Wednesday, November 11, 2009





യുവത്വത്തെ മയക്കുംസോണി വയോ എക്സ്




യുവാക്കളെ ലക്ഷ്യമിട്ട് സോണി ഒരുക്കുന്ന മെലിഞ്ഞ നോട്ട് ബുക്കായ സോണി വയോ എക്സിന് ബോളിവുഡ്താരം കരീനാ കപൂര്‍ മോഡലാകുന്നു. സോണിയ്ക്കൊപ്പം കരീന എത്തുന്ന പരസ്യം വരും ദിനങ്ങളില്‍ നമുക്ക് കാണാം




ലാപ്ടോപ്പിനും നോട്ട്ബുക്കിനും യുവാക്കള്‍ക്കിടയിലുള്ള പ്രിയം വര്‍ദ്ധിച്ചുവരികയാണ്. ഈ ഷ്ടം മുതലെടുക്കാന്‍ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ സോണിക്കൊപ്പം ബോളിവുഡ് താരം കരീനാ കപൂറും ഒരുങ്ങിക്കഴിഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ട് വയോ എക്സ് എന്ന പേരില്‍ ഇന്ത്യയില്‍ ഏറ്റവും 'മെലിഞ്ഞ' നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. വിപണിയിലെ പ്രധാന എതിരാളികളായ ആപ്പിളിന്റെ മാക്ബുക്ക് എയറിനെ വിപണിയില്‍ മറികടക്കുകയാണ് വയോ എക്സിന്റെ ലക്ഷ്യം. അതുവഴി ഇന്ത്യയിലെ നോട്ട്ബുക്ക് വിപണിയുടെ 20 ശതമാനം ഈ വര്‍ഷം പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് സോണി കോര്‍പ്പറേഷന്‍. ഇതിനു മുന്നോടിയായാണ് മൂന്ന് പുതിയ നോട്ട്ബുക്കുകള്‍ വിപണിയലെത്തിച്ചിരിക്കുന്നത്. വയോ എക്സ്, വയോ സി ഡബ്ള്യു, വയോ ഡബ്ള്യു എന്നീ മോഡലുകളാണിവ. അര ഇഞ്ച് മാത്രമാണ് സോണിയുടെ വയോ എക്സിന്റെ കനം. ഭാരം 680 ഗ്രാമും. ഇന്റലിന്റെ സില്‍വര്‍ത്രോണ്‍ വിഭാഗത്തില്‍പെടുന്ന ആറ്റം പ്രോസസര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇതിന്റെ പവര്‍ ഉപയോഗം 38 വാട്സ് ആണ്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 7 (32 ബിറ്റ്) ഇതില്‍ ലോഡ് ചെയ്തിട്ടുണ്ട്്. ജി.പി. എസ് സംവിധാനത്തോടൊപ്പം ത്രി ജി വയര്‍ലെസ്സ് സംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. വയോ എക്സ് രണ്ട് മോഡലുകളില്‍ ലഭ്യമാണ്. 64,990 രൂപ വിലവരുന്ന VPCX 113KG എന്ന ബേസിക് മോഡലും 84,990 രൂപയുടെ VPCX 117LG മോഡലും. വയോ സി ഡബ്ള്യു തുടങ്ങുന്നത് 37,000 രൂപയിലാണ്. നെറ്റ്ബുക്കിനാവട്ടെ 27,000 രൂപയും. ഒരു വര്‍ഷമാണ് ഇതിന്റെയെല്ലാം ഇന്റര്‍നാഷണല്‍ വാറന്റി. ബാറ്ററിയില്‍ മൂന്നര മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള കെ.ജി മോഡലില്‍ ഇന്റലിന്റെ 1.86 ജിഗാ ഹെര്‍ട്സ് വേഗതയുള്ള z540 പ്രോസ്സസറുമാണുള്ളത്. എല്‍.ജി മോഡലില്‍ ഇന്റലിന്റെ രണ്ട് മെഗാ ഹെര്‍ട്സ് വേഗതയുള്ള z550 പ്രോസ്സസറും. ബാറ്ററിയില്‍ ആറര മണിക്കൂര്‍ ഇത് പ്രവര്‍ത്തിക്കും. രണ്ട് ജിഗാ ബൈറ്റിന്റെ ഡി.ഡി.ആര്‍ 2 മെമ്മറിയാണ് ഇവയ്ക്ക് രണ്ടിനുമുള്ളത്. ബേസിക് മോഡലില്‍ സോളിഡ് സ്റ്റേറ്റ് ഡ്രൈവിന്റെ ശേഷി 64 ജിഗാ ബൈറ്റ്സും എല്‍.ജി മോഡലില്‍ അത് 128 ജിഗാ ബൈറ്റുമാണ്. 11.1 ഇഞ്ച് വലിപ്പവും 1366 ണ്‍ 768 റെസൊല്യൂഷനുമുള്ള എല്‍.ഇ.ഡി സ്ക്രീനാണ് ഇതിനുള്ളത്. ആവശ്യമെങ്കില്‍ 14-16 മണിക്കൂര്‍ വരെ പ്രവര്‍ത്തനശേഷി നല്‍കുന്ന ബാറ്ററികളും ഇതോടൊപ്പം ലഭിക്കും. 15 കോടി രൂപയാണ് ഈ നോട്ട്ബുക്കുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനായി മാത്രം സോണി കോര്‍പ്പറേഷന്‍ നീക്കിവെച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ താരം കരീനാ കപൂര്‍ സൂപ്പര്‍ മോഡലായുള്ള പരസ്യം വരുംദിവസങ്ങളില്‍ നമുക്ക് കാണാം. ഈ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ 200 കോടി രൂപ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും സോണിയ്ക്കുണ്ട്.

1 comment:

cyberspace history said...

യുവാക്കളെ ലക്ഷ്യമിട്ട് സോണി ഒരുക്കുന്ന മെലിഞ്ഞ നോട്ട് ബുക്കായ സോണി വയോ എക്സിന് ബോളിവുഡ്താരം കരീനാ കപൂര്‍ മോഡലാകുന്നു. സോണിയ്ക്കൊപ്പം കരീന എത്തുന്ന പരസ്യം വരും ദിനങ്ങളില്‍ നമുക്ക് കാണാം