ഒരിഞ്ച് സ്ഥലത്ത് 10 ടെറാബൈറ്റ് സ്റ്റോറേജ് സ്പേസ്
ഡാറ്റാ സൂക്ഷിക്കാന്‍ കംപ്യൂട്ടറില്‍ ഇനി ഒരിഞ്ച് സ്ഥലമേ ഉണ്ടാവൂ! ഒരിഞ്ച് സ്ഥലത്ത് എന്തു ഡാറ്റാ സൂക്ഷിക്കാനാ... സംശയം സ്വാഭാവികം. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കിന്റെ വലുപ്പം ചുരുങ്ങും, ഒരിഞ്ചിലേക്ക്. ഡാറ്റാ ശേഖരിക്കാനുള്ള ശേഷിയോ വളരെ വലുതും. ഒരിഞ്ച് സ്ഥലത്ത് 10 ടെറാബൈറ്റ് (10,000 ജിഗാ ബൈറ്റ്സ്) ഡാറ്റകള്‍ സൂക്ഷിക്കാനാവുന്ന വിധം ശാസ്ത്രസാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണ കേന്ദ്രങ്ങളിലാണ് ഇതിനുള്ള ഗവേഷണം പുരോഗമിക്കുന്നത്.ഒരാള്‍ക്ക് 640 കിലോ ബൈറ്റ്സ് മെമ്മറിയുടെ ആവശ്യമേയുള്ളൂ എന്ന് മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്സ് പണ്ടൊരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണ്? ഓരോരുത്തര്‍ക്കും നാല്പതും എണ്‍പതും ജിഗാബൈറ്റ്സ് ഹാര്‍ഡ് ഡിസ്ക്ക് സ്പേസ് കിട്ടിയാലും മതിയാകാത്ത അവസ്ഥ. ഇതിനിടെയാണ് 2010 ആവുേമ്പാേഴക്കും ഡാറ്റകള്‍ സൂക്ഷിക്കാന്‍ ഇടമുണ്ടാകില്ലെന്ന പഠന റിേപ്പാര്‍ട്ട് പുറത്തുവന്നത്. ഇതോടെ ഡാറ്റ സൂക്ഷിക്കാന്‍ കൂടുതല്‍ ഇടം തേടാനുള്ള അന്വേഷണത്തിന്റെ ഗൗരവവും വര്‍ദ്ധിച്ചു.കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ സക്റത്ത് കിസ്റോവിന്റെ നേതൃത്വത്തിലാണ് ഈ ഗവേഷണം പുരോഗമിക്കുന്നത്. നാനോ ലേസര്‍ അടിസ്ഥാനമാക്കി സംഭരണ ശേഷി പത്ത് ടെറാബൈറ്റിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണിവിടെ. പല പ്രതിസന്ധികളും തരണം ചെയ്യാനുണ്ടെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സാങ്കേതികവിദ്യയിലൂന്നിയുള്ള ഹാര്‍ഡ് ഡിസ്ക്കുകള്‍ വിപണിയിലിറക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണസംഘത്തിന്റെ വിലയിരുത്തല്‍. സൂക്ഷ്മവല്‍ക്കരണം അതിന്റെ പരിധിയോടടുക്കുന്ന സാഹചര്യത്തിലാണ് ഈ സാധ്യതയുടെ വരവെന്നത് സ്റ്റോറേജ് മേഖലയ്ക്കാകെ സന്തോഷം നല്‍കുന്നുണ്ട്. ഇപ്പോള്‍ 30 നാനോ മീറ്റര്‍ നാനോ ലേസര്‍ സാങ്കേതികവിദ്യയാണ് ഈ സങ്കേതത്തിനു വേണ്ടി ഉപയോഗിക്കുന്നതെങ്കിലും ഭാവിയില്‍ അത് 10 നാനോ മീറ്റര്‍ തലത്തിലേക്ക് അതിനെ താഴ്ത്താനുള്ള ശ്രമങ്ങളും പരീക്ഷിക്കും.ഇതുവരെ ലോകത്തിലിറങ്ങിയിട്ടുള്ള എല്ലാ പുസ്തകങ്ങളിലേയും വിവരങ്ങളുടെ 30 ലക്ഷത്തിലേറെ മടങ്ങ് ഡിജിറ്റല്‍ ഡാറ്റ 2006ല്‍ മാത്രം ഉല്പാദിപ്പിക്കപ്പെട്ടു - 161 എക്സാബൈറ്റ്സ്. 2010ല്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഡാറ്റ 988 എക്സാ ബൈറ്റ്സും അപ്പോഴത്തെ സംഭരണ ശേഷി 600 എക്സാ ബൈറ്റ്സും ആയിരിക്കുമെന്നും ഇതിനിടെ ഇറങ്ങിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെയാണ് ഹൂസ്റ്റണ്‍, ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ സഹകരണത്തോടെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഗവേഷണത്തിനൊരുങ്ങിയത്. ടു ഫോട്ടോണ്‍ ത്രീ ഡി ഒപ്റ്റിക്കല്‍ ഡാറ്റാ സ്റ്റോറേജ് സാങ്കേതികവിദ്യയിലൂടെ 500 സിനിമകള്‍ വരെ ഒറ്റ ഡിസ്ക്കില്‍ സൂക്ഷിക്കാമെന്ന നിലയും ഇതിനിടെയുണ്ടായി. എന്നിട്ടും ഡാറ്റാ സംഭരണം എന്നത് ബാലികേറാമലയാകാവുന്ന അവസ്ഥ. ഈ അവസ്ഥയ്ക്ക് നാനോലേസര് സാങ്കേതികവിദ്യ ഒരു പരിഹാരമാവും; ഒപ്പം ലൈബ്രറികളുടെ ഒരു സമുച്ചയം റിസ്റ്റ് വാച്ചിന്റെ വലുപ്പത്തിലുള്ള ഡിസ്ക്കില്‍ ഒതുങ്ങുകയും.
3 comments:
ഡാറ്റാ സൂക്ഷിക്കാന്‍ കംപ്യൂട്ടറില്‍ ഇനി ഒരിഞ്ച് സ്ഥലമേ ഉണ്ടാവൂ!
http://malayalam.blogkut.com/
വിജ്ഞാനപ്രദമായ ലേഖനം...നന്നായി...
Post a Comment