മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി
കണ്‍സ്യൂമര്‍ കോടതി ഒരുങ്ങുന്നു
മൊബൈല്‍ ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് മാത്രമായി കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി.
മൊബൈല്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയത്തോട് കേന്ദ്രനിയമവകുപ്പ് മന്ത്രി വീരപ്പമൊയ്ലി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സെപ്തംബര്‍ മാസത്തെ ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ 47.2 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്. ഇതില്‍ തൊണ്ണൂറ് ശതമാനത്തിലേറെ പേരും പ്രീപെയ്ഡ് ഉപഭോക്താക്കളാണ്. സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍
ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ മൊബൈല്‍ സേവനദാതാവിനെതിരെ ഒരു സെല്‍ഫോണ്‍ ഉപഭോക്താവിന് പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കുകയേ നിര്‍വ്വാഹമുള്ളൂ. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കണം. ഇതിനുള്ള ചെലവ് ഉപഭോക്തക്കള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല.
മൊബൈല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വ്വെയില്‍ കോളുകള്‍ കട്ടായി പോവുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഓരോ പത്തു കാളുകള്‍ക്കിടയിലും ഒന്നോ രണ്ടോ കോളുകള്‍ കട്ടായിപ്പോവുന്നതായാണ് പരാതി. മെട്രോ നഗരങ്ങളില്‍ ഇതിന്റെ എണ്ണം മൂന്നും നാലുമായി സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുള്ള ചാര്‍ജ്ജ് കമ്പനികള്‍ ഈടാക്കുകയും ചെയ്യും. ബില്ലിംഗ് സംബന്ധമായ പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. പ്രത്യേക കോടതികള്‍ വരുന്നതോടെ സര്‍വ്വീസിന്റെ കാര്യത്തില്‍ ഓപ്പറേറ്റര്‍മാരും ജാഗരൂകമാകുമെന്ന മെച്ചവുമുണ്ട്.
1 comment:
മൊബൈല്‍ ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് മാത്രമായി കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി.
Post a Comment