നേരില്‍ കണ്ട് സംസാരിക്കാന്‍
മൊബൈല്‍ ത്രി ജി
"സര്, ഞാനിപ്പോള്‍ ഇങ്ങ് എറണാകുളം റെയില്‍വെ സ്റ്റേഷനിലാ ഉള്ളത്. തിരുവനന്തപുരത്ത് ഓഫീസിലെത്തിയാല്‍ കാര്യങ്ങളൊക്കെ ശരിയാക്കാം." കോഴിക്കോട്ടെ സ്വന്തം വീട്ടിലിരുന്ന് തന്റെ മേലുദ്യോഗസ്ഥനോട് കളവു പറയുന്നവര്‍ ഓര്‍ക്കുക. ആ നിമിഷം തന്നെ ക്യാമറ ഓണ്‍ ചെയ്ത് തങ്ങളുടെ ചുറ്റുവട്ടം കാണിക്കാനായിരിക്കും ഇനി മേലധികാരിയുടെ നിര്‍ദ്ദേശം. അതോടെ നിങ്ങളുടെ കള്ളത്തരം പൊളിയും.
രാജ്യത്ത് മൊബൈല്‍സേവനം സമൂലമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. വിളിക്കുന്നവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നേരില്‍ കണ്ടുകൊണ്ടു സംസാരിക്കാമെന്നതാണ് പുതിയ നേട്ടം. മൊബൈല്‍ഫോണില്‍ മൂന്നാംതലമുറ സേവനങ്ങള്‍ എത്തുന്നതോടെയാണ് ഇത് സാധ്യമാകുന്നത്.
ഡല്‍ഹി, മുംബയ് ഉള്‍പ്പെടെ രാജ്യത്തെ പത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 240 പട്ടണങ്ങളിലായി മൂന്നാംതലമുറ (ത്രി ജി) സേവനം നിലവില്‍വന്നുകഴിഞ്ഞു.
തെക്കേ ഇന്ത്യയില്‍ ഈ സൌകര്യം ബി.എസ്എന്‍എല്‍ ആദ്യമായി ആരംഭിച്ചത് തമിഴ്നാട്ടിലാണ്. അതുപിന്നാലെ ബാംഗ്ളൂരിലുമെത്തി. ഈ സംസ്ഥാനങ്ങളില്‍ ബാക്കി സ്ഥലത്ത് മാര്‍ച്ച് അവസാനത്തോടെ സേവനം ലഭ്യമാകും.
വീഡിയോ ഫോണ്‍ അനുഭവം യാഥാര്‍ത്ഥ്യമാക്കിയാണ് ത്രി ജിയുടെ രംഗപ്രവേശം. ഇതിനുപുറമെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, മൊബൈല്‍ ടി വി, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയ്ക്ക് പുറമെ വേഗതയേറിയ വീഡിയോ, ഓഡിയോ ഡൌണ്‍ലോഡിംഗും മൂന്നാംതലമുറയുടെ സവിശേഷതകളില്‍ ചിലതാണ്.
നിലവിലുള്ള മൊബൈല്‍ഫോണുകളില്‍ ഇത് ലഭ്യമാവില്ല. ഇതിനു പകരം ത്രി ജി ഇനേബിള്‍ഡ് ആയ ഫോണുകള്‍ വേണം. ഇത്തരം ഫോണുകള്‍ക്ക് ഏഴായിരം മുതല്‍ മേല്പോട്ടാണ് വില. ഉപയോക്താക്കള്‍ കൂടുന്നതോടെ ഹാന്‍ഡ്സെറ്റിന്റെ വിലയില്‍ കാര്യമായ മാറ്റമുണ്ടാകും.
ഒന്നാംതലമുറ മൊബൈല്‍ഫോണുകളില്‍ ശബ്ദം മാത്രമായിരുന്നു കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്. രണ്ടാമത്തെ തലമുറ ശബ്ദത്തോടൊപ്പം എസ്. എം. എസ്, പിക്ചര്‍ മെസേജുകളും കൈകാര്യം ചെയ്തു. വീഡിയോ ഫോണ്‍ സംവിധാനവും വീഡിയോ എം.എം.എസും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സംവിധാനവും നിലവില്‍ വന്നത് മൂന്നാംതലമുറയിലാണ്.
ശബ്ദം മാത്രമല്ല തെളിഞ്ഞ വീഡിയോയും കൃത്യമാര്‍ന്ന ഡാറ്റയുമാണ് ത്രി ജിയുടെ മുഖമുദ്ര. സിഡിഎംഎ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. തുടക്കമെന്ന നിലയില്‍ മികച്ച ഓഫറാണ് ബി. എസ് എന്‍ എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്കല്‍ ഓഡിയോ വീഡിയോ കോളുകള്‍ക്ക് ഒരു മിനുട്ടിന് 30 പൈസ നിരക്കിലാണ് താരിഫ്. ദേശീയതലത്തില്‍ വീഡിയോ കോളിന് 50 പൈസ നിരക്കും.
ഡിസംബര്‍ 31 വരെ ത്രി ജി സേവനം ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് 50 മിനുട്ട് ലോക്കല്‍ വീഡിയോ കോളും 25 എം.ബി ഡാറ്റാ യൂസേജും സൌജന്യമായി നല്‍കുന്നുണ്ട് നിലവിലുള്ള 2 ജി നമ്പര്‍ മാറാതെ തന്നെ പുതിയ സംവിധാനത്തിലേക്കും തിരിച്ചും ഉപയോക്താക്കള്‍ക്ക് പ്രവേശനം ലഭിക്കുമെന്നത് ഒരു നേട്ടം തന്നെയാണ്. ടു ജി യില്‍ നിന്ന് ത്രി ജിയിലേക്ക് മാറുമ്പോള്‍ ഒന്നുകില്‍ പഴയ സിം തന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ 59 രൂപ മുടക്കി പുതിയ ത്രി ജി സിം കരസ്ഥമാക്കുകയുമാവാം. ഈ സംവിധാനം അടുത്തു തന്നെ കേരളത്തിലുമെത്തും.
1 comment:
"സര്, ഞാനിപ്പോള്‍ ഇങ്ങ് എറണാകുളം റെയില്‍വെ സ്റ്റേഷനിലാ ഉള്ളത്. തിരുവനന്തപുരത്ത് ഓഫീസിലെത്തിയാല്‍ കാര്യങ്ങളൊക്കെ ശരിയാക്കാം." കോഴിക്കോട്ടെ സ്വന്തം വീട്ടിലിരുന്ന് തന്റെ മേലുദ്യോഗസ്ഥനോട് കളവു പറയുന്നവര്‍ ഓര്‍ക്കുക. ആ നിമിഷം തന്നെ ക്യാമറ ഓണ്‍ ചെയ്ത് തങ്ങളുടെ ചുറ്റുവട്ടം കാണിക്കാനായിരിക്കും ഇനി മേലധികാരിയുടെ നിര്‍ദ്ദേശം. അതോടെ നിങ്ങളുടെ കള്ളത്തരം പൊളിയും.
Post a Comment