Monday, November 17, 2008

ബോംബുണ്ടാക്കാന്‍  
സഹായിയാവുന്നതും ഇന്റര്‍നെറ്റ്

കണ്ണൂര്‍: ഒരു ബോംബുണ്ടാക്കാന്‍ ഇന്ന് യാതൊരു പ്രയാസവുമില്ല. എല്ലാ സാങ്കേതികവിദ്യകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മാത്രമല്ല വീഡിയോ വരെ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. രണ്ട് മിനിട്ടു മുതല്‍ അര മണിക്കൂറിലേറെ നീളുന്ന വീഡിയോ ചിത്രങ്ങളടക്കം നിര്‍മ്മാണരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവയാണ് ഏറെയും. കഴിഞ്ഞ ദിവസം നൂറിലേറെ ബോംബുകള്‍ കണ്ണൂരില്‍ ഒരു രഹസ്യകേന്ദ്രത്തില്‍ നിന്ന് റെയ്ഡിലൂടെ പൊലീസ് കണ്ടെടുത്തിരുന്നു. ബോംബുണ്ടാക്കുന്നവരില്‍ പലരും ഇന്റര്‍നെറ്റിന്റെ സഹായം തേടുന്നുണ്ടെന്ന് സൂചനയുണ്ട്. പല സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന ബോംബുകള്‍ക്ക് ഒരേ ചേരുവയും സ്ഫോടകശേഷിയുലുള്ള സാമ്യവും ഈ സംശയം ബലപ്പെടുത്തുന്നതാണ്. എങ്ങനെ ഒരു ബോംബുണ്ടാക്കാം? എന്ന സൂചകപദം ഉപയോഗിച്ച് ഇന്റര്‍നെറ്റിലെ സെര്‍ച്ചിന്‍ എന്‍ജിനില്‍ തിരയുകയേ വേണ്ടൂ. ആവശ്യമുള്ള വിവരങ്ങള്‍ വീഡിയോ അടക്കം മോണിറ്ററില്‍ തെളിയും. ബോംബ് നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികള്‍, ചേര്‍ക്കേണ്ട മിശ്രിതങ്ങളുടെ കൃത്യ അളവ്, പൊടിക്കൈ, നിര്‍മ്മാണത്തിന്റെ എളുപ്പവിദ്യകള്‍, സ്ഫോടനശേഷി വര്‍ദ്ധിപ്പിക്കാനുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം ഇത്തരം വെബ്സൈറ്റുകളില്‍ ലഭിക്കുന്നുണ്ട്. ഗ്രനേഡുകള്‍ മുതല്‍ പൈപ്പ് ബോംബുകള്‍ വരെയുള്ള സ്ഫോടകവസ്തുക്കളെക്കുറിച്ചുള്ള നിര്‍മ്മാണവിവരങ്ങളാണ് ചില സൈറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അക്രമോത്സുകത പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആയിരക്കണക്കിന് വെബ്സൈറ്റുകളും ബ്ളോഗുകളും ഇന്റര്‍നെറ്റിലുണ്ട്. ഇവയുടെ പ്രവര്‍ത്തനമെല്ലാം ഒറ്റയടിക്ക് നിര്‍ത്തുക ആരുവിചാരിച്ചാലും അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു വെബ്സൈറ്റ് അടപ്പിച്ചാല്‍ പഴയ ഉള്ളടക്കം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു പേരില്‍ അതിനടുത്ത ദിവസം ഇന്റര്‍നെറ്റിലെത്തും. തീവ്രവാദഭീഷണി ശക്തമാവുന്ന ഈ ഘട്ടത്തില്‍ ഇത്തരം വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഒരു തടസ്സവുമില്ലാതെ ലഭ്യമാവുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. ഇവ ഇന്റര്‍നെറ്റില്‍ നിന്ന് അരിച്ചുമാറ്റാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ എത്രയുംവേഗം കൈകൊള്ളണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം

Kerala Kaumudi Flash,
Nov 17, 2008

2 comments:

  1. ഒരു ബോംബുണ്ടാക്കാന്‍ ഇന്ന് യാതൊരു പ്രയാസവുമില്ല. എല്ലാ സാങ്കേതികവിദ്യകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മാത്രമല്ല വീഡിയോ വരെ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. രണ്ട് മിനിട്ടു മുതല്‍ അര മണിക്കൂറിലേറെ നീളുന്ന വീഡിയോ ചിത്രങ്ങളടക്കം നിര്‍മ്മാണരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവയാണ് ഏറെയും.

    ReplyDelete
  2. A wedesday 2008 കണ്ടിടുണ്ടോ . അത് പോലെ എന്തെങ്കിലും വേണ്ടി വരും

    ReplyDelete