലാണ് 1827ല്‍ എട്ട് മക്കളെ എനിക്ക് സമ്മാനിച്ച ഭാര്യ ജോര്‍ജ്‌ജിയാന വൈറ്റ്‌മോറിന്റെ മരണം. അതേ വര്‍ഷം തന്നെ എന്റെ ഒരു കുട്ടിയും അച്‌ഛനും മരിച്ചു. ഈ സംഭവങ്ങളെല്ലാം എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. യന്ത്ര നിര്‍മ്മാണം തല്‍ക്കാലം നിറുത്തിവച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും ഞാന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ കൃത്യതയുള്ള യന്ത്രഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ജോസഫ് ക്‌ളമന്റ് പരാജയപ്പെടുന്നതായി എനിക്ക് തോന്നി. യന്ത്രഭാഗങ്ങളുടെ കൃത്യത വളരെ പ്രധാനമായതുകൊണ്ട് ഞാന്‍ മറ്റ് പല രാജ്യങ്ങളിലും സന്ദര്‍ശിച്ച് യന്ത്രഭാഗങ്ങളുടെ നിര്‍മ്മാണത്തിന് മികച്ച സാങ്കേതികവിദ്യ സ്വായത്താമാക്കാന്‍ ശ്രമിച്ചിരുന്നു. അതിനിടയിലാണ് സര്‍ക്കാര്‍ എനിക്ക് അനുവദിച്ച ഫണ്ട് ഞാന്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നത്. മാത്രമല്ല ഈ യന്ത്രം നിര്‍മ്മിച്ചാല്‍ തന്നെ അത് പ്രായോഗികമാവില്ലെന്ന വാദവും ഉയര്‍ന്നു. ഇത് എന്നെ നിരാശനാക്കി. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞെങ്കിലും കണ്ണുനീര്‍ തുടച്ചുകൊണ്ട് ബാബേജ് തന്നോട് അടുത്തുള്ള കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഞാന്‍ കസേര നീക്കിയിട്ട് അതിലിരുന്നു - മോട്ടു പറയുന്നതെല്ലാം സോനു വളരെ ആകാംക്‌ഷയോടെ കേള്‍ക്കുകയാണ്.
`പക്‌ഷെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല' ബാബേജിന്റെ ഉറച്ച ശബ്‌ദമാണ് പിന്നെ ഞാന്‍ കേട്ടത് - മോട്ടു തുടര്‍ന്നു. എനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും റോയല്‍ സൊസൈറ്റി വഴി മറുപടി നല്‍കി. തുടര്‍ന്ന് വീണ്ടും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. ജോസഫ് ക്‌ളമന്റുമായി അപ്പോഴേക്കും ഞാന്‍ തെറ്റി തുടങ്ങിയിരുന്നു. അതെല്ലാം എന്റെ പ്രോജക്‌ടിനെ സാരമായി ബാധിച്ചു. യന്ത്ര നിര്‍മ്മാണത്തിനായി 23000 പൗണ്ട് ചെലവാക്കിയതില്‍ ആറായിരം പൗണ്ട് സ്വന്തം കീശയില്‍ നിന്നായിരുന്നു പോയത്. ഇത്രയും തുക ഞാന്‍ ചെലവാക്കിയിരുന്നില്ലെങ്കില്‍ എനിക്ക് സുഖമായി ജീവിക്കാനാകുമായിരുന്നു. എന്നിട്ടും എനിക്ക് യന്ത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനായില്ല. അതില്‍ ദു:ഖമുണ്ട്. തുടര്‍ന്ന് 1834ല്‍ നിര്‍മ്മാണം നിറുത്തിവച്ചു. 1842ല്‍ സര്‍ക്കാരും ഇതിനുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിച്ചു - ബാബേജ് വികാരാധീനനായി.
ഡിസൈന്‍ പ്രകാരം ഡിഫറന്‍സ് എന്‍ജിന് 25,000 യന്ത്രഭാഗങ്ങള്‍ വേണമായിരുന്നു. ഇതിന് ഏകദേശം 15 ടണ്‍ ഭാരം വരും. ഏഴ് അടി നീളവും മൂന്ന് അടി വീതിയും എട്ടടി നീളവുമുണ്ട് ഇതിന്. 17000 പൗണ്ട് സര്‍ക്കാര്‍ ചെലവാക്കിയിട്ടും ഇതിന്റെ നിര്‍മ്മാണം എനിക്ക് യഥാസമയത്ത് പൂര്‍ത്തിയാക്കാനായില്ല. അന്ന് നിലവിലുള്ള മെഷിനറികള്‍ ഉപയോഗിച്ച് എന്റെ ഡിഫറന്‍സ് എന്‍ജിന് വേണ്ടിയുള്ള യന്ത്രഭാഗങ്ങള്‍ കൃത്യതയോടെ നിര്‍മ്മിക്കാന്‍ കഴിയാത്തതാണ് ഏറെയും വിഷമിപ്പിച്ചത്. ഇന്ന് നിങ്ങള്‍ക്ക് വളരെ കൃത്യതയോടെ എത്ര ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതും എളുപ്പമാണല്ലോ. അന്ന് അതായിരുന്നില്ല സ്‌ഥിതി - ബാബേജ് പറഞ്ഞു.
ഡിഫറന്‍സ് എന്‍ജിന്‍ നിര്‍മ്മിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഞാന്‍ തോല്‍ക്കാന്‍ കൂട്ടാക്കിയില്ല, ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയാണ് ഞാന്‍ അനലിറ്റിക്കല്‍ എന്‍ജിന്റെ രൂപരേഖകള്‍ തയ്യാറാക്കുന്നത്. ഡിഫറന്‍സ് എന്‍ജിന്‍ ഒരു ഓട്ടോമാറ്റിക് മെഷീന്‍ എന്ന നിലയിലായിരുന്നു ഡിസൈന്‍ ചെയ്‌തത്. അതിന് കൊടുക്കുന്ന നിശ്‌ചിത ശ്രേണിയിലുള്ള സംഖ്യകളെ മാത്രമേ അതിന് കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. പക്‌ഷെ അനലിറ്റിക്കല്‍ എന്‍ജിന്‍ എന്നത് ഓട്ടോമാറ്റിക് എന്നതിന് പുറമെ അതിനെ വിവിധ ക്രിയകള്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്‌തത്. ആര്‍ക്കും ഏത് രീതിയിലും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ പ്രോഗ്രാം ചെയ്യുന്ന ഒരു യന്ത്രമായി ഇതിനെ വികസിപ്പിക്കാനായിരുന്നു എന്റെ ശ്രമം. ഇതായിരിക്കാം ഇപ്പോള്‍ കാണുന്ന ആധുനിക കംപ്യൂട്ടറിന്റെ അടിസ്‌ഥാനമായി നിങ്ങള്‍ കരുതുന്നത്. പ്രോഗ്രാമുകള്‍ സൂക്‌ഷിച്ചുവയ്‌ക്കുന്നതിന് ഇവയില്‍ പഞ്ച്‌ഡ് കാര്‍ഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്. നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഉത്തരങ്ങള്‍ ശേഖരിച്ച് സൂക്‌ഷിക്കുന്നതിനായി '`സ്‌റ്റോര്‍' എന്നറിയപ്പെടുന്ന ഭാഗം - ഇന്നത്തെ മെമ്മറി, അരിത്‌മെറ്റിക് ക്രിയകള്‍ ചെയ്യാന്‍ കഴിവുള്ള '`മില്‍' - ഇന്നത്തെ സെന്‍ട്രല്‍ പ്രോസസര്‍ എന്നിവ ഇവയില്‍ ഉണ്ടായിരുന്നു. ഒരു സ്‌റ്റീം എന്‍ജിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റിയ വിധത്തിലാണ് ഈ യന്ത്രം ഡിസൈന്‍ ചെയ്‌തിരുന്നത്. ഫണ്ട് ലഭിക്കാത്തതിനാല്‍ ഈ യന്ത്രം നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിവയ്‌ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ - ബാബേജ് തുടര്‍ന്നു.
ഏറ്റവുമൊടുവില്‍ 1847നും 1849നും ഇടയില്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ഡിഫറന്‍സ് എന്‍ജിന്റെ പരിഷ്‌ക്കരിച്ച മാതൃക - ഡിഫറന്‍സ് എന്‍ജിന്‍ നമ്പര്‍ 2 തയ്യാറാക്കി. ആദ്യത്തെ രൂപകല്‍പ്പനയില്‍ നിന്ന് മാറ്റം വരുത്തിയതിനാല്‍ പുതിയതിന് ആദ്യത്തേത്തിന്റെ മൂന്നിലൊന്ന് യന്ത്രഭാഗങ്ങള്‍ മാത്രമേ ആവശ്യമായിരുന്നുള്ളൂ. പക്‌ഷെ ശേഷി പഴയ ഡിഫറന്‍സ് എന്‍ജിന്റേതു തന്നെ. ഇതില്‍ നാലായിരം ചലിക്കുന്ന യന്ത്രഭാഗങ്ങളാണുള്ളത്. ഭാരം 2.6 ടണ്‍ മാത്രം. 11 അടി നീളവും എഴടി നീളവും 18 ഇഞ്ച് വീതിയും. പക്‌ഷെ ഞാന്‍ രണ്ടാമത്തെ എന്‍ജിന്‍ നിര്‍മ്മിക്കാനൊന്നും മെനക്കെട്ടില്ല - ഒരു തരം നിരാശ ബാധിച്ച തരത്തില്‍ ബാബേജ് പറഞ്ഞു.
ജീവിച്ചിരുന്ന കാലത്ത് തനിക്ക് തന്റെ യന്ത്രങ്ങള്‍ ഒന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് വലിയ വിഷമമുള്ളതായി ഞാന്‍ മനസ്സിലാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ ഇരുന്നൂറാം ജന്‍മവാഷിക വേളയില്‍ ബ്രിട്ടനിലെ സയന്‍സ് മ്യൂസിയം ഡിഫറന്‍സ് എന്‍ജിന്‍ നമ്പര്‍ രണ്ടിന്റെ മാതൃക പുന:സൃഷ്‌ടിച്ച വിവരം അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ ആഹ്‌ളാദം ഒന്നു കാണേണ്ടതായിരുന്നു - മോട്ടു വികാരഭരിതയായി പറഞ്ഞു നിര്‍ത്തി. അപ്പോഴേക്കും ഉറക്കം ഞെട്ടിയിരുന്നു. എന്നാല്‍ ആ മഹാപ്രതിഭ 1871ല്‍ നമ്മെ വിട്ടുപോയി. സംസാരിച്ചു കൊണ്ട് നടന്നപ്പോള്‍ ഇരുവരും സ്‌കൂള്‍ എത്തിയതറിഞ്ഞതേയില്ല. ഇനി നമുക്ക് വൈകിട്ട് കാണാമെന്ന ഉറപ്പില്‍ ഇരുവരും ക്‌ളാസ്സിലേക്ക് പോയി.

1 comment:
here is the web version/ blog of One big work that he is doing is 'computer lokathe maharathanmar' . a history series based on big names who paved the way for Computer and ICT development. He is doing a wonderful research for compleating this book. starting with charles babbage is a good ,small yet power ful step.
Post a Comment